Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിൽ മുഖ്യാതിഥി

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിൽ മുഖ്യാതിഥി

സുനിൽ തൈമറ്റം

ന്യുജേഴ്‌സി: കേരള ഉന്നത വിദ്യാഭ്യാസ - ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും, മികച്ച വാഗ്മിയും, ഗ്രന്ഥകാരനുമായ കെ.ടി. ജലീൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. 2019 ഒക്ടോബർ 10,11,12 തീയതികളിൽ ന്യൂജേഴ്സിയിലെ ഇ-ഹോട്ടലിൽ വച്ചാണ് വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസ് നടക്കുന്നത്.

ചരിത്രകാരനും കോളേജ് അദ്ധ്യാപകനുമായ കെ.ടി ജലീൽ, മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ്. ഇപ്പോൾ തവനൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സിപിഎം സ്വാതന്ത്രനായാണ് മത്സരിച്ചു വിജയിച്ചത്. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1994 ൽ കാലികറ്റ് സർവകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 2006 ൽ ഡോ. ടി. ജമാൽ മുഹമ്മദിന്റെ കീഴിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ട്രേറ്റ് നേടി. 1990 ൽ പി.എസ്.എം.ഒ കോളേജിലെ യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994 ൽ പി.എസ്.എം.ഒ. കോളേജിൽ ചരിത്രാധ്യപകനായി നിയമിതനായി. കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം, നോർക്ക റൂട്ട്‌സ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 'മുഖ്യധാര' ത്രൈമാസികയുടെ ചീഫ് എഡിറ്ററാണ്.'ഒരു കൊടുങ്കാറ്റായ ജനപക്ഷരാഷ്ട്രീയം' ആണ് ആദ്യകൃതി. 'മലബാർ കലാപം; ഒരു പുനർവായന' എന്ന കൃതിയും രചിച്ചിട്ടുണ്ട്.

എട്ടാമത് ദേശീയ കോൺ ഫ്രൻസ് സർവകാല വിജയമാക്കാൻ മധു കൊട്ടാരക്കര ( പ്രസിഡന്റ്),സുനിൽ തൈമറ്റം (സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറർ),ജയിംസ് വർഗീസ് (വൈസ് പ്രസിഡന്റ്), അനിൽ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോൻ ജോർജ്, (ജോയിന്റ് ട്രഷറർ), തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹർഷം സ്വാഗതം ചെയ്യുന്നു.

ഇന്ത്യാ പ്രസ്‌ക്ലബിന്റെ 8 ചാപ്റ്ററുകളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിൽ സർവസ്പർശിയായി പ്രവൃത്തിക്കുന്ന സാമുഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, കേരളത്തിൽ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖർ, സാഹിത്യപ്രവർത്തകർ എന്നിവർ പങ്കെടുക്കും.വടക്കേ അമേരിക്കയിലെ മലയാളി സമൂഹം അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവർത്തകർ നയിക്കുന്ന ചർച്ചകൾ, പ്രബന്ധാവതരണം, സെമിനാറുകൾ തുടങ്ങിയവയാണ് എട്ടാമത് ദേശീയ കോൺ ഫ്രൻസിന്റെ സവിശേഷത. പ്രാദേശിക സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ കോൺഫ്രൻസ്‌ന്റെ മാറ്റ് കൂട്ടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP