Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡാലസിൽ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 11 ന്

ഡാലസിൽ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 11 ന്

പി. പി. ചെറിയാൻ

ഡാലസ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും അതിനോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള ആനന്ദ് ബസാറും ഓഗസ്റ്റ് 11 ന് വിവിധ പരിപാടികളോടുകൂടി ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആനന്ദ് ബസാർ എഡിസൺ സർക്കിൾ പാർക്കിൽ ശനിയാഴ്ചയാണ് സംഘടിപ്പിക്കുന്നത്. സാധാരണ ഗ്രാന്റ് പ്രറേറി ലോൺ പാർക്കിൽ നടന്നു വരുന്ന ആഘോഷങ്ങൾ എഡിസണിലെ സർക്കിൾ പാർക്കിലാണെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പരിപാടിയിൽ സ്വാതന്ത്ര്യദിന പരേഡ്, ലൈവ് മ്യൂസിക്, കൾച്ചറൽ പ്രോഗ്രാം എന്നിവക്കു പുറമെ വിവിധ വ്യവസായ ഗ്രൂപ്പുകളുടെ സ്റ്റാളുകളും ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. സമാപനത്തിൽ തയ്യാറാക്കിയിരിക്കുന്ന ഫയർ വർക്ക്സ് കൂടുതൽ ആളുകളെ ഈ പരിപാടിയിലേക്ക് ആകർഷിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്. മേളയിൽ പങ്കെടുക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് : 972 234 4268.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP