Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ ഏ പി സി അറ്റ്‌ലാന്റാ ചാപ്റ്ററിന് നവനേതൃത്വം : മിനി നായർ പ്രസിഡന്റ്

ഐ ഏ പി സി അറ്റ്‌ലാന്റാ ചാപ്റ്ററിന് നവനേതൃത്വം : മിനി നായർ പ്രസിഡന്റ്

ഡോ .മാത്യു ജോയിസ്

അറ്റ് ലാന്റാ ചാപ്റ്ററിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മിനി നായർ വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകയാണ് . 25 ലധികം വർഷങ്ങളായി വിവിധ ചാനലുകളിലായി നിരവധി പ്രോഗ്രാമുകൾക്ക് പിന്നിലും മുന്നിലും പ്രവർത്തിച്ചു. ദൂരദർശൻ, ഏഷ്യാനെറ്റ്, കൈരളി ടിവി, സൂര്യാ ടിവി. ഇന്ത്യ വിഷൻ ജയ് ഹിന്ദ് എന്നിവിടങ്ങളിലായി നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട് . 25 വർഷമായി വിഷ്വൽ ഓഡിയോ, പ്രിന്റ് മേഖലയിൽ നൈപുണ്യം , കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും നേടിയ മിനി നായർ ദി വൈ ഫൈ റിപ്പോർട്ടർ ഓൺലൈൻ പോർട്ടലിന്റെ മാനേജിങ് എഡിറ്റർ കൂടിയാണിപ്പോൾ.

സ്‌ക്രിപ്റ്റ്, അവതരണം, ടോക് ഷോ. ലൈവ് പ്രോഗ്രാം എം സി ,പ്രോഗ്രാം റിസേർച്ച്, കോ-ഓർഡിനേഷൻ, എഡിറ്റിങ് ഹോസ്റ്റിങ്, സ്‌ക്രിപ്റ്റിങ്,, അഭിമുഖം തുടങ്ങി ഒരു മീഡിയയ്ക്ക് വേണ്ട എല്ലാ പ്രവർത്തനങ്ങളുടേയും ആകെ തുകയാണ് മിനി നായർ. ഷിക്കാഗോയിലും ഇപ്പോൾ അറ്റലാന്റായിലുമുള്ള നിരവധി മലയാളി സംഘടനകളുടെ പൊതുപ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായിരിക്കുന്ന മിനി നായർ ഐ ഏ പി സി യുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും , മുൻ നാഷണൽ വൈസ് പ്രസിഡന്റും അറ്‌ലാന്റാ ചാപ്റ്ററിന്റെ അഡൈ്വസറി ബോർഡംഗം തുടങ്ങിയ നിലകളിൽ എന്നും സജീവമായിരുന്നു . ഇപ്പോൾ അറ്റ് ലാന്റയിൽ സ്വന്തം ബിസിനസ്സ് സ്ഥാപനം നടത്തിവരുന്ന മിനി നായർ ഇന്ത്യൻ സാംസ്‌കാരിക മാധ്യമ സംഘടനകളിൽ തന്റെ വ്യക്തിമുദ്രയും സംഘടനാപാടവവും പതിപ്പിച്ച വ്യക്തി കൂടിയാണ്

ലൂക്കോസ് തര്യൻ അറ്‌ലാന്റാ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു . റിട്ടയാർഡ് ആർമി ഓഫീസർ ആയ ലൂക്കോസ് തര്യൻ 40ലധികം വർഷങ്ങൾ അമേരിക്കയിൽ ബോസ്റ്റൺ , ഹൂസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിലും 2004 മുതൽ അറ്റലാന്റയിലും സ്വന്തമായി ബിസിനസ് നടത്തുന്നതിനൊപ്പം വിവിധ മലയാളി സംഘടനകളിൽ നേതൃത്വം തെളിയിക്കുകയും സാമൂഹ്യപ്രവർത്തനരംഗങ്ങളിൽ സജീവവുമാണ് .


സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ജോമി ജോർജ്ജ് കഴിഞ്ഞ 18 വര്ഷങ്ങളായി അറ്റലാന്റയിലെ സാമൂഹ്യരംഗത്തു സേവനങ്ങൾ ചെയ്തുകൊണ്ട് പൊതുകാര്യപ്രസക്തനായ ഒരു ബിസിനസ് ഉടമ കൂടിയാണ് . അറ്‌ലാന്റാ ചാപ്റ്ററിലെ ഭാരവാഹിയെന്നതിനു പുറമെ ആഗോളതലത്തിൽ പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന നിരവധി സംഘടനകളിൽ സജീവ പങ്കാളിയാണ് ജോമി എന്നതും പ്രത്യേകം പ്രസ്താവ്യമാണ് .

ജോയിന്റ് സെക്രട്ടറി ആയി ജോസഫ് വറുഗീസ് തിരഞ്ഞെടുക്കപ്പെട്ടു . പൊതുകാര്യപ്രസക്തനും സാമൂഹ്യരംഗങ്ങളിൽ സജീവവുമായിരിക്കുന്ന ജോസഫ് വർഗീസ് മെഡിക്കൽ എക്വിപ്‌മെന്റ് മെയിന്റനൻസ് എക്‌സിക്യൂട്ടീവായി ജോലി നോക്കുന്നു .

ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോൺ പച്ചിക്കര അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ മുൻ ജോയിന്റ് സെക്രട്ടറിയും അറിയപ്പെടുന്ന എഴുത്തുകാരനാണ് . 1995 മുതൽ ന്യൂയോർക്കിലും തുടർന്ന് 2015 മുതൽ അറ്റ് ലാന്റയിലും സാമൂഹ്യപ്രവർത്തനങ്ങളിലും ആത്മീയ രംഗങ്ങളിലും നിറസാന്നിദ്ധ്യമാണ് .

അറ്റ് ലാന്റാ ചാപ്റ്ററിന്റെ അഡൈ്വസറി ബോർഡ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ആന്റണി തളിയത്ത് അറ്റലാന്റയിൽ ഗാന്ധി ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നതിനുപുറമെ ഇന്ത്യൻ സമൂഹത്തിലെ പ്രശസ്തനായ പൊതുപ്രവർത്തകനും സാമൂഹ്യ സേവകനുമാണ്. 1996 ലെ അറ്‌ലാന്റാ ഒളിമ്പിക് ഗെയിമ്‌സിന്റെ ഇൻഡോ അമേരിക്കൻ ആതിഥേയ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് , നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ അമേരിക്കൻ അസോസിയേഷന്റെ ആറു വർഷങ്ങളിൽ വൈസ് പ്രസിഡന്റ് , 2000ൽ ബിൽ ക്ലിന്റൺ നടത്തിയ ഇന്ത്യൻ പര്യടനത്തിലെ ഡെലിഗേറ്റ് , 2010 ലെ മാർട്ടിൻ ലൂഥർ കിങ് ജന്മദിനറാലിയുടെ ഗ്രാൻഡ് മാർഷൽ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആന്റണി തളിയത്ത് , തളിയത്ത് ഇന്വേസ്‌റ്‌മെന്റ്‌സ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ് കൂടിയാണ് .

അഡൈ്വസറി ബോർഡ് അംഗം ആയി തിരഞ്ഞെടുക്കപ്പെട്ട അലക്‌സ് തോമസ് , അറ്റലാന്റയിൽ ജയ്ഹിന്ദ് വാർത്ത , അക്ഷരം , ഏഷ്യൻ എറാ തുടങ്ങിയ പത്രമാധ്യമങ്ങളുടെ മീഡിയ അഡ്വർറ്റൈസിങ് മേഖലയിൽ പ്രവർത്തിക്കുന്നു .സ്വന്തമായി ബെറ്റർ ഹോംസ് ആൻഡ് ഗാർഡൻസ് മെട്രോ ബ്രോക്കേഴ്സ് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നു . 2011,2014 വർഷങ്ങളിൽ ,അറ്റ് ലാന്റാ മാഗസിന്റെ മികച്ച റീയൽറ്റർ ഡിസ്റ്റിംക്ഷൻ അവാര്ഡു കൾ അലക്‌സ് തോമസ് കരസ്ഥമാക്കിയിരുന്നു . ഐ എ പി സി യുടെ മുൻ വൈസ് പ്രസിഡന്റ് ആയിരുന്ന അലക്‌സ് തോമസ് വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിലും വ്യാപൃതനാണ്.

ലാഡാ ബേഡി ഫിനാൻഷ്യൽ സർവീസ് രംഗത്തു മികച്ച സേവനം നടത്തുന്നു. കോളേജ് എഡ്യൂക്കേഷൻ പ്ലാൻ റിട്ടയർമെന്റ് പ്ലാനിങ് , 401(കെ) തുടങ്ങിയ വിഷയങ്ങളിൽ സാമൂഹ്യ ബോധവത്കരണങ്ങൾ നടത്തുന്നതിനോടൊപ്പം ഉചിതമായ പദ്ധതികൾ നിർദേശിച്ചു നൽകുന്ന സാങ്കേതിക ഉപദേഷ്ടാവും കൂടിയാണ് .

പ്രകാശ് ജോസഫ് അറ്റലാന്റയിലെ ഇന്ത്യൻ സമൂഹത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജീവ പ്രവർത്തകനാണ് .2016 ൽ ഗ്രേറ്റർ അറ്റ്‌ലാന്റാ മ ലയാളി അസോസിയേഷന്റെ പ്രസിഡണ്ട് ആയിരുന്നതിനുശഷം ഇപ്പോൾ ഗാമയുടെ ട്രസ്റ്റീ ബോർഡ് മെമ്പർ കൂടിയാണ് . വിവിധ മലയാളി സംഘടനകളുടെ പ്രവർത്തനങ്ങളിൽ പങ്കുചേരുകയും അനിതരസാധാരണമായ നേതൃത്വ പാടവം തെളിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രകാശിന്റെ സാന്നിധ്യം അറ്റ്‌ലാന്റാ ചാപ്റ്ററിന് മുതൽക്കൂട്ടായിരിക്കും .ഇപ്പോൾ ഫ്ളവേഴ്സ് റ്റീവീക്കുവേണ്ടി പ്രത്യേക പ്രൊജക്ടിൽ വ്യാപൃതനായിരിക്കുന്ന പ്രകാശ് കുക്കിങ് , യാത്രകൾ , ബാഡ്മിന്റൺ കളികൾ തുടങ്ങിയവയിൽ തന്റെ ഒഴിവുവുസമയങ്ങൾ ചിലവഴിക്കുന്നു

മറ്റൊരു അഡൈ്വസറി കമ്മറ്റിയംഗമായ ഹർമീത് സിങ് ജോർജിയാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദമെടുത്ത ശേഷം ഐ ടി ഫിനാൻസ്മേഖലകളിൽ പ്രാവീണ്യം നേടിയ സീനിയർ മാർക്കെറ്റിങ് ഡയറക്ടർ കൂടിയാണ് .സോഷ്യൽ മീഡിയാ രംഗങ്ങളിൽ കൂടി സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളിയായ ഹർമീത് സിങ് ഇൻഡോ അമേരിക്കൻ സൗഹൃദവേദികളിൽ സജീവമാണ് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP