Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹെൽപിങ് ഹാൻഡ് ഓഫ് കേരളയുടെ പത്തൊമ്പതാമത് ചാരിറ്റി ഡിന്നർ ഉജ്വലവിജയമായി

ഹെൽപിങ് ഹാൻഡ് ഓഫ് കേരളയുടെ പത്തൊമ്പതാമത് ചാരിറ്റി ഡിന്നർ ഉജ്വലവിജയമായി

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ലോംഗ് ഐലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെൽപിങ് ഹാൻഡ്‌സ് ഓഫ് കേരളയുടെ പത്തൊമ്പതാമത് ചാരിറ്റി ഡിന്നറും, എന്റർടൈന്മെന്റ് പ്രോഗ്രാമും ഗ്ലെൻഓക്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിജയകരമായി നടന്നു. വൈകിട്ട് ആറുമണിക്ക് സെക്രട്ടറി പ്രൊഫ. ഷൈനി മാത്യുവിന്റെ ആമുഖ പ്രസംഗത്തോടുകൂടി ആരംഭിച്ച പൊതുസമ്മേളനത്തിൽ ലാലി കളപ്പുരയ്ക്കൽ, ഷേർളി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് പ്രാർത്ഥനാഗാനം ആലപിച്ചു.

പ്രസിഡന്റ് ജോസഫ് സി. തോമസ് തന്റെ സ്വാഗത പ്രസംഗത്തിൽ ഈ സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. വ്യവസായ സ്ഥാപനങ്ങളുടേയും, ഉദാരമതികളായ വ്യക്തികളുടേയും അകമഴിഞ്ഞ സ്‌പോൺസർഷിപ്പ് ആണ് ഈ സംഘടനയ്ക്ക് കരുത്ത് നൽകുന്നതെന്ന് അനുസ്മരിച്ചു. മാത്യു സിറിയക് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ മുഖ്യാതിഥിയായി എത്തിച്ചേർന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ടാജ് മാത്യു നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ പ്രസിഡന്റ് ടാജ് മാത്യുവിനെ ലാലി കളപ്പുരയ്ക്കൽ സദസിന് പരിചയപ്പെടുത്തി. മികച്ച ആഖ്യാനപാടവംകൊണ്ടും, അവതരണരീതികൊണ്ടും ശ്രദ്ധേയമാണ് ടാജ് മാത്യുവിന്റെ റിപ്പോർട്ടുകളും ലേഖനങ്ങളും. മലയാളം പത്രത്തിന്റെ എഡിറ്ററായ ടാജ്  മാത്യു ഇന്ത്യാ പ്രസ് ക്ലബിന്റെ തുടക്കക്കാരിൽ ഒരാളാണെന്നും, ഈ സംഘടനയുടെ വളർച്ചയിൽ മലയാളം പത്രവും ടാജ് മാത്യുവും ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ലാലി കളപ്പുരയ്ക്കൽ അനുസ്മരിച്ചു. തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ടാജ് മാത്യു ഈ സംഘടനയുടെ തുടക്കം വളരെ ലളിതമായിരുന്നുവെന്നും, ലളിതമായി തുടങ്ങുന്ന കാര്യങ്ങൾ എന്നും ചരിത്രത്തിൽ വലിയ വലിയ സ്ഥാനങ്ങൾ നേടിയ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ടെന്നും അനുസ്മരിച്ചു.

തുടർന്ന് ന്യൂയോർക്കിലെ പ്രശസ്തമായ ഡാൻസ് സ്‌കൂൾ ആയ നൂപുര ആർട്‌സിലെ അമ്പതിൽപ്പരം കുട്ടികൾ ചേർന്ന് അവതരിപ്പിച്ച സംഘനൃത്തങ്ങൾ കാണികളുടെ പ്രശംസ പടിച്ചുപറ്റി. ഈ കൾച്ചറൽ പ്രോഗ്രാം മികച്ച ഒരു മെഗാ ആകുവാൻ പ്രയത്‌നിച്ച നൂപുര ആർട്‌സിലെ ഡാൻസ് ടീച്ചേഴ്‌സ് ആയ ചന്ദ്രികാ കുറുപ്പിനേയും, ലക്ഷ്മി കുറിപ്പിനേയും നന്ദിസൂചകമായി പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. റോയ് ആന്റണിയുടെ നേതൃത്വത്തിൽ ലൈവ് ഓക്കസ്ട്രയുടെ അകമ്പടിയോടെ ലോംഗ് ഐലന്റ് ബാന്റ് അവതരിപ്പിച്ച 'We are the World, We are the Children. So we all must lend a helping hand' എന്ന തീം സോംഗ് കാണികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.

ലോംഗ്‌ഐലന്റ് ഡാൻസ് ടീം അവതരിപ്പിച്ച സംഘനൃത്തം കാണികൾക്ക് ദൃശ്യവിസ്മയമായി. ട്രൈസ്റ്റേറ്റ് ഏരിയയിലെ ഗായകർ അവതരിപ്പിച്ച ശ്രവണസുന്ദരമായ ഗാനങ്ങൾ കാണികളുടെ കാതുകൾക്ക് ഇമ്പമേകി. കഴിഞ്ഞവർഷത്തെ ഫണ്ട് റൈസർ ഓഫ് ദി ഇയർ അവാർഡ് ഇതിന്റെ ട്രഷറർകൂടിയായ ഏബ്രഹാം ജോസഫ് ഏഷ്യാനെറ്റിന്റെ ഡയറക്ടർ രാജു പള്ളത്തിൽ നിന്നും ഏറ്റുവാങ്ങി. ഈ സംഘടനയുടെ സജീവ പ്രവർത്തകനും, ഒരു ഉപാധിയുമില്ലാതെ എല്ലാവർഷവും സൗണ്ട് സിസ്റ്റം നൽകുന്ന സെബാസ്റ്റ്യൻ തോമസിനെ ഏഷ്യാനെറ്റ് ഡയറക്ടർ രാജു പള്ളത്ത് പ്ലാക്ക് നൽകി ആദരിച്ചു.

ജെനിതാ സാജൻ, മായാ മാർട്ടിൻ എന്നിവരായിരുന്നു കൾച്ചറൽ പ്രോഗ്രാമിന്റെ എം.സിമാർ. മാത്യു സിറിയക്, ഏബ്രഹാം ജോസഫ്, ലാൻസ് ആന്റണി, അഗസ്റ്റിൻ കളപ്പുരയ്ക്കൽ, ബ്രെയിൻ സിറിയക് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സെബാസ്റ്റ്യൻ തോമസ് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. ജൂലിയ ഡിജിറ്റലിലെ ബിനു, ആന്റണി മാത്യു എന്നിവർ ഫോട്ടോയും, വീഡിയോയും കൈകാര്യം ചെയ്തു. സെക്രട്ടറി ഷൈനി മാത്യു എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ഈ സംഘടനയുടെ ശക്തി ഇതിന്റെ ഓരോ സ്‌പോൺസേഴ്‌സുമാണെന്ന് സ്മരിച്ചു. ഗ്രാന്റ് സ്‌പോൺസറായ കൊട്ടീലിയൻ കേറ്റേഴ്‌സ് ഒരുക്കിയ വിഭവസമൃദ്ധമാ ഡിന്നറോടുകൂടി പരിപാടികൾക്ക് തിരശീല വീണു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP