Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റൻ നടത്തിയ കലാസന്ധ്യ വൻ വിജയമായി

ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റൻ നടത്തിയ കലാസന്ധ്യ വൻ വിജയമായി

ഹൂസ്റ്റൺ:  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധന സമാഹരണാർത്ഥം ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ നടത്തിയ കലാസാംസ്കാരിക പരിപാടി ‘കലാസന്ധ്യ’ വൻ വിജയമായി. സ്റ്റാഫോർഡ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികൾ .

ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി ഡോ. ഈപ്പൻ ഡാനിയേൽ, സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ജോൺ വർഗീസ്, ജേക്കബ് ഇരട്ടപ്ലാമൂട്ടിൽ, മറിയാമ്മ ഉമ്മൻ, റോബിൻ ഫിലിപ്പ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അതിനുശേഷം ആലപിക്കപ്പെട്ട അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങൾക്കുശേഷം സെക്രട്ടറി മറിയാമ്മ ഉമ്മൻ സ്വാഗതം പറഞ്ഞു. തുടർന്ന് പ്രസിഡന്റ് ജോൺ വർഗീസ് അധ്യക്ഷ പ്രസംഗം നടത്തി. തിരുവല്ല താലൂക്കിൽ നിന്ന് ഹൂസ്റ്റണിലും സമീപ പ്രദേശത്തും താമസിക്കുന്ന ആളുകളുടെ കൂട്ടായ്മക്കൊപ്പം നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ഫ്രണ്ട്്സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ വിജയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അതിനുശേഷം മുഖ്യാതിഥി ഡോ. ഈപ്പൻ ഡാനിയേൽ അന്യനാട്ടിൽ കുടിയേറിയിട്ടും ജന്മ നാടിനെ സ്നേഹിക്കുകയും ഓർക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ നാടിന്റെ സമ്പത്തെന്ന് മുഖ്യ പ്രസംഗം നടത്തി കൊണ്ട് പറയുകയുണ്ടായി. സ്റ്റാഫോർഡ് സിറ്റി കൗൺസിൽ മാൻ െകൻ മാത്യു ആശംസാ പ്രസംഗം നടത്തി.

തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ലക്ഷ്മി പീറ്റർ, ഷിനു എബ്രഹാം, ബിജു ജോർജ്, ജോർജ് കുരുവിള, ബിൻസി സജു എന്നിവരുടെ ഗാനങ്ങളും ശിങ്കാരി സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തവും സുനന്ദ സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിന്റെ സിനിമാറ്റിക് ഡാൻസും മാജിക് ഷോയും മിമിക്രിയും നടത്തപ്പെട്ടു. ട്രഷറർ റോബിൻ ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. ഡോ. അന്നാ കോശിയായിരുന്നു എംസി വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.

ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന തിരുവല്ല താലൂക്കിൽ നിന്നുള്ള ധാരാളംപേർ പരിപാടിയിൽ പങ്കെടുത്തു. റെനി കവലയിൽ, ജേക്കബ് ഇരട്ട പ്ലാമൂട്ടിൽ എന്നിവരായിരുന്നു പരിപാടികൾക്ക് നേതൃത്വം നൽകിയത്. മലയാളി പ്രസ് കൗൺസിൽ പ്രസിഡന്റ് ബ്ലെസൻ ഹൂസ്റ്റൺ അറിയിച്ചതാണു വാർത്ത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP