Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിൻസ്മോൻ പി. സക്കറിയ ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ട്രസ്റ്റി ബോർഡ് ചെയർമാൻ

ജിൻസ്മോൻ പി. സക്കറിയ ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ട്രസ്റ്റി ബോർഡ് ചെയർമാൻ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ട്രസ്റ്റി ബോർഡ് ചെയർമാനായി ജിൻസ്‌മോൻ പി. സക്കറിയയെ തെരഞ്ഞെടുത്തു. ഡിസംബർ ഒന്നാം തിയതി ന്യൂയോർക്കിലെ ഫ്ളോറർ പാർക്കിലുള്ള ടൈസൺ സെന്ററിൽ ചേർന്ന ജനറൽ ബോഡിയോടനുബന്ധിച്ചു നടന്ന ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളുടെ യോഗത്തിൽ ഐക്യകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്.

അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ ഇന്ത്യകാത്തലിക് അസോസിയേഷൻ സീറോമലബാർസഭ, സീറോ മലങ്കര, ക്നാനായ, ലാറ്റിൻ കാത്തലിക് എന്നിവരെയെല്ലാം ഉൾക്കൊള്ളുന്ന അംബ്രല്ല ഓർഗനൈസേഷനാണ്. 2000 ഓളം അംഗങ്ങളുള്ള ഇന്ത്യ കാത്തലിക് അസോസിയേഷൻ അമേരിക്കയിലെ ആദ്യകാല ക്രിസ്തൃൻ കുടിയേറ്റ സമൂഹത്തിന് ആത്മീയ നേതൃത്വം നൽകുന്നതിൽ വളരയേറെ പങ്കുവഹിച്ചിട്ടുണ്ട്. പിന്നീട് സഭകളുടെ പ്രവർത്തനം വളരെ ശക്തമാകുകയും എല്ലാ സഭകൾക്കും രൂപതകൾ സ്ഥാപിക്കപ്പെടുകയും ചെയ്തപ്പോൾ ഇന്ത്യകാത്തലിക് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് വേഗതകുറഞ്ഞു. പിന്നീട്, കഴിഞ്ഞ കുറച്ചുവർഷങ്ങളായി കത്തോലിക്ക സഭയുടെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു അൽമായ സംഘടയുടെ ആവശ്യകഥ തിരിച്ചറിഞ്ഞ ഒരു പുതിയ നേതൃത്വം വളർന്നുവരികയും അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തു. അതിന് നേതൃത്വം നൽകാൻ 2014 ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിൻസ്മോൻ പി. സക്കറിയയുടെ നേതൃത്വത്തിലുള്ള ടീമിന് കഴിഞ്ഞു. 2017 ൽ ബോർഡ് ഓഫ് ട്രസ്റ്റി മെംബറായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മാധ്യമപ്രവർത്തകനായും മാധ്യമസംരംഭകനായും തിളങ്ങിനിൽക്കുന്ന ജിൻസ്മോൻ അമേരിക്കയിലെ മലയാളികൾക്കെല്ലാം സുപരിചിതനുമാണ്. 19 വർഷമായി ഇവിടെ മാധ്യമരംഗത്ത് സജീവമായി നിൽക്കുന്ന അദ്ദേഹത്തിന് അമേരിക്കയിലെ വിവിധസംഘടനകളെ നയിച്ചതിന്റെ പാരമ്പര്യവുമുണ്ട്.

നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) സ്ഥാപകനും 2014 മുതൽ 2016 വരെ ചെയർമാനുമായിരുന്നു ജിൻസ്മോൻ. കൂടാതെ ഗ്ലോബർ റിപ്പോർട്ടർ ടിവിയുടെ എംഡി, അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ ജയ്ഹിന്ദ് വാർത്തയുടെ ചീഫ് എഡിറ്റർ, അമേരിക്കയിലെ പ്രമുഖമലയാളം മാസികയായ അക്ഷരത്തിന്റെയും ഇംഗ്ലീഷ് മാസികയായ ഏഷ്യൻ ഈറയുടെയും പബ്ലീഷർ എന്നീ സ്ഥാനങ്ങളുംവഹിക്കുന്നു. ഇന്ത്യക്കാർക്കുവേണ്ടിയുള്ള അമേരിക്കയിലെ ഏറ്റവുംവലിയ ഇംഗ്ലീഷ് പത്രമായ സൗത്ത് ഏഷ്യൻ ടൈംസിന്റെ മീഡിയ കൺസൾട്ടന്റായും അദ്ദേഹം പ്രവർത്തിക്കുന്നു. പ്രവർത്തനമികവിനും സംഘാടനനേതൃശേഷിക്കുമുള്ള അംഗീകാരമായി റോട്ടറി ഇന്റർനാഷ്ണൽ ലീഡർഷിപ്പ് അച്ചീവ്മെന്റ് അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌ക്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മലയാളത്തിലെ പത്രമുത്തശ്ശിയായ ദീപിക ദിനപത്രത്തിന്റെ യൂറോപ് എഡിഷനുവേണ്ടിയും ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലുമായി നിരവധി സംഘടനകളിൽ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള ജിൻസ്മോൻ പി. സക്കറിയ യൂറോപിലെ ലിവർപൂൾ മലയാളി അസോസിയേഷന്റെ ആദ്യ ജനറൽ സെക്രട്ടറിയുമാണ്. ഇന്തോ അമേരിക്കൻ ലോയേഴ്സ് ഫോറം ജനറൽ സെക്രട്ടറി, ഇന്തോ അമേരിക്കൻ മലയാളി ചെംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

തൊടുപുഴ വഴിത്തല സ്വദേശിയാണ് ജിൻസ് മോൻ. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയിരുന്നു. സിജി അഗസ്റ്റ്യനാണ് ഭാര്യ. മക്കൾ: ആൻഡ്രൂ, ബ്രിയോണ, ഈഥൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP