Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രവർത്തനോദ്ഘാടനം നവംബർ മൂന്നിന്

ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രവർത്തനോദ്ഘാടനം നവംബർ മൂന്നിന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോയിലെ ജനങ്ങൾക്ക് എല്ലായ്‌പ്പോഴും പ്രയോജനകരമായ നേട്ടം കാഴ്ചവെയ്ക്കുന്ന സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷൻ  അതിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നവംബർ മൂന്നിനു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഡസ്പ്ലെയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിൽ (1800 W Oakton ST) വച്ചു നടത്തും. കേരളപ്പിറവി ദിനത്തിന്റെ ആഘോഷങ്ങളും അന്നേദിവസം അരങ്ങേറും.

പ്രസിഡന്റ് ജോർജ് പണിക്കരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്ക് നടത്താനിരിക്കുന്ന പരിപാടികളുടെ കരട് രേഖകളും തയാറാക്കി.

വെള്ളപ്പൊക്ക കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സംഘടന സ്വരൂപിച്ച എട്ടു ലക്ഷത്തിൽ അധികം രൂപയുടെ സഹായം അർഹിക്കുന്നവരെ കണ്ടെത്തി പ്രയോജനകരമായ രീതിയിൽ വിതരണം ചെയ്യണമെന്നു യോഗം അഭിപ്രായപ്പെട്ടു. 'അമ്മയ്ക്കൊപ്പം ഐ.എം.എ' എന്ന പദ്ധതിയിലൂടെയാണ് ഇത്രയും പണം സ്വരൂപിക്കാനായത്.

പരമ്പരാഗതമായി സംഘടന നടത്തിവരുന്ന യുവജനോത്സവം -2019 ഏപ്രിൽ മാസം 27-നു നടത്തുന്നതായിരിക്കും. സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന യുവജനങ്ങളെ യുവജനോത്സവങ്ങളിലൂടെ വളർത്തിയെടുക്കുന്നതിൽ ഐ.എം.എയ്ക്ക് ഒരു പ്രമുഖ സ്ഥാനമുണ്ടെന്നും യോഗം വിലയിരുത്തി.

സംഘടന പുതുതായി ആരംഭിക്കുന്ന 'ബി എ ലീഡർ' (BE A LEADER) എന്ന പദ്ധതിയെപ്പറ്റിയും സമഗ്രമായ ചർച്ചകൾ നടന്നു. അമേരിക്കയിലും ഷിക്കാഗോയുടെ വിവിധ പ്രദേശങ്ങളിലും തിങ്ങിപ്പാർക്കുന്ന ഇന്ത്യക്കാരും, മലയാളികളുമായിട്ടുള്ളവരുടെ ഡേറ്റാ കളക്റ്റ് ചെയ്യും. രാഷ്ട്രീയമായി നമുക്ക് മുന്നേറാൻ വില്ലേജ്, സിറ്റി. സ്റ്റേറ്റ് ഫെഡറൽ തലങ്ങളിൽ മത്സരിക്കാൻ തയാറുള്ളവരെ കണ്ടെത്തി, മറ്റു സംഘടനകളുടെകൂടെ സഹകരണത്തിൽ ഐ.എം.എയുടെ നേതൃത്വത്തിൽ അവരെ സഹായിക്കാൻ ഉതകുന്ന പദ്ധികൾക്കാണ് രൂപകൽപ്പന നൽകിയിരിക്കുന്നത്. ഈ പദ്ധതിയുടെ നടത്തിപ്പിനായി സിബി ആലുംപറമ്പിൽ കൺവീനറായി ജോർജ് മാത്യുസ്, അനിൽകുമാർ പിള്ള, പോൾ പറമ്പി, ജെയ്ബു കുളങ്ങര, സിറിയക് കൂവക്കാട്ടിൽ എന്നിവർ അംഗങ്ങളായ ഒരു കമ്മിറ്റിക്കും രൂപംനൽകി.

നവംബർ 3-ന് നടത്തുന്ന കേരളപ്പിറവി, പ്രവർത്തനോദ്ഘാടനം എന്നിവകളുടെ നടത്തിപ്പിനായി മറിയാമ്മ പിള്ളയുടെ നേതൃത്വത്തിൽ റോയി മുളകുന്നം, ഷാനി ഏബ്രഹാം, ചന്ദ്രൻപിള്ള, വന്ദന മാളിയേക്കൽ, ജോയി പീറ്റർ ഇണ്ടിക്കുഴി, ജെസി മാത്യു, കുര്യൻ തുരുത്തിക്കര, ബേസിൽ പെരേര, തോമസ് ജോർജ്, ഏബ്രഹാം ചാക്കോ, സാം ജോർജ് എന്നിവർ കമ്മിറ്റി അംഗങ്ങളായി വിപുലമായ പ്രവർത്തക സമിതിയും രൂപീകരിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷനിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവർ മുകളിൽ പറഞ്ഞ വ്യക്തികളുമായി ബന്ധപ്പെടേണ്ടതാണ്.

ഗാനമേള, ഡാൻസ്, ഡിന്നർ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് നവംബർ മൂന്നിനു വേണ്ടി തയാറാക്കുന്നതെന്നു കൺവീനറും മുൻ ഫൊക്കാന പ്രസിഡന്റുമായ മറിയാമ്മ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP