Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയ ഗ്ലോബൽ ഹിന്ദു സംഗമം 2021 അരിസോണയിൽ

കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയ ഗ്ലോബൽ ഹിന്ദു സംഗമം 2021 അരിസോണയിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) 2021-ലെ പതിനൊന്നാമത് ഗ്ലോബൽ ഹിന്ദു സംഗമം അരിസോണയിൽ വച്ചു നടത്തുവാൻ കെ.എച്ച്.എൻ.എ ട്രസ്റ്റി ബോർഡ് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചതായി ട്രസ്റ്റി ബോർഡ് ചെയർമാൻ സുധാ കർത്താ അറിയിച്ചു.

ടാമ്പയിൽ നിന്നും, ഷിക്കാഗോയിൽ നിന്നും കൺവൻഷൻ നടത്തുവാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടു മുന്നോട്ടുവന്നിരുന്നു. പക്ഷെ 2019-ലെ കൺവൻഷൻ നടത്തുവാനും അരിസോണ ടീം മുന്നോട്ടു വന്നിരുന്നുവെങ്കിലും ന്യൂജഴ്സി ടീമിനെയാണ് പരിഗണിച്ചത്. ആയതിനാൽ സംഘടനയുടെ സുഗമമായ നടത്തിപ്പിനേയും മുന്നോട്ടുള്ള വളർച്ചയേയും കണക്കിലെടുത്ത് പുതിയ സ്ഥലങ്ങളെ പരിഗണിക്കണമെന്നുള്ള ബോർഡ് അംഗങ്ങളുടെ ശക്തമായ അഭിപ്രായത്തെ മാനിച്ചുകൊണ്ടാണ് അരിസോണയെ ഐക്യകണ്ഠ്യേന പരിഗണിച്ചത്.

ഈവർഷം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ രണ്ടു വരെ ന്യൂജഴ്സിയിൽ വച്ചു നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിൽ പങ്കെടുത്ത് തഒരു വൻ വിജയമാക്കിതീർക്കണമെന്നും ചെയർമാൻ ഏവരോടും അഭ്യർത്ഥിച്ചു. കൂടാതെ പുൽവാമ ദുരന്തത്തിൽ മരണമടഞ്ഞ ജവാന്മാർക്കും യോഗം അനുശോചനം രേഖപ്പെടുത്തി.
സതീശൻ നായർ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP