Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇല്ലിനോയി മലയാളി അസോസിയേഷൻ സോക്കർ, വോളിബോൾ മത്സരങ്ങൾ ആവേശോജ്വലമായി

ഇല്ലിനോയി മലയാളി അസോസിയേഷൻ സോക്കർ, വോളിബോൾ മത്സരങ്ങൾ ആവേശോജ്വലമായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സോക്കർ, വോളിബോൾ ടൂർണമെന്റ് വൻ വിജയമായി. പങ്കാളിത്തംകൊണ്ടും ചിട്ടയായ നടത്തിപ്പുകൊണ്ടും കാണികളെ ആവേശഭരിതരാക്കിയ ഒരു ടൂർണമെന്റാണ് ഇല്ലിനോയി മലയാളി അസോസിയേഷൻ കാഴ്ചവെച്ചത്. റോയൽ വാരിയേഴ്സ്, ക്രിംസൺ നൈറ്റ്സ്, നോർത്ത് ഷോർ സ്ട്രൈക്സ്, കിങ്സ് യുണൈറ്റഡ് എന്നീ സോക്കർ ടീമുകളും, ഒപ്പം നാല് വോളിബോൾ ടീമുകളും അണിനിരന്ന മത്സരങ്ങൾ ഉച്ചയോടെ ഒരു മണിക്ക് ആരംഭിച്ച് വൈകിട്ട് 8.30 വരെ നീണ്ടുനിന്നു.

ടൂർണമെന്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജോർജ് പണിക്കർ നിർവഹിച്ചു. ടൂർണമെന്റ് കൺവീനർ പ്രവീൺ തോമസ് സ്വാഗതം ആശംസിച്ചു. കോർഡിനേറ്ററായി പ്രവർത്തിച്ച സോമു തോമസ് ടീമുകളെ പരിചയപ്പെടുത്തി. എട്ട് മത്സരങ്ങളിലൂടെ ഫൈനലിൽ എത്തിയ കിംസൺ നൈറ്റ്സും, കിങ്സ് യുണൈറ്റഡും മാറ്റുരച്ചപ്പോൾ ആദ്യ പകുതിയുടെ അവസാനം ക്രിംസൺ നൈറ്റ്സിനെതിരേ ഒരു ഗോളിനു കിംസ് യുണൈറ്റഡ് മുന്നിലായി. കളിയുടെ അവസാനം വരെ തിരികെ ഗോളടിക്കാൻ കിംസൺ നൈറ്റ്സ് പരിശ്രമിച്ചെങ്കിലും നേടിയെടുത്തില്ല. ഷിക്കാഗോ യുവജനങ്ങൾക്കായി സോക്കർ, വോളിബോൾ ടൂർണമെന്റുകൾ ആദ്യമായി സംഘടിപ്പിച്ചതിനു ഇല്ലിനോയി മലയാളി അസോസിയേഷനെ യുവജനങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു.

ജേതാക്കളായ കിങ്സ് യുണൈറ്റഡ് ടീമിന് ഐ.എം.എയുടെ വക ട്രോഫി പ്രസിഡന്റ് ജോർജ് പണിക്കരും, ഷിക്കാഗോയിലെ പല ബിസിനസ് ശൃംഖലകളുടെ ഉടമയായ ജോൺ എം. പുതുശേരിയും, സഹധർമ്മിണി മോളി ജോണും ചേർന്ന് നൽകി. കൂടാതെ ഐ.എം.എയുടെ മുൻ പ്രസിഡന്റ് സാം ജോർജും കുടുബവും സ്പോൺസർ ചെയ്ത 500 ഡോളർ ക്യാഷ് പ്രൈസും നൽകപ്പെട്ടു. റണ്ണേഴ്സ് അപ്പ് ട്രോഫിയും 250 ഡോളർ ക്യാഷ് പ്രൈസും ഐ.എം.എയുടെ വൈസ് പ്രസിഡന്റ്ജോർജ് മാത്യു സ്പോൺസർ ചെയ്ത് അദ്ദേഹം തന്നെ ടീം ക്യാപ്റ്റന് നൽകി.

വോളിബോളിന്റെ ഒന്നാം സമ്മാനവും ട്രോഫിയും ഹാപ്പി ഫാമിലി ആൻഡ് ഹെൽത്തി ബേബീസിന്റെ ഉടമ ജോയി പീറ്റർ ഇണ്ടിക്കുഴിയും, ലിസി പീറ്ററും, ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫ്രാൻസീസ് കിഴക്കേക്കുറ്റും ചേർന്നു നൽകി.

റണ്ണേഴ്സ് അപ്പിനുള്ള 250 ഡോളറും, ട്രോഫിയും അതു സ്പോൺസർ ചെയ്ത ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ളയും, ചന്ദ്രൻപിള്ളയും ചേർന്നു നൽകി.

വിവിധ കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ വിജയകരമായ ഈ ടൂർണമെന്റിന്റെ ശില്പികളായി പ്രവർത്തിച്ചത് സീനിയർ വൈസ് പ്രസിഡന്റ് റോയി മുളകുന്നം, വൈസ് പ്രസിഡന്റ് ജോർജ് മാത്യു, ട്രഷറർ ജോയി ഇണ്ടിക്കുഴി, കൺവീനർ പ്രവീൺ തോമസ്, മറിയാമ്മ പിള്ള, ജോസി കുരിശിങ്കൽ, ജെയ്ബു കുളങ്ങര, സിറിയക് കൂവക്കാട്ടിൽ, പോൾ പറമ്പി, സോമു തോമസ്, സാം ജോർജ്, സുനേന ചാക്കോ, അനിൽകുമാർ പിള്ള, ഏബ്രഹാം ചാക്കോ, ഷാനി ഏബ്രഹാം എന്നിവരാണ്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP