Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ 15 ന്

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ 15 ന്

ജീമോൻ റാന്നി.

ഹൂസ്റ്റൺ: ലവ് റ്റു ഷെയർ ഫൗണ്ടേഷന്റെ ( Love to Share Foundation America) ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ എട്ടാം വർഷമായ ഇത്തവണയും 2018 സെപ്റ്റംബർ 15 ശനിയാഴ്ച , രാവിലെ 8 മണി മുതൽ 12 മണി വരെ Dr .ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945 , CR 58 , മാൻവെൽ, ടെക്‌സാസ് 77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ഏതാനും മുഖ്യ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്.

മെഡിക്കൽ പരിശോധനയിൽ, ഇകെജി, അൾട്രാസൗണ്ട്, മാമ്മോഗ്രാം ,കാഴ്ച, കേൾവി തുടങ്ങിയ 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ് . ആദ്യമെത്തുന്ന 100 പേർക്ക് സൗജന്യ ഫ്‌ളൂ ഷോട്ട് നൽകുന്നതാണ് . ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. .

കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP