Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു സ്വയം സേവക് സംഘ് രക്ഷാബന്ധൻ ഫെസ്റ്റിവൽ ആഘോഷിച്ചു

ഹിന്ദു സ്വയം സേവക് സംഘ് രക്ഷാബന്ധൻ ഫെസ്റ്റിവൽ ആഘോഷിച്ചു

പി.പി. ചെറിയാൻ

സെറിറ്റോസ് (കാലിഫോർണിയ): ഹിന്ദു സ്വയം സേവക് സംഘ് ശാഖയുടെ (അഭിമന്യു ശാഖ) ആഭിമുഖ്യത്തിൽ സെറിറ്റോസ് സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങളോടൊത്ത് രക്ഷാ ബന്ധൻ ഫെസ്റ്റിവൽ സമുചിതമായി ആഘോഷിച്ചു.

അഭിമന്യു ശാഖ കാര്യ വാഹക് ഡോ. അമിത് ദേശായ ബന്ധൻ ഇവന്റിനെ കുറിച്ച് വിശദമായി സംസാരിച്ചു. ഈശ്വരാനുഗ്രഹമായി മനുഷ്യന് ലഭിച്ചിരിക്കുന്ന ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ് രാഖിയെന്നും, ജീവിത വിജയം നേടുന്നതിന് ഇത് ധരിക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടർ ദേശായ് ചൂണ്ടിക്കാട്ടി.സമൂഹത്തിന്റെ നന്മക്ക് വേണ്ടി സേവനവും, ത്യാഗവും നടത്തുമ്പോൾ മാത്രമാണ് മനുഷ്യ ജീവിതത്തിന് ആത്മീയ നിർവ#തി നേടാനാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സെറിറ്റോസ് ഇന്ത്യൻ അമേരിക്കൻ പ്രൊടേം മേയർ നരേഷ് സൊളാങ്കി, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചുരുക്കം ചില ബിജെപി സ്നേഹിതരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.ഉത്സവ സമയങ്ങളിൽ തയ്യാറാക്കുന്ന പ്രത്യേക ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുത്തി വളണ്ടിയർമാർ തയ്യാറാക്കിയ ഉച്ച ഭക്ഷണത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

ആദ്യമായി രക്ഷാ ബന്ധൻ ചടങ്ങിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് മറക്കാനാവാത്ത ജീവിതാനുഭവമായിരുന്നുവെന്ന് അഗ്നിശമന സേനാംഗങ്ങൾ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP