പമ്പാ യു ഇ സി സി ക്രിക്കറ്റ് ടൂർണ്ണമെന്റ്റ് ഒക്റ്റോബർ 12 മുതൽ 13 വരെ
October 04, 2019 | 03:06 PM IST | Permalink

സ്വന്തം ലേഖകൻ
ഫിലാഡൽഫിയ: പമ്പാ യു ഇ സി സി പ്രഥമ ടെന്നീസ് ക്രിക്കറ്റ് ടി 20 ടൂർണ്ണമെന്റ്റ് ഒക്റ്റോബർ 12 മുതൽ 13 വരെ ബെൻസേലം നീൽ ആംസ്ട്രോങ്ങ് സ്‌കൂൾ (2201 Street road, Bensalem PA 19020) ഗ്രൗണ്ടിൽ വച്ചു നടത്തപ്പെടും.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്കു 500 ഡോളറും റണ്ണർ അപ്പിന് 250 ഡോളറും ആണ് സമ്മാനം. . മാൻ ഓഫ് ദി മാച്ച്, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ബാറ്റ്സ് മാൻ, ബെസ്റ്റ് ഫീൽഡർ എന്നിവർക്ക് പ്രെത്യേകം പുരസ്‌കാരം നൽകി ആദരിക്കും. 150 ഡോളർ ആണ് റെജിസ്‌ട്രേഷൻ ഫീസ്. ആദ്യം ലഭിക്കുന്ന അപേക്ഷകളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കു മാത്രമാവും മത്സരിക്കാൻ അവസരം ലഭിക്കുക.
ഒരുക്കങ്ങൾ പൂർത്തിവരുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി പമ്പാ യു ഇ സി സി യുടെ നേതൃത്വത്തിൽ ബോബി ജേക്കബ്, സുമോദ് നെല്ലിക്കാല, ജോർജ് ഓലിക്കൽ, റെവ.ഫിലിപ്‌സ് മോടയിൽ, ബേസിൽ ഏലിയാസ്, നിറോ ശിവ, ജെയ്ജി മാത്യു, നിമൽ പോൾ, ജോയൽ വർഗീസ് എന്നിവർ അംഗങ്ങളായ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർസ് ടിനു ചീരത്ത് 215 688 1550, മോദി ജേക്കബ് 215 667 0801, റോണി വർഗീസ് 267 243 9229, കിരൺ ഔസേപ്പച്ചൻ 215 910 0518, സോബിൻ മാത്യു 267 473 6843, റോയിസ് മോളേത്ത് 215 970 4775 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വാർത്ത: സുമോദ് നെല്ലിക്കാല