Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ: ഇന്ത്യൻ എംബസിയിൽ ഹെൽപ് ലൈൻ തുറന്നു

കൊറോണ: ഇന്ത്യൻ എംബസിയിൽ ഹെൽപ് ലൈൻ തുറന്നു

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി സി: ബെർമൂഡ, ഡലവെയർ, കൊളംമ്പിയ ഡിസ്ട്രിക്റ്റ്, കെന്റുക്കി, മേരിലാന്റ്, നോർത്ത് കരോളൈന, വെർജീനിയ, വെസ്റ്റ് വെർജീനിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ തുറന്നതായി വാഷിങ്ടണിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഇന്ത്യ ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ അറിയുന്നതിനും യാത്രാ നിയന്ത്രണം, വിലക്ക് എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അറിയണമെന്നാഗ്രഹിക്കുന്നവർ 202 213 1364, 202 262 0375 എന്നീ നമ്പറുകളുമായോ, [email protected]. എന്ന ഇമെയിലുമായോ ബന്ധപ്പെടാവുന്നതാണ്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവർ ബന്ധപ്പെടേണ്ട നമ്പറുകൾ (ഇന്ത്യൻ എംബസി) ചുവടെ:

ഇല്ലിനോയ്, ഇന്ത്യാന, മിഷിഗൺ, മിനിസോട്ട: 312 687 3642
അർക്കൻസാസ്, ലൂസിയാന, ഒക് ലഹോമ, ടെക്സസ്: 713 626 2149
ന്യൂജേഴ്സി, ന്യൂയോർക്ക്, കണക്റ്റിക്കട്ട്: 212 774 0607
അലാസ്‌ക, അരിസോണ, കലിഫോർണിയ: 415 483 6629

കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നു മാർച്ച് 11 ന് ഇന്ത്യ ഗവൺമെന്റ് വീസ അനുവദിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെയാണ് നിയന്ത്രണം. അത്യാവശ്യത്തിന് യാത്രചെയ്യേണ്ടവർ അടുത്ത ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP