Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുൽവാമ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്ക് 50,000 ഡോളർ സഹായധനം

പുൽവാമ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്ക് 50,000 ഡോളർ സഹായധനം

പി.പി. ചെറിയാൻ

ന്യൂജേഴ്സി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് ന്യൂജേഴ്സി ഇന്ത്യൻ ഒറിജൻ അമേരിക്കൻ ഫിസിഷ്യൻ അസ്സോസിയേഷൻ 50,000 ഡോളർ ഫണ്ട് ശേഖരണം നടത്തി.ന്യൂജേഴ്സി റോസിലി പാർക്കിൽ ചേർന്ന ചാപ്റ്റർ അംഗങ്ങളുടെ യോഗത്തിലാണ് ഫണ്ടു ശേഖരണം സംഘടിപ്പിച്ചത്.

ഇന്ത്യൻ വേൾഡ് ഫൗണ്ടേനുമായി സഹകരിച്ച് വിവിധ സംഘടനകൾ സംഘടിപ്പിച്ച യോഗത്തിൽ ന്യൂയോർക്ക് കോൺസുൽ ജനറൽ ഓഫ് ഇന്ത്യ സന്ദീപ് ചക്രവർത്തി മുഖ്യാതിഥിയായിരുന്നു. ഇവിടെ സംഘടിപ്പിച്ച ഫണ്ടു ശേഖരണം ഇന്ത്യക്ക് പ്രത്യേകിച്ചു നമ്മുടെ ധീരജവാന്മാർക്ക് നിങ്ങൾ നൽകുന്ന വലിയ പിന്തുണയാണെന്ന് സന്ദീപ് പറഞ്ഞു.

ഇന്ത്യൻ ജനതയുടെ ഐക്യത്തെ തകർക്കാൻ ഇത്തരം ഭീകരാക്രമണങ്ങൾ കഴിയുകയില്ലെന്നും ഇത്തരം സംഭവങ്ങൾ നേരിടുന്നതിന് ഇന്ത്യൻ ജനത ഐക്യത്തോടെ പ്രവർത്തിക്കുമെന്നും കോൺസുൽ പറഞ്ഞു. ചാപ്റ്റർ പ്രസിഡന്റ് ബിനോദ് സിൻഹ, സെക്രട്ടറി പ്രദീപ് ഷാ, നരേഷ് ഫരിക്ക് സുരേഷ് റെഡി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP