Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ലിനോയി മലയാളി അസോസിയേഷൻ സോക്കർ, വോളിബോൾ ടൂർണമെന്റ് 28-ന്

ഇല്ലിനോയി മലയാളി അസോസിയേഷൻ സോക്കർ, വോളിബോൾ ടൂർണമെന്റ്  28-ന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോയിലെ യുവജനങ്ങളുടെ ആവേശമായ ഇല്ലിനോയി മലയാളി അസോസിയേഷൻ യുവജനങ്ങൾക്കായി ജൂലൈ 28-നു ഞായറാഴ്ച സോക്കർ, വോളിബോൾ ടൂർണമെന്റുകൾ നടത്താൻ പ്രസിഡന്റ് ജോർജ് പണിക്കരുടെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. അന്നേദിവസം രാവിലെ 11 മണിക്ക് ഡസ്പ്ലെയിൻസിലുള്ള ഡീ പാർക്കിൽ വച്ചാണ് ഈ ടൂർണമെന്റുകൾ നടക്കുന്നത്.

ഷിക്കാഗോയിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി എട്ടിലധികം ടീമുകൾ അന്നേ ദിവസം ഡീ പാർക്കിൽ ഒത്തുചേരും. കൃത്യം 11 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ കാണികളുടെ ആവേശമായി മാറുമെന്നു സംഘാടകർ അറിയിച്ചു. ഈ മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ടീമുകളെ സ്പോൺസർ ചെയ്ത് പരിപാടികൾ വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

പ്രവീൺ തോമസ് ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. മറിയാമ്മ പിള്ള, ജോർജ് മാത്യു, ജോസി കുരിശിങ്കൽ, ജോയി പീറ്റർ ഇണ്ടിക്കുഴി, സാം ജോർജ് എന്നിവർ അംഗങ്ങളായി പ്രവർത്തിക്കുന്നു. 9229 W Emerosn St, Desplains എന്നതാണ് ഡീ പാർക്കിന്റെ വിലാസം. വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും ധാരാളം പേർ സ്പോൺസർ ചെയ്തുകഴിഞ്ഞു. ഒന്നാമതായി എത്തുന്ന ടീമുകൾക്ക് ഐ.എം.എയുടെ മുൻ പ്രസിഡന്റ് സാം ജോർജും, കുടുംബവും സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും, രണ്ടാമതായി എത്തുന്ന ടീമിന് ഐ.എം.എ ട്രഷറർ ജോയി പീറ്റർ ഇണ്ടിക്കുഴിയും കുടുംബവും നൽകുന്ന ക്യാഷ് പ്രൈസും നൽകുന്നതാണ്. ജോർജ് പണിക്കർ അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP