Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലിയിലേക്ക് മത്സരിക്കുന്ന കെവിൻ ഓലിക്കലിന് പിന്തുണയുമായി മലയാളി സമൂഹം ഫണ്ട് റൈസിങ്ങ് ഉജ്ജ്വലമാക്കി

ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലിയിലേക്ക് മത്സരിക്കുന്ന കെവിൻ ഓലിക്കലിന് പിന്തുണയുമായി മലയാളി സമൂഹം ഫണ്ട് റൈസിങ്ങ് ഉജ്ജ്വലമാക്കി

അനിൽ മറ്റത്തിക്കുന്നേൽ

  ഷിക്കാഗോ: അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളി സമൂഹവും കടന്നുവരുന്നതിന്റെ ഭാഗമായി ഷിക്കാഗോയിൽ നിന്നും ഇല്ലിനോയി സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്ന കെവിൻ ഓലിക്കലിന്റെ ഫണ്ട് റൈസിങ് മീറ്റിങ്ങ് ചരിത്ര വിജയമാക്കി കൊണ്ട് ഷിക്കാഗോ മലയാളി സമൂഹം. മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ഫണ്ട് റൈസിങ്ങ് മീറ്റിങ്ങിൽ നാനാ തുറയിൽ പെട്ട നൂറുകണക്കിന് മലയാളികളാണ് പിന്തുണയുമായി ഒഴുകിയെത്തിയത്. ഇല്ലിനോയി സ്റ്റേറ്റ് അസംബ്ലിയിൽ 49th ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന കരീന വില്ല മുഖ്യാതിഥിയായി നടത്തപ്പെട്ട സമ്മേളനത്തിൽ കരീന വില്ലയും മലയാളി സമൂഹത്തിൽ നിന്നും നിരവധി നേതാക്കളും പ്രസംഗിച്ചു. തന്റെ പ്രഥമ തെരെഞ്ഞെടുപ്പിൽ അക്ഷീണം പ്രവർത്തിച്ച് വിജയം സുനിശ്ചിതമാക്കുവാൻ തന്നോടൊപ്പം കഠിനാദ്ധ്വാനം ചെയ്ത കെവിനെ സ്റ്റേറ്റ് റെപ്രസന്റിറ്റിവ് കരീന അനുസ്മരിച്ചപ്പോൾ കരഘോഷത്തോടെയാണ് മലയാളി സമൂഹം സ്വീകരിച്ചത്. കെവിനേ പോലെ ഊർജ്വസ്വലനും, കഠിനാദ്ധ്വാനിയും പൗരബോധവുമുള്ള ഒരു വ്യക്തിയെ വാർത്തെടുക്കുവാൻ പിന്തുണച്ച മലയാളി സമൂഹത്തിന് നന്ദി പറഞ്ഞതോടൊപ്പം തെരഞ്ഞെടുപ്പിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകി കെവിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊർജ്വമ് പകരുവാനും കരീന വില്ല തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.

ഷിജി അലക്‌സ്, സ്‌കറിയാക്കുട്ടി തോമസ്, ജോസ് മണക്കാട്ട്, ടോമി മെതിപ്പാറ , ദോ മേരി ലോൾ, ജോൺസൺ കണ്ണൂർക്കാടൻ, ജോർജ്ജ് പണിക്കർ, സണ്ണി ഉലഹന്നാൻ, പീറ്റർ കുളങ്ങര, ബിൻസ് വെളിയത്ത്മ്യാലിൽ, ഷിജു ചെറിയത്തിൽ, ബിജു കിഴക്കേക്കുറ്റ്, സന്തോഷ് കുര്യൻ തുടങ്ങി നിരവധിപേർ സമ്മേളനത്തിൽ കെവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രസംഗിച്ചു. അനിൽ മെതിപ്പാറ എം സി ആയി നിയന്ത്രിച്ച സമ്മേളനത്തിൽ കെവിനെ ഔദ്യോഗികമായി അവതരിപ്പിച്ചത് ഷിക്കാഗോ മലയാളി സമൂഹത്തിന് സുപരിചിതനും കെവിന്റെ പിതാവുമായ ജോജോ ഓലിക്കൽ ആണ്.


ഷിക്കാഗോയിലെ 40th & 50th വാർഡുകളും സ്‌കോക്കി, മോർട്ടൻഗ്രോവ്, ലിങ്കൻവുഡ് സബർബുകളും അടങ്ങുന്ന ഇല്ലിനോയി സ്റ്റേറ്റിന്റെ 16th വാർഡാണ് കെവിന്റെ മത്സരവേദി. മുപ്പത് വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ ജോജോ & സൂസൻ ദമ്പതികളുടെ മകനായ കെവിൻ നൈൽസ് നോർത്ത് ഹൈസ്‌കൂളിൽ നിന്നും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പഠിച്ചിറങ്ങിയതിന് ശേഷം, അമേരിക്കൻ രാഷ്ട്രര്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കടന്നുവന്ന വ്യക്തിയാണ്. സ്റ്റേറ്റ് റെപ്രസന്റിറ്റീവ് ഡബ് കോൺറോയിയുടെ ഡിസ്ട്രിക് ഡയറക്ടർ ആയി സേവനം ചെയ്തിട്ടുള്ള കെവിൻ ഇൻഡോ അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസഷന്റെ ( IADO ) എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ്. അതോടൊപ്പം വർഷങ്ങളായി മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരോടൊപ്പം അമേരിക്കൻ സമൂഹത്തിന്റെ സാമൂഹിക പ്രശ്‌നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുകയും അതോടൊപ്പം മലയാളി സമൂഹത്തിൽ യുവജനങ്ങൾക്ക് അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രചോദനമാകുവാൻ വേണ്ടി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

മാർച്ച് 17 ലെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പിന്തുണയുമായി രാഷ്ട്രീയത്തിനതീതമായി മലയാളി സമൂഹത്തിലെ നിരവധി വ്യക്തികൾ ഇതിനകം തന്നെ മുന്നോട്ട് വന്നിട്ടുണ്ട് എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ് എന്ന് തെരെഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായ ശ്രീ ടോമി മെതിപ്പാറ അറിയിച്ചു. തെരെഞ്ഞെടുപ്പിൽ തങ്ങളെക്കൊണ്ടാവുന്ന വിധത്തിലെല്ലാം സഹകാരികളാകുവാനും ഇല്ലിനോയി സംസ്ഥാനത്തിന്റെ ചരിത്രത്താളുകളിൽ ആദ്യമായി ഒരു സൗത്ത് ഏഷ്യൻ വംശജനെ ഇല്ലിനോയി സ്റ്റേറ്റ് അസംബ്ലിയിലേക്ക് എത്തിക്കുവാനുള്ള ഈ നിർണ്ണായക ദൗത്യത്തിൽ പങ്കാളികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായി ശ്രീ ടോമി മെതിപ്പാറ അറിയിച്ചു. തെരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ടോമി മെതിപ്പാറ - 773-405-0411

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP