Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മയാമി-ഗാന്ധി പാർക്കിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മയാമി-ഗാന്ധി പാർക്കിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

മയാമി: ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യദിന സമരചിത്രത്തിൽ ധീര രക്തസാക്ഷികളായ അനേകായിരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗത്ത് ഫ്‌ളോറിഡയിലെ ഇന്ത്യൻ കമ്യൂണിറ്റി ഭാരതത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

വൈകുന്നേരം അഞ്ചിനു മയാമി ഗാന്ധി പാർക്കിൽ നടന്ന സ്വാതന്ത്ര്യദിന സമ്മേളനത്തിൽ ഐഎൻഒസി ഫ്‌ളോറിഡ ചാപ്റ്റർ പ്രസിഡന്റ് അസീസി നടയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

സൗത്ത് ഫ്‌ളോറിഡയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ സ്വാതന്ത്ര്യദിന സമ്മേളനത്തിൽ പങ്കുചേർന്നു. കേരള സമാജം, നവകേരള, കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഭാരവാഹികളും പങ്കെടുത്തു.

ഐഎൻഒസി നാഷണൽ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ സി. ജേക്കബ്, ഐഎൻഒസി ഫ്‌ളോറിഡ ചാപ്റ്റർ സെക്രട്ടറി സജി സക്കറിയാസ് എന്നിവർ സംസാരിച്ചു. തുടർന്നു മധുരപലഹാര വിതരണവും നടത്തി.

പരിപാടികൾക്ക് കുഞ്ഞമ്മ കോശി, സാജൻ മാത്യു, എബി ആനന്ദ്, ജോർജി വർഗീസ്, ബാബു കല്ലിടുക്കിൽ, പ്രൊഫസർ ചെറിയാൻ, തോമസ് ഉണ്ണൂണ്ണി എന്നിവർ നേതൃത്വം നൽകി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP