Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തക ബോൺ മാരൊ ദാതാവിനെ തേടുന്നു

ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തക ബോൺ മാരൊ ദാതാവിനെ തേടുന്നു

പി.പി. ചെറിയാൻ

ന്യുയോർക്ക് :രക്താർബുദത്തിന് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തക ലിയാന അൻവർ (29) അനുയോജ്യമായ ബോൺ മാരൊ ദാതാവിനെ തേടുന്നു. ലിയാനയുടെ രോഗം പൂർണ്ണമായി മാറണമെങ്കിൽ ബോൺ മാരൊ (മജ്ജ) മാറ്റിവയ്ക്കൽ മാത്രമാണ് ഏക മാർഗമെന്ന് ഡോക്ടർമാർ നിർദേശിച്ചതനുസരിച്ചാണ് രക്തദാതാവിനെ അന്വേഷിക്കുന്നത്. ലിയാനായെ സഹായിക്കുന്നതിനായി കുടുംബാംഗങ്ങൾ ഹെൽപ് ലിയാന ഫൈൻഡ് എ ഡോണർ എന്ന ഫെയ്സ് ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. (Help Liyana find a Donor)

അഞ്ചു വർഷം ന്യുയോർക്കിൽ ജർണലിസ്റ്റായി പ്രവർത്തിച്ചിരുന്ന ലിയാന അടുത്തിടെയാണ് ജന്മദേശമായ സതേൺ കലിഫോർണിയയിൽ ലൊസാഞ്ചലസ് ടൈംസിൽ പ്രൊഡ്യൂസറായി ജോലിയിൽ പ്രവേശിച്ചത്. സിറ്റി ഓഫ് ഹോപ് ആശുപത്രിയിലാണ് ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

സൗത്ത് ഏഷ്യൻ വിഭാഗത്തിലുള്ളവരുടെ രക്തമാണ് ഇവർക്ക് അനുയോജ്യമെന്നതിൽ 18 നും 44 നും ഇടയിൽ പ്രായമുള്ളവർ ഇവരുടെ ജീവൻ രക്ഷിക്കുന്നതിനായി മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റ്രർ ചെയ്യാവുന്നതാണ്. http://join.bethematch.org/swabforliyna

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP