Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവകാരുണ്യരംഗത്ത് ഹെൽപിങ് ഹാൻഡ്സ് ഓഫ് കേരളയുടെ മുന്നേറ്റം

ജീവകാരുണ്യരംഗത്ത് ഹെൽപിങ് ഹാൻഡ്സ് ഓഫ് കേരളയുടെ മുന്നേറ്റം

ജോയിച്ചൻ പുതുക്കുളം

പ്രവർത്തനനിരതമായ ഇരുപത്തിനാലാം വർഷത്തിലേക്ക് അഭിമാനപൂർവം പദമൂന്നിയിരിക്കുന്ന ഹെൽപിങ് ഹാൻഡ്സ് ഓഫ് കേരള ജന്മനാട്ടിലെ ആലംബഹീനരായ സഹോദരങ്ങളുടെ കണ്ണീരൊപ്പുവാൻ 25 വീടുകൾ ഇടുക്കി ജില്ലയിൽ നിർമ്മിക്കുന്നു.

ന്യൂയോർക്ക് ലോംഗ് ഐലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെൽപിങ് ഹാൻഡ്സ് ഓഫ് കേരളയുടെ ഇരുപത്തിനാലാമത് ഫണ്ട് റൈസിങ് ന്യൂയോർക്കിൽ വളരെ സജീവമായി ആരംഭിച്ചു. ന്യൂയോർക്കിലെ പ്രമുഖ വ്യവസായികളുടെ സ്പോൺസർഷിപ്പ് വർഷങ്ങളായി ഈ സംഘടനയ്ക്ക് കരുത്ത് നൽകുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടനകളും, എല്ലാ ദേശീയ സംഘടനകളും ഒരുപോലെ പിൻതുണയ്ക്കുന്ന സംഘടനയാണ് ഹെൽപിങ് ഹാൻഡ്സ് ഓഫ് കേരള ഇൻ ന്യൂയോർക്ക്.

പലതുള്ളി പെരുവെള്ളം എന്നു പറയുന്നതുപോലെ ഓരോരുത്തരുടേയും കൊച്ചുകൊച്ചു സംഭാവനകൾ കൊണ്ട് ഒരു വലിയ തുക സംഘടനയ്ക്ക് ഈവർഷം സമാഹരിക്കുവാൻ സാധിച്ചു. ഹെൽപിങ് ഹാൻഡ്സ് ഓഫ് കേരളയുടെ ഓൺലൈൻ ഫണ്ട് റൈസിങ് പദ്ധതിയായ 'ഗോ ഫണ്ട് മീ' ഓൺലൈനിൽ ആരംഭിച്ചിട്ടുണ്ട്. അതിലേക്ക് താത്പര്യമുള്ളവർക്ക് സംഭാവന നൽകാവുന്നതാണ്,

Our Goal is to raise 100,000 Dollor for Re-building kerala Housing Project this Year.

ഹെൽപിങ് ഹാൻഡ്സ് ഓഫ് കേരളയുടെ ഭവന നിർമ്മാണ പദ്ധതി 2019 മാർച്ചിൽ കേരള ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചറിന്റെ സാന്നിധ്യത്തിൽ ഇടുക്കി ജില്ലാ എംഎ‍ൽഎ റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സംഘടനയുടെ ഭാരവാഹികൾ അർഹതയുള്ളവരെ കണ്ടെത്തി അവരുടെ കൈകളിൽ ചെക്ക് സുരക്ഷിതമായ എത്തിക്കുക എന്നതാണ് ഭാരവാഹികളുടെ തീരുമാനം.

കൂടുതൽ വിവരങ്ങൾക്ക്: ലാലി കളപ്പുരയ്ക്കൽ (516 232 4819), ഷൈനി മാത്യു (516 640 8391), മേരി സിറിയക് (516 294 7718).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP