Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യാ പ്രസ് ക്ലബ് ന്യു യോർക്ക് ചാപ്റ്ററിനു നവ നേത്രുത്വം; ജോർജ് ജോസഫ് പ്രസിഡന്റ്

ഇന്ത്യാ പ്രസ് ക്ലബ് ന്യു യോർക്ക് ചാപ്റ്ററിനു നവ നേത്രുത്വം; ജോർജ് ജോസഫ് പ്രസിഡന്റ്

സ്വന്തം ലേഖകൻ

ന്യുയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ന്യു യോർക്ക് ചാപ്റ്ററിന്റെ 202021 കാലത്തേക്കുള്ള ഭരണ സമിതിയെ തെരെഞ്ഞെടുത്തു. ജോർജ് ജോസഫ് (പ്രസിഡന്റ്), ഡോ. കൃഷ്ണ കിഷോർ (വൈസ് പ്രസിഡന്റ്) റെജി ജോർജ് (ജനറൽ സെക്രട്ടറി) ടാജ് മാത്യു (ട്രഷറർ) ഷോളി കുമ്പിളുവേലി (ജോ. സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

പ്രസ് ക്ലബിന്റെ തുടക്കക്കാരിലൊരാളായ ജോർജ് ജോസഫ് നാഷനൽ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇമലയാളി ഡോട്ട് കോം, ഇന്ത്യാ ലൈഫ് ഡോട്ട് യു.എസ്. എന്നീ പോർട്ടലുകളുടെ പത്രാധിപർ. മലയാള മനോരമയിൽ ചീഫ് സബ് എഡിറ്ററും ഇന്ത്യാ എബ്രോഡിൽ ഡപ്യൂട്ടി മാനേജിങ് എഡിറ്ററുമായിരുന്നു. കോട്ടയം പ്രസ് ക്ലബിന്റെ പ്രസിഡന്റുമായിരുന്നു.

തിളക്കമാർന്ന, സമഗ്രമായ മാധ്യമ പ്രവർത്തനത്തിലൂടെ പ്രവാസി സമൂഹത്തിനു നിർണായക സംഭാവനകൾ നല്കി ലോക മലയാളികൾക്ക് സുപരിചിതനായ പ്രതിഭയാണ് ഡോ. കൃഷ്ണ കിഷോർ. അമേരിക്കയിലെ മുഖ്യധാര വാർത്തകളും, അമേരിക്കൻ മലയാളികളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങളും ലോകമെമ്പാടും എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ച ഡോ. കൃഷ്ണ കിഷോർ, അമേരിക്കയിലെ മലയാളി ദൃശ്യ മാധ്യമ രംഗത്തെ 'പയനീർ' ആയാണ് അറിയപ്പെടുന്നത്.

ആകാശവാണിയിൽ എൺപതുകളുടെ അവസാനം വാർത്ത അവതാരകനായി തുടക്കമിട്ടു. ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്ക ബ്യൂറോ ചീഫും, ഏക സ്പെഷ്യൽ കറസ്പോണ്ടന്റുമായി താരതമ്യങ്ങളില്ലാത്ത മികവു തെളിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ എല്ലാ പ്രവർത്തനങ്ങളുടെയും ചുമതല കൃഷ്ണ കിഷോറിനാണ്. അതുപോലെ മാതൃഭൂമി പത്രത്തിൽ എഡിറ്റോറിയൽ കോളമിസ്റ് കൂടിയാണ് മാധ്യമപ്രവർത്തനത്തിന് ഇരുപതിലധികം അവാർഡുകൾ നേടി.

പ്രസ് ക്ലബിന്റെ സ്ഥാപകരിലൊരാളും ആദ്യ നാഷണൽ സെക്രട്ടറിയും പിന്നീട് നാഷനൽ പ്രസിഡന്റുമായിരുന്നു റെജി ജോർജ്. പ്രസ് ക്ലബ് കേരളത്തിലെ മാധ്യമ രംഗത്തുള്ള പ്രഗല്ഭരെ അവാർഡ് നല്കി ആദരിക്കുന്നത് ആരംഭിച്ചത് റെജി ജോർജാണ്. അത് ഇപ്പോഴും തുടരുന്നു. അമേരിക്കൻ മലയാളി, മലയാളി സംഗമം, എമെർജിങ് കേരള എന്നിവയുടെ ചീഫ് എഡിറ്ററായിരുന്നു. ഇപ്പോൾ അമേരിക്കൻ മലയാളി ഡോട്ട് കോം പത്രാധിപർ. മലയാളത്തിന്റെ അക്ഷര തറവാടായ ഡി.സി.ബുക്സിൽ നിന്നാണു എഴുത്തിന്റെ ലോകത്ത് എത്തിയത്.

പ്രസ് ക്ലബ് നാഷനൽ സെക്രട്ടറിയും നാഷനൽ പ്രസിഡന്റുമായിരുന്നു ടാജ് മാത്യു. പ്രസ് ക്ലബിന്റെ തുടക്കക്കാരിലൊരാൾ. മലയാളം പത്രം, മലയാളം പത്രിക എന്നിവയുടെ ചീഫ് എഡിറ്ററായിരുന്നു. മനോരമ പത്രാധിപ സമിതിയിൽ പ്രവർത്തിക്കുമ്പോഴാണ് അമേരിക്കയിലെത്തുന്നത്. കാൽ നൂറ്റാണ്ട് മലയാളം പത്രത്തിന്റെ എഡിറ്ററെന്ന നിലയിൽ അമേരിക്കയിലെ മലയാളി ജീവിതത്തിൽ നിർണായക സംഭാവനകൾ നല്കിയ വ്യക്തിയാണ്.

സംഘടനാ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും പ്രവർത്തിക്കുന്ന ഷോളി കുമ്പിളുവേലി എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമാണ്. ഇമലയാളിയുടെ അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP