Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫാദർ ഡോക്ടർ ജോസഫ് ജെ . പാലക്കൽ, അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിൽ അംഗീകരിക്കപ്പെടുന്നു

ഫാദർ ഡോക്ടർ ജോസഫ് ജെ . പാലക്കൽ, അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിൽ അംഗീകരിക്കപ്പെടുന്നു

കോരസൺ, ന്യൂയോർക്ക്

പ്രസിദ്ധമായ ബെഞ്ചമിൻ എ .ബോട്ട്കിൻ പ്രഭാഷണ പരമ്പരയിൽ, ഭാരതത്തിലെ ക്രൈസ്തവ ദർശനത്തെയും സുറിയാനി കീർത്തനങ്ങളെയും, ആലാപനത്തേയും പരിചയപ്പെടുത്തുവാനും അവ അമേരിക്കയുടെ ഔദ്യോഗിക ലൈബ്രറി രേഖകളയുടെ ഭാഗമാക്കാനും ഫാദർ ഡോക്ടർ ജോസഫ് ജെ . പാലക്കൽ ക്ഷണിക്കപ്പെട്ടു .മെയ് 31, 2018 വ്യാഴാച്ച ഉച്ചക്ക് 12 മണിക്ക് വാഷിങ്ടൺ ഡി. സി യിലുള്ള വൈറ്റ്ഓൾ പവലിയോൺ ( ജെഫേഴ്‌സൺ ബിൽഡിങ്, 101 ഇൻഡിപെൻഡൻസ് അവന്യൂ) വച്ചു നടത്തപ്പെടുന്ന സംഗീതാവിഷ്‌ക്കരണ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്, മേഖലയിൽ താമസിക്കുന്ന മലയാളികൾക്ക് ഈ അഭിമാന നിമിഷത്തെ നേരിൽ കാണാനുള്ള സുവർണ്ണ അവസരമാണ്.

തദവസരത്തിൽ ഫാദർ പാലക്കലിന്റെ ജീവിത വീക്ഷണങ്ങളെയും അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമത്തിൽ നടത്തപ്പെടുന്ന അറമായഭാഷാ പദ്ധതിയെപ്പറ്റിയും ഉള്ള വിവരങ്ങൾ ലൈബ്രറി ഓഫ് കോൺഗ്രസിന്റെ ഔദ്യോഗിക ശേഖരങ്ങളുടെ ഭാഗമായിത്തീരും. ഇന്ത്യയിലെ ക്രൈസ്തവസഭാ സംഗീതശാസ്ത്ര സമിതിയുടെ ആരംഭകനും അദ്ധ്യക്ഷനും ആയ ഫാദർ പാലക്കലിന്റെ നീണ്ട വര്ഷങ്ങളുടെ കഠിന സംഗീതചര്യയുടെ അവിസ്മരണീയമായ ഒരു മുഹൂർത്തമാണ് ഇവിടെഅരങ്ങേറ്റപ്പെടുന്നത്. ഇതോടൊപ്പം, ഭാരതത്തിലെ ക്രൈസ്തവരുടെ ചരിത്രവും നിയോഗവും, ഇന്ത്യയിലെ സുറിയാനി ചരിത്രവും കൂടി അമേരിക്കൻ പഠന - പരിജ്ഞാനശാഖയുടെ ഭാഗമായിത്തീരും.

2013 ഇൽ വാഷിങ്ടൺ ഡി. സി യിലുള്ള നാഷണൽ ബസലിക്കയിൽ വച്ചു നടത്തപ്പെട്ട ആരാധനയിൽ ഇന്ത്യയുടെ ആൽത്മാവിൽ തൊട്ടുകൊണ്ടു ഫാദർ പാലക്കൽ ആലപിച്ച സുറിയാനി ശ്ലോകങ്ങൾ നിരവധി വേദികളിൽ ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അടുത്തിടെ ന്യൂജേഴ്‌സിയിൽ വച്ച് നടത്തപ്പെട്ട പൗരോഹിത്യ ശിശ്രൂഷയിലെ സിറിയക് ഭജൻ 'ഖാദിശാ ആലാഹാ, ബാർ മാറിയ..' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 11 നു ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ' സീറോ മലബാർ സഭയുടെ സുറിയാനി കീർത്തന ശാഖയെ പ്പറ്റി പ്രഭാഷണത്തിന് അച്ചനെ ക്ഷണിച്ചിട്ടുണ്ട്.

ആലപ്പുഴജില്ലയിലെ പള്ളിപ്പുറം സ്വദേശിയായ, സീറോ മലബാർ സഭയിൽപ്പെട്ട സി.എം.ഐ വൈദീകൻ, സംഗീത ലോകത്തു ആരും കടന്നു നോക്കാത്ത ഒരു മേഖലയിലാണ് തന്റെ തപസ്സു തുടങ്ങിയത്. കേരളത്തിലെ സിറിയൻ കത്തോലിക്കാ സമുദായത്തിലെ ഗുരുസ്ഥാനിയെന്നു വിലയിരുത്തുന്ന പാലക്കൽ തോമ മല്പാന്റെ തലമുറയിൽ നിന്നു തന്നെയാണ് ജോസഫ് പാലക്കൽ അച്ചൻ സംഗീത പാരമ്പര്യവുമായി കടന്നു വന്നത്. കൽദായ റൈറ്റിലുള്ള കിഴക്കൻ സുറിയാനിയുടെ തനതായ പ്രാചീന ശൈലിയിലാണ് സംഗീത പഠനം ആരംഭിച്ചത്.

ന്യൂയോർക്കിലെ ഹണ്ടർ കോളേജിൽ നിന്നും ആണ് സംഗീതത്തിൽ മാസ്റ്റർ ബിരുദം എടുത്തത്, അർണോസ് പാതിരിയുടെ പുത്തൻപാനാ പാരായണത്തിലെ സംഗീതശൈലികൾ വിശകലനം ചെയ്തുകൊണ്ടായിരുന്നു. അതി പ്രാചീനമായ കാൽദിയൻ സംഗീത ശാഖയുടെ നേർത്ത തലങ്ങളെ അൽമാവിൽ ആവഹിച്ച ആവിഷ്‌കാരത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ഹിന്ദി, സംസ്‌കൃതം, മലയാളം, ഇംഗ്ലീഷ്, അരമൈക് തുടങ്ങിയ വിവിധ ഭാഷകളിൽ നാൽപ്പതിലേറെ ആൽബങ്ങൾ അച്ചന്റേതായുണ്ട്. കൂടാതെ നിരവധി എൽ .പി, ഗ്രാമഫോൺ റെക്കോര്ഡുകളും നിലവിലുണ്ട്.ഹിന്ദുസ്ഥാനിയും കർണാടിക് സംഗീതവും കൂടെ ചേർന്ന് ആകെ സംഗീതത്തിന്റെ മേഖലയിൽ സ്വന്തമായ ഒരു ശൈലി സമ്പാദിക്കുവാൻ അച്ചനു കഴിഞ്ഞു.

അമേരിക്കയുടെ ലൈബ്രറി ഓഫ് കോൺഗ്രസ്, ഓൺലൈൻ വിഭാഗത്തിലും അല്ലാതെയും ലോകത്തിൽ ഇത്രയും ബ്രഹ്ത്തും വിപുലവുമായ ലൈബ്രറി നിലവില്ല. 218 വർഷങ്ങളിലെ ചരിത്രം നിറഞ്ഞുനിൽക്കുന്ന ഈ സംവിധാനത്തിൽ ശബ്ദരേഖകൾ, ചിത്രങ്ങൾ, പത്രങ്ങൾ, ഭൂപടങ്ങൾ, കൈയെഴുത്തുപ്രതികൾ ഒക്കെയായി യൂ .എസ്. കോൺഗ്രസിന്റെ പ്രധാന ഗവേഷക കേന്ദ്രവും അമേരിക്കൻ പകർപ്പവശ വിഭാഗത്തിന്റെ കേന്ദ്രവും ആണ്. അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിൽ ഫാദർ പാലക്കലിന്റെ സംഗീതം ഔദ്യഗികമായി രേഖപ്പെടുത്തുമ്പോൾ ഭാരതത്തിന്റെ ഒരു പ്രിയപുത്രൻ സംഗീതസാനുവിൽ പടവുകൾ ചവിട്ടി കയറുന്നത് മലയാളികൾക്ക് അഭിമാന നിമിഷമാവും എന്നതിൽ തർക്കമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP