Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എക്യൂമെനിക്കൽ വോളീബോൾ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് ട്രിനിറ്റി സെന്ററിൽ - മെയ് 18 മുതൽ

എക്യൂമെനിക്കൽ വോളീബോൾ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് ട്രിനിറ്റി സെന്ററിൽ - മെയ് 18 മുതൽ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ(ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ ഈ വർഷത്തെ വോളീബോൾ ബാസ്‌കറ്റ്‌ബോൾ ടൂര്ണമെന്റുകൾക്കു തുടക്കം കുറിക്കുന്നു.

മെയ് 18നു ശനിയാഴ്ച രാവിലെ 8 മണിക്കാരംഭിക്കുന്ന വോളീബോൾ ടൂർണമെന്റ് വൈകുന്നേരം 8 നു സമാപിക്കും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള ട്രിനിറ്റി സെന്ററിലാണ് ( 5810, Almeda Genoa Rd, Houston, TX -77048) ടൂർണമെന്റ് നടത്തപ്പെടുന്നത്.

ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നു പങ്കെടുക്കുന്ന ടീമുകളിൽകൂടി ഹൂസ്റ്റണിലെ പ്രശസ്തരായ വോളീബോൾ താരങ്ങളാണ് ടൂർണമെന്റിൽ അണിനിരക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ജൂൺ 8,9 തീയതികളിൽ ( ശനി, ഞായർ) ട്രിനിറ്റി സെന്ററിൽ വച്ച് എക്യൂമെനിക്കൽ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്,

റവ.ഫാ. ഐസക് ബി.പ്രകാശ് - 832 997 9788
റവ.ഫാ. എബ്രഹാം സഖറിയ - 832 466 3153
റജി കോട്ടയം - 832 723 7995
ബിജു ചാലക്കൽ - 832 275 1624
നൈനാൻ വെട്ടിനാൽ - 832 681 6877
അനിൽ വർഗീസ് - 832 594 7198

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP