Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൂസ്റ്റൻ ദേശീയ ശ്രീ നാരായണ കണവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൻ ദേശീയ ശ്രീ നാരായണ കണവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി

നോർത്ത് അമേരിക്കയിലെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ഗുരുദേവ ദർശനം പ്രചരിപ്പിക്കുന്നതിനായി സ്ഥാപിതമായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ 2016 ജൂലൈ 7,8,9,10 തീയതികളിൽ ഹൂസ്റ്റണിലെ സൗത്ത് ഷോർ ഹാർബർ റിസോർട്ടിൽ പ്രത്യേകം തയ്യാർ ചെയ്യുന്ന ശ്രീനാരായണ നഗറിൽ വച്ച് നടക്കുന്ന ശ്രീനാരായണ കണവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

കൺവൻഷനോടനുബന്ധിച്ച് വിളംബര ഘോഷയാത്ര,വൈവിധ്യമാർന്ന സെമിനാറുകൾ, പഠന കളരികൾ , സർവ്വ മതസമ്മേളനം, സാഹിത്യ സമ്മേളനം, സാംസ്‌കാരിക സമ്മേളനം, വനിതാ സമ്മേളനം , യുവജന സമ്മേളനം, വ്യാവസായിക സമ്മേളനം, സംഘടനാ സമ്മേളനം,, പ്രാർത്ഥനായോഗങ്ങൾ , , കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക പരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കേരളത്തിൽ നിന്നും എത്തുന്ന പ്രഗത്ഭ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്നുകൾ , ഒപ്പം അമേരിക്ക യിൽ നിന്നുമുള്ള പ്രൊഫഷനൽ കലാ സംഘങ്ങൾ , വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കുടുംബ കൂട്ടായ്മകളും നേതൃത്വം നൽകി അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയും കൺവൻഷൻ ദിനരാത്രങ്ങളെ അവിസ്മരണീയമാക്കും.

പ്രമുഖ ശ്രീ നാരായനീയനും, ചിന്തകനും, നിരൂപകനുമായ എംകെ സാനു മാഷ്, CNN-IBN ഇന്ത്യൻ ഓഫ് ദി ഇയെർ, ഡി ഐ ജി യുമായ പി വിജയൻ IPS, ശ്രീമത് സച്ചിദാനന്ദ സ്വാമികൾ , സ്വാമി സന്ദീപാനന്ദ ഗിരി, കാലിക്കറ്റ് യുനിവേർസിറ്റി മുൻ വൈസ് ചാൻ സിലറും, ശ്രീ നാരായണീയ ധർമ്മ പ്രചാരകനും, ശാ സ്ത്ര ന്ജനും ആയ പ്രൊഫ. ജി കെ ശശിധരൻ, വ്യവസായ പ്രമുഖനും, ഭാരതത്തിലെ വിവിധ നാരായണ പ്രസ്ഥാനങ്ങളുടെ അമര ക്കാരനു മായ . വി. കെ. മുഹമ്മദ്, യശസ്സരീ നായ ഡോ. എ പി ജെ അബ്ദുൽ കലാമിന്റെ സഹപ്രവർത്തകനും, ഭൗമ ശാ സ്ത്ര ജ്ഞ നും ആയ ശ്രീ. സാഗർ വിദ്യാ സാഗർ എന്നീ മഹാ പ്രതിഭകളുടെ സാന്നിധ്യ ത്തെ കൂടാതെ ജി. വേണുഗോപാലിന്റെ സംഗീത സന്ധ്യയും,ശ്രീമതി ദിവ്യ ഉണ്ണിയുടെ നൃത്ത നൃത്യങ്ങളും, വിവിധ ശ്രീ നാരായണ സംഘടനകളിലെ കലാകാരുടെ നേതൃത്വത്തിലുള്ള കലാ പരിപാടികൾ, ചെണ്ടമേളം, മറ്റു നാടൻ കലാ പരിപാടികൾ തുടങ്ങിയവ ഈ സമ്മേളനത്തിന് മാറ്റു കൂട്ടും.

കൺവൻഷനോടനുബന്ധമായി വിവിധ പ്രസ്ഥാനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രദർശന- വില്പന, സ്റ്റാളുകൾ പ്രവർത്തിക്കുന്നതായിരിക്കും. കണവൻഷൻ സ്മരണകൾക്ക് അക്ഷര ചാരുത നൽകുവാൻ ബൃഹത്തായ ഒരു സ്മരണികയും ഈ സംഗമ വേദിയിൽ വച്ചു പ്രകാശനം ചെയ്യപ്പെടും. എല്ലാ ദിവസവും കേരളീയ പാരമ്പര്യ തനിമയോടെയുള്ള ഭക്ഷണമായിരിക്കും പ്രതിനിധികളായെത്തുന്ന കുടുംബാംഗങ്ങൾക്കായി ഒരുക്കുന്നത്.

പ്രമുഖ മലയാളി വ്യവസായിയും ഭാരതീയ പ്രവാസി സമ്മാൻ ജേതാവുമായ ഡോ. എം. അനിരുദ്ധൻ ( ഷിക്കാഗോ )രക്ഷാധികാരിയും,അനിയൻ തയ്യിൽ ( ഹൂസ്റ്റൻ )ചെയർമാനും , ദീപക് കൈതയ്ക്കാപ്പുഴ (ഡാളസ് )സെക്രട്ടറി യുമായുള്ള സംഘാടക സമിതിയാണ് കൺവൻഷനു നേതൃത്വം നല്കുന്നത്. ഈ മഹനീയ സംരഭത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികളുടെ രൂപീകരികരണവും, റീജിയണ ൽ കിക്ക് ഓഫുകളും നടന്നു. റെജിസ്‌ട്രേഷൻ വിവരങ്ങൾക്കായി ദയവായി ബന്ധപ്പെടുക.

അനിയൻ തയ്യിൽ ( ചെയർമാൻ ) -281 707 9494
ദീപക് കൈതക്കാപ്പുഴ ( സെക്രട്ടറി ) -972 793 2151
അനൂപ് രവീന്ദ്രനാഥ് (പി.ആർ .ഒ ) -847 873 502

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP