Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാർവി ദുരന്തത്തിൽ സേവനം അർപ്പിച്ച ജിജു കുളങ്ങരയ്ക്ക് ഇന്ത്യൻ സമൂഹത്തിന്റെ ആദരം

ഹാർവി ദുരന്തത്തിൽ സേവനം അർപ്പിച്ച ജിജു കുളങ്ങരയ്ക്ക് ഇന്ത്യൻ സമൂഹത്തിന്റെ ആദരം

ഹൂസ്റ്റൺ: മലയാളികൾ ഉൾപ്പെടെ ഹൂസ്റ്റണിലെ മുഖ്യധാരാ സമൂഹത്തെ ദുരിതക്കയത്തി ലാക്കിയ ഹാർവി കൊടുങ്കാറ്റ് ദുരന്തത്തിൽ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുകയും ദുരന്തത്തിന് ശേഷമുള്ള പുനരധിവായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത യുവ സംരംഭകനും വ്യയസായിയും കലാ-സാംസ്‌കാരിക പ്രവർത്തകനുമായ ജിജു കുളങ്ങരയെ ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹം ആദരിച്ചു.

പതിനായിരത്തിലധികം അംഗങ്ങളുള്ള ഹൂസ്റ്റൺ ദേശി ഗ്രൂപ്പിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇന്ത്യാ ഹൗസിൽ നടന്ന സമ്മേളനത്തിലാണ് ജിജുവിന്റെ മാനവികമായ പ്രവർത്തനങ്ങൾ ശ്ലാഘിക്കപ്പെട്ടത്. ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ജിജു സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്സിന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്.

സമ്മേളനത്തിൽ ഹാർവി കൊടുങ്കാറ്റ് വിതച്ച നാശത്തിൽ രക്ഷാകര ദൗത്യം ഏറ്റെടുത്ത വിവിധ സംഘടനകൾ, റസ്റ്റോറന്റുകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്കും ദേശി ഗ്രൂപ്പ് നന്ദി പ്രകാശിപ്പിച്ചു. ഗ്രൂപ്പ് അധികൃതരായ കിഷോർ രാമരാജു, ഉമാങ് മേത്ത, രവി ഗുനി ഷെട്ടി, ഇന്ദിര നിമ്മഗാഡ, പ്രവീൺ പൊനുഗോട്ടി, ശ്രീകാന്ത് ജാക്ക, ഭവേശ് രംഗ, മോദർ കുട്ടി, സുഭാഷ്ശ്രീ ഗോകുൽ, ദേവി സിരിഗിരി, രാജേഷ് ദേശായി, രാജശേഖർ യദുപ്പാട്ടി, ശ്രീധർ ആളൂരി എന്നിവർ വിവിധ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ആദരിച്ചു.

ചടങ്ങിൽ സേവാ യു.എസ്.എ, വി.പി സേവ, അഷ്ടലക്ഷ്മീ ക്ഷേത്രം, ജെ.ഇ.ടി, ശിവശക്തി മന്ദിർ, ഷിർദ്ദിസായി ജൽറാം മന്ദിർ, അമേരിക്കൻ തെലുങ്കാന അസോസിയേഷൻ ആന്ധ്രാപ്രദേശ് നോൺ റസിഡന്റ് തെലുങ്കു അസോസിയേഷൻ, അമേരിക്കൻ പ്രോഗ്രസ്സീവ് തെലുങ്കു അസോസിയേഷൻ, തെലുങ്കു കൾച്ചറൽ ഓർഗനൈസേഷൻ, തെലുങ്കാന അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, ആശിർവാദ്, ഐ.റ്റി സേർവ്, തെലുങ്കാന അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, സിക്ക് കമ്മ്യൂണിറ്റി, സ്നേഹ ഹസ്തം, എൻ.എ.റ്റി.എസ്, ഇന്ത്യാ ഹൗസ്, ഇൻഡോ-അമേരിക്കൻ ന്യൂസ് തുടങ്ങിയവയുടെ പ്രതിനിധികൾ ആദരവ് ഏറ്റുവാങ്ങി.

സേവാ യു.എസ്.എയുടെ പ്രതിനിധി ജിതേഷ് ദേശായി, വി.റ്റി സേവയുടെ ബങ്കാർ റെഡ്ഡി എന്നിവർ ഇത്തരത്തിൽ സന്നദ്ധ സേവനത്തിനിറങ്ങിയവരെ ആദരിച്ച ദേശി ഗ്രൂപ്പിനെ അനുമോദിച്ചു. ഇവർക്കു പുറമേ കേണൽ വിപിൻ കുമാർ വിവിധ സംഘടനകളെ ശ്ലാഘിച്ചു. ഹാർവി ദുരന്തത്തിൽ പെട്ട് മരണത്തെ മുഖാമുഖം കണ്ടവർക്ക് ഭക്ഷണം എത്തിക്കാൻ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി 200 മൈൽ സഞ്ചരിച്ച് എത്തിയ വെൽമയുടെ സേവനം ഏറെ പ്രകീർത്തിക്കപ്പെട്ടു. ചടങ്ങിന്റെ ഹൈലൈറ്റായി വെൽമയുടെ അവസരോചിതമായ സഹായം. അതുപോലെ തന്നെ റെസ്റ്റോറന്റുകളായ ഹൈദരാബാദ് ഹൗസ്, ബവാർച്ചി, ബിരിയാണി ആൻഡ് ഗ്രിൽ, ബിരിയാണി ഫാക്ടറി, ബിരിയാണി പോട്ട്, ബോംബെ സ്വീറ്റ്സ്, കഫേ ഇന്ത്യ, ബോളിവുഡ് ചൗപതി ചാറ്റ്, മയൂരി നിർമൻസ്, തണ്ടൂരി നൈറ്റ്, ദി കറി ഹൗസ്, യൂണിവേഴ്സൽ ബേക്കറി, വിശാല റെസ്റ്റോറന്റ് തുടങ്ങിയവയും ആയിരക്കണക്കിന് ദുരന്തബാധിതർക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്തിരുന്നു. ഈ റെസ്റ്റോറന്റുകളുടെ ഉടമകളും യോഗത്തിൽ ആദരിക്കപ്പെട്ടു.

എഴുപത്തിയഞ്ചോളം വ്യക്തികളും ദേശി ഗ്രൂപ്പിന്റെ ആദരവിന് പാത്രീഭൂതരായി. ആബിയായിരുന്നു ചടങ്ങിന്റെ ആകർഷണമായ ആങ്കർ. അഖിലയും സുമൻ മങ്കുവും തങ്ങളുടെ ഗാനങ്ങൾ കൊണ്ട് സദസിനെ ആനന്ദിപ്പിച്ചു. ഫ്രീഡം ഓട്ടോമോട്ടീവ് ആൻഡ് കൊളിസിയോൺ, സി.ഡബ്ള്യൂ.സി ഇന്റർ നാഷണൽസ്, പെപ്പോൺ ഡിജിറ്റൽ, ഡീപ്പ് ഫുഡ്സ്, ദി കറി ഹൗസ്, ബിരിയാണി പോട്ട്, ബിരിയാണി ഫാക്ടറി, യൂണിവേഴ്സൽ ബേക്കറി എന്നിവരയായിരുന്നു സ്പോൺസർമാർ. ഹൂസ്റ്റൺ ദേശി ഗ്രൂപ്പ് സന്നദ്ധ പ്രവർത്തനങ്ങളിൽ എപ്പോഴും മുന്നിട്ട് നിൽക്കുന്നവരാണ്. ആധുനിക ഐ.ടി ടെക്നോളജിയുടെ അന്തസാധ്യതകൾ ഉപയോഗിച്ചുകൊണ്ട് സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ളവർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യുക എന്നതാണ് ഈ ദേശി ഗ്രൂപ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP