Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.എ.പി.സി. ചെയർമാൻ ഡോ. ബാബു സ്റ്റീഫന് ന്യൂയോർക്കിൽ സ്വീകരണം

ഐ.എ.പി.സി. ചെയർമാൻ ഡോ. ബാബു സ്റ്റീഫന് ന്യൂയോർക്കിൽ സ്വീകരണം

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ പ്രശസ്ത സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് (ഐ.എ.പി.സി) ചെയർമാൻ ഡോ. ബാബു സ്റ്റീഫന് ഐ.എ.പി.സി ന്യൂയോർക്ക്-ട്രൈ സ്റ്റേറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഫ്‌ളോറൽ പാർക്ക് നോർത്ത് ടൈസൺ അവനൃുവിലുള്ള ടൈസൺ സെന്ററിൽ ചാപ്റ്റർ പ്രസിഡന്റ് മാത്യുക്കുട്ടി ഈശോയുടെ അദ്ധ്യക്ഷതയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ധാരാളം മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്തു. വാഷിങ്ടൺ ഡി. സിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ''ഇന്ത്യ ദിസ് വീക്ക്'', ''എക്സ്‌പ്രസ്സ് ഇന്ത്യ'' എന്നീ പത്രങ്ങളുടെ പ്രസാധകനും ഡി. സി. കേന്ദ്രീകൃതമായ ബിസിനസ്സ് ശൃംഘലയുടെ ചെയർമാനുമാണ് ഡോ. ബാബു സ്റ്റീഫൻ.

അമേരിക്കയിൽ ഇന്ത്യൻ വംശജരുടെ ധാരാളം സംഘടനകളും ക്ലബ്ബുകളുമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മാധ്യമ പ്രവർത്തകരുടേതായ ഏക പ്രമുഖ സംഘടനയാണ് ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ്. അമ്പത് വർഷങ്ങൾക്ക് മുമ്പ് 1972-ൽ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആദ്യ പ്രസ്ഥാനമായ ഇന്ത്യാ കൾച്ചറൽ കോർഡിനേഷൻ കമ്മറ്റി എന്ന സംഘടനയിൽ നിന്നാരംഭിച്ച് അമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ ഏകദേശം നാലായിരത്തോളം സംഘടനകളിൽ എത്തി നിൽക്കുന്നതാണ് ഇന്ത്യൻ സംഘടനകളുടെ വളർച്ച. ഇവയിൽ നിന്നെല്ലാം വേറിട്ട ആശയവുമായി മുന്നിട്ടു നിൽക്കുന്ന പ്രമുഖ സംഘടനയാണ് ഐ.എ.പി.സി. ബാബു സ്റ്റീഫൻ തന്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

ഒരിക്കൽ പ്രസിഡന്റ് കെന്നഡി അമേരിക്കൻ ജനതയോട് ചോദിച്ചു: അമേരിക്ക നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നല്ല മറിച്ച് നിങ്ങൾക്ക് അമേരിക്കക്കുവേണ്ടി എന്ത് ചെയ്യുവാൻ സാധിക്കും എന്ന് ചിന്തിക്കൂ. അതു പോലെ ഐ.എ.പി.സി. നിങ്ങൾക്കുവേണ്ടി എന്ത് ചെയ്യുന്നു എന്നല്ല നിങ്ങൾക്ക് ഐ.എ.പി.സിക്കുവേണ്ടി എന്തു ചെയ്യുവാൻ സാധിക്കും എന്ന് ചിന്തിക്കൂ, അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്‌ടോബർ 6 മുതൽ 9 വരെ ഫിലാഡൽഫിയായിൽ നടക്കുന്ന ഐ.എ.പി.സിയുടെ ഇന്റർനാഷണൽ മീഡിയ കോൺഫ്രൻസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ മാധ്യമ പ്രവർത്തകരെ അണിനിരത്തി, മാധ്യമ പ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെകുറിച്ചും സ്വതന്ത്ര മാധ്യമ പ്രവർത്തനങ്ങളിലെ വെല്ലുവിളികളെപ്പറ്റിയും ചർച്ചകൾ നടത്തുന്നതാണ്, ബാബു സ്റ്റീഫൻ പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഐ.എ.പി.സിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ഡോ. ബാബു സ്റ്റീഫനെ നാഷണൽ പ്രസിഡന്റ് പ്രൊഫ. ഇന്ദ്രജിത്ത് സലൂജ അഭിനന്ദിച്ചു. ന്യൂയോർക്കിൽ നിന്നും ഡാളസിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രമായ “ദി ഇന്ത്യൻ പനോരമ“ യുടെ പ്രസാധകനും ചീഫ് എഡിറ്ററുമാണ് പ്രൊഫ. സലൂജ. ചടങ്ങിൽ സന്നിഹിതനായിരുന്ന നാസ്സോ കൗണ്ടി കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡെപ്യൂട്ടി കംട്രോളർ ആയി നിയമിതനായ ആദ്യ സൗത്ത് ഏഷ്യൻ ദിലീപ് ചൗഹാനെ നാഷണൽ പ്രസിഡന്റ് സലൂജ പ്രത്യേകം അഭിനന്ദിച്ചു. നാസ്സോ കൗണ്ടി എക്‌സക്യൂട്ടീവ് സ്ഥാനത്തേക്ക് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കൗണ്ടി കംട്രോളർ ജോർജ്ജ് മറഗോസ് ചടങ്ങിൽ അതിഥി ആയിരുന്നു. സമൂഹ നന്മക്കായി മാധ്യപ്രവർത്തകർ ചെയ്യുന്ന നല്ല സേവനത്തെ പ്രകീർത്തിച്ച ജോർജ്ജ് മറഗോസ് അവരുടെ സംഘടനയായ ഐ.എ.പി.സിയെയും അതിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു. ഒക്‌ടോബർ 6 മുതൽ 9 വരെ ഫിലാഡൽഫിയായിൽ നടക്കുന്ന ഐ.എ.പി.സിയുടെ ഇന്റർനാഷണൽ മീഡിയ കോൺഫ്രൻസിന്റെ കിക്ക്-ഓഫും ചടങ്ങിൽ വച്ച് നടത്തി.

ഐ.എ.പി.സി ഫൗണ്ടർ ചെയർമാൻ ജിൻസ്‌മോൻ സഖറിയ, ചാപ്റ്റർ പ്രസിഡന്റ് മാത്യുക്കുട്ടി ഈശോ, കൗണ്ടി ഡെപ്യൂട്ടി കംട്രോളർ ദിലീപ് ചൗഹാൻ, കൗണ്ടി കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടർ ജോസ് ജേക്കബ്, പ്രശസ്ത അറ്റേർണി ആനന്ദ് അഹൂജ, മലയാളം ഫിലിം-സീരിയൽ ഡയറക്ടർ ഷാജിയെം, ഫ്‌ളോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡ് കൺവീനർ കോശി ഉമ്മൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഐ.എ.പി.സി. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കോരസൺ വറുഗീസ് സ്വാഗതവും ഡയറക്ർ ബോർഡ് അംഗം ജോർജ്ജ് കൊട്ടാരം കൃതജ്ഞതയും ആശംസിച്ചു. ജിനു ആൻ മാത്യു പ്രോഗ്രാം അവതാരകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP