Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലാമത് ഇന്ത്യാ ഡേ പരേഡും കൾച്ചറൽ മേളയും ക്യൂൻസിൽ

നാലാമത് ഇന്ത്യാ ഡേ പരേഡും കൾച്ചറൽ മേളയും ക്യൂൻസിൽ

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക് : ഫ്ളോറൽ പാർക്ക്, ബെൽറോസ് ഇന്ത്യൻ മർച്ചന്റ് അസോസിയേഷന്റെ (FBIMA) നേതൃത്വത്തിൽ നടത്തിവരാറുള്ള ന്യൂ യോർക്കിലെ ഏറ്റവും വലിയ ഇന്ത്യ ഡേ പരേഡിന്റെയും കൾച്ചറൽ മേളയുടെയും കർട്ടൻ റെയിസർ സെറിമണി കഴിഞ്ഞ ജൂലൈ പതിനൊന്നാം തീയതി ക്യുൻസിലെ സന്തൂർ റെസ്റ്റോറന്റിൽ വച്ച് പ്രൗഡഗംഭീരമായി നടത്തുകയുണ്ടായി.

ക്യൂൻസിലും , നാസോ കൗണ്ടിയിലും മറ്റു സമീപ പ്രദേശത്തും ഉള്ളതുമായ ഏതാണ്ട് മുപ്പത്തഞ്ചിൽ അധികം അസോസിയേഷനുകൾ ഒത്തു ചേർന്ന് നടത്തപ്പെടുന്ന ഈ നാലാമത് ഇന്ത്യ ഡേ പരേഡിൽ ഏതാണ്ട് 10,000 ത്തിൽ അധികം ആളുകൾ എത്തി ചേരും എന്ന് സംഘാടകർ അറിയിച്ചു. ഓഗസ്റ്റ് പതിനൊന്നാം തീയതി ഉച്ചക്ക് ഒരു മണിയോടുകൂടി ക്യൂൻസിലുള്ള ഹിൽ സൈഡ് അവന്യൂവിലെ 263 - മത്തെ സ്ട്രീറ്റിൽ നിന്നും ആരംഭിക്കുന്ന ഈ പരേഡിൽ കൗണ്ടിയുടെയും സിറ്റി ഹാളിലെയും എക്സിക്യൂട്ടീവുകളും അതുപോലെ ഗവർണറുടെ ഓഫീസിൽ നിന്നും പൊലീസ് ഡിപ്പാർട്ടുമെന്റ്റിൽ നിന്നും ഉള്ളവരും സഹകരിക്കുന്നതുമായിരിക്കും.

നാല് മണിയോടുകൂടി ഹിൽ സൈഡ് അവന്യൂവിലെ 236 ാ മത്തെ സ്ട്രീറ്റിൽ എത്തിച്ചേർന്നു ആരംഭിക്കുന്ന പബ്ലിക്ക് മീറ്റിംഗിൽ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ നിന്നും പ്രത്യേകിച്ചു ബോളിവുഡിലെയും മോളിവുഡിലെയും പ്രമുഖരായ താരങ്ങളും, സാമൂഹിക സാംസ്കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കന്മാരും, മറ്റു പ്രമുഖരായ ആളുകളും പങ്കെടുക്കുന്നതുമായിരിക്കും . തുടർന്ന് വിവിധ തരം കൾച്ചറൽ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതുമാണ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : കൃപാൽ സിങ് 917 660 8000,സുബാഷ് കപാഡിയ 917 757 1303. കോശി തോമസ് 347 867 1200. ജെയിസൺ ജോസഫ് 917 868 6960

ഈ പരിപാടിയുടെ വീടിയോയും ഫോട്ടോയും കാണാൻ : www.oslidactionstudio.com

https://youtu.be/-6OWPuzgMV0
https://youtu.be/wDKG-pkTmg8

ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP