Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാലസിൽ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിച്ചു

ഡാലസിൽ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിച്ചു

പി.പി. ചെറിയാൻ

ഇർവിങ്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഇർവിങ് ഗാന്ധി മെമോറിയൽ പാർക്കിൽ ഒക്ടോബർ 6 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹാത്മാഗാന്ധി മെമോറിയൽ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷം ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട് ഉദ്ഘാടനം ചെയ്തു.

ആധുനിക ലോകത്ത് മഹാത്മാജിയുടെ സന്ദേശം ഉൾക്കൊള്ളാൻ തയാറാകണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഇന്ത്യയും ടെക്സസ് സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗവർണർ ഓർമപ്പെടുത്തി.

സ്വാതന്ത്ര്യം, സമത്വം, സമൂഹം, കുടുംബമൂല്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യൻ സംസ്‌കാരം നിലനിർത്തുന്നതിനും പിന്തുടരുന്നതിനും ഇന്ത്യൻ സമൂഹം പ്രകടിപ്പിക്കുന്ന താൽപര്യം പ്രത്യേകം പ്രശംസനീയമാണെന്നും ഗവർണർ പറഞ്ഞു.

ഇന്നലെയും ഇന്നും നാളെയും മഹാത്മജിയെ കുറിച്ചുള്ള ചിന്തകൾ നിലനിൽക്കേണ്ടതാണെന്നും സാഹോദര്യം , അക്രമരാഹിത്യം, ഐക്യം എന്നിവയിൽ അടിസ്ഥാനമാക്കിയാവണം പ്രവർത്തനങ്ങൾ രൂപപ്പെടുത്തേണ്ടതെന്നും ഗവർണർ ഓർമിപ്പിച്ചു. സമാധാനത്തിന്റെ സന്ദേശവാഹകരായി അറിയപ്പെടുന്ന 15 പ്രാവുകളെ ഗവർണർ അന്തരീക്ഷത്തിലേക്കു പറത്തിവിട്ടു.

ഗവർണർക്കു പുറമെ ഇർവിങ് സിറ്റി മേയർ റിക് സ്റ്റോഫർ, സ്റ്റേറ്റ് പ്രതിനിധി ജൂലി ജോൺസൻ, ഡെ.കോൺസൽ ജനറൽ സുരേന്ദ്ര അധാന എന്നിവരും ജന്മദിനാഘോഷത്തിൽ പങ്കെടുത്തു. പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടകൂറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാവു കർവാല സ്വാഗതവും റാണാ ജാനി നന്ദിയും രേഖപ്പെടുത്തി. എല്ലാവർക്കും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP