Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാളസ് ഗാന്ധി പാർക്കിലെ സ്വാതന്ത്ര്യദിനാഘോഷം ആകർഷകമായി

ഡാളസ് ഗാന്ധി പാർക്കിലെ സ്വാതന്ത്ര്യദിനാഘോഷം ആകർഷകമായി

പി പി ചെറിയാൻ

ഡാളസ്: മഹാത്മാ ഗാന്ധി മെമോറിയൽ ഓഫ് നോർത്ത് ടെക്സസ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 15 ന് സംഘടിപ്പിക്കപ്പെട്ടു.

ഇർവിങ് മഹാത്മാഗാന്ധി മെമോറിയൽ പ്ലാസായിൽ ഡാളസ് ഫോർട്ട്വർത്ത് മെട്രോപ്ലെക്സിന്റെ വിവിധഭാഗങ്ങളിൽ നിന്നും കുട്ടികളും, മുതിർന്നവരും ഉൾപ്പെടെ ആയിരത്തിൽപരം പേർ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു. റാവുകൽവാല അതിഥികളെ പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു.

സംഘാടനാ പ്രസിഡന്റ് ഡോ പ്രസാദി തോട്ടക്കുറ ഇന്ത്യൻ പതാക ഉയർത്തി ഇർവിങ് സിറ്റി മേയർ പ്രൊടേം ഓസ്‌കർ വാർഡ് മുഖ്യാതിഥിയായിരുന്നു. ഗോപാൽ പൊന്നമഗി, മനീഷ് സേത്തി, ടൈ ബ്ലെഡോസ് എന്നിവരെ കൂടാതെ നിരവധി സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിന് നിരവധി പേർ പീഡനങ്ങളും, ത്യാഗങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ടെന്നും, ആസ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കുവാൻ ഭരണാധികാരികളും, ഇന്ത്യൻ ജനതയും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ജോ പ്രസാദ് പറഞ്ഞു. എംജി എം എൻ ടി വിതരണം ചെയ്ത ഇന്ത്യൻ അമേരിക്കൻ പതാകകൾ വഹിച്ചുകൊണ്ടു നടത്തിയ പ്രകടനം ആകർഷകമായിരുന്നു. ജോൺ (കൊ ചെയർ) നന്ദി പറഞ്ഞു. പങ്കെടുത്തവർക്ക് ലഘുഭക്ഷണവും ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP