Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെക്സസ് പ്രൈമറി ഇന്ത്യൻ വംശജരിൽ ആശ്വാസ വിജയം കുൽകർണിക്ക് മാത്രം

ടെക്സസ് പ്രൈമറി ഇന്ത്യൻ വംശജരിൽ ആശ്വാസ വിജയം കുൽകർണിക്ക് മാത്രം

പി. പി. ചെറിയാൻ

ഹൂസ്റ്റൺ : മാർച്ച് ആറിന് ടെക്സസിൽ നടന്ന പ്രൈമറിതിരഞ്ഞെടുപ്പിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് മത്സരിച്ച ഇന്ത്യൻവംശജരിൽ കുൽകർണിക്ക് (39) മാത്രം ആശ്വാസ വിജയം. ടെക്സസ് 22കൺഗ്രിഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും യുഎസ് കോൺഗ്രസിലേക്ക്ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി മത്സരിച്ച കുൽകർണി 31.8 ശതമാനംവോട്ടുകൾ നേടി മെയ് 22 ന് നടക്കുന്ന റൺ ഓഫിൽ സ്ഥാനം പിടിച്ചു. 24.3ശതമാനം വോട്ടുകൾ നേടിയ ലറ്റീഷ പൾമറെയാണ് റൺ ഓഫിൽ കുൽകർണിനേരിടുക.

9000 പേർ അനുകൂലമായി വോട്ടു രേഖപ്പെടുത്തിയത് അർഹിക്കുന്നഅംഗീകാരമാണെന്നും, അതിൽ അഭിമാനിക്കുന്നുവെന്നും കുൽകർണി പറഞ്ഞു.1977 ൽ ഒരു ഗ്രാമിൽ താഴെ കൊക്കെയിൻ കൈവശം വച്ചതിന് അറസ്റ്റ്ചെയ്തിരുന്നു എന്ന് കുൽകർണി തന്നെ വെളിപ്പെടുത്തിയത് വലിയവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യയിൽ നിന്നും എത്തിയ
നോവലിസ്റ്റും പിതാവുമായ വെങ്കിടേഷ് കുൽകർണിയുടേയും മാതാവ്മാർഗരറ്റിന്റേയും കൂടെ ഹൂസ്റ്റണിലാണ് ബാല്യകാലം ചിലവഴിച്ചതെന്ന്കുൽകർണി അഭിമാനത്തോടെ ഓർക്കുന്നു. 1980 ലാണ് ഹൂസ്റ്റണിൽതാമസമാക്കിയത്.

ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദംനേടിയിട്ടുള്ള കുൽകർണി 14 വർഷത്തോളം യുഎസ് സ്റ്റേറ്റ്ഡിപ്പാർട്ട്മെന്റിൽ ഡിപ്ലോമേറ്റായിരുന്നു. ഇന്ത്യൻ വംശജരായ
റോഷിൽ റോവ് ജി (റിപ്പബ്ലിക്കൻ െേ1 കൺഗ്രഷണൽ ഡിസ്ട്രിക്റ്റ്),സിൽക്കി മാലിക്ക് (ഡമോക്രാറ്റ് 2ിറ കൺഗ്രഷണൽ ഡിസ്ട്രിക്റ്റ്)ചേതൻ പാണ്ഡ (ഡമോക്രാറ്റ് 25 കൺഗ്രഷണൽ ഡിസ്ട്രിക്റ്റ്) എന്നിവർപ്രൈമറിയിൽ പരാജയപ്പെട്ടു. ഫോർട്ട്ബന്റ് കൗണ്ടി കോർട്ട് ജഡ്ജിയായി
മത്സരിച്ച മലയാളി ജൂലി മാത്യു എതിരില്ലാതെ പ്രൈമറിയിൽ വിജയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP