Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനം ന്യൂയോർക്കിലെ വൈറ്റ് പ്ലൈൻസിൽ വിപുലമായി കൊണ്ടാടി

ഇന്ത്യയുടെ എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനം ന്യൂയോർക്കിലെ വൈറ്റ് പ്ലൈൻസിൽ വിപുലമായി കൊണ്ടാടി

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെയും വൈറ്റ് പ്ലെയിൻസ് സിറ്റിയുടെയും ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തിയൊന്നാമതു സ്വാതന്ത്ര്യദിനം സിറ്റി മേയർ ടോം റോഷ്, വെസ്റ്റ് ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് റോബ് ആസ്റ്ററിനോ, മറ്റനേകം സ്റ്റേറ്റ്, കൗണ്ടി, സിറ്റി പ്രതിനിധികൾ, ഇന്ത്യൻ കോൺസുലേറ്റ് ജനറലിനെ പ്രതിനിധീകരിച്ചു കോൺസുലാർ കൃഷ്ണമൂർത്തി എന്നിവർ ഇന്ത്യൻ പതാകയുയർത്തി വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ അമേരിക്കൻ ദേശീയ ഗാനങ്ങൾ തദവസരത്തിൽ ദേശഭക്തിയും ഗൃഹാതുരത്വവുമുളവാക്കുന്നതായി.

തുടർന്ന് നടന്ന ഹ്രസ്വമായ ചടങ്ങിൽ ഇന്ത്യൻ അമേരിക്കൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ശ്രീ ശിവദാസൻ നായർ വൈറ്റ് പ്ലെയിൻസ് സിറ്റി മേയറും വെസ്റ്റ്ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവും ഇന്ത്യൻ വംശജരോട് പ്രത്യേകമായി കാണിക്കുന്ന സ്നേഹത്തിനും സഹകരണത്തിനും പ്രത്യേക നന്ദി പറഞ്ഞു കൊണ്ട് അതിഥികളെ സ്വാഗതം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു നിന്ന് ലോകത്തിലെ ഏറ്റവും പുരാതന ജനാധിപത്യ രാജ്യമായ ഈ കർമ്മഭൂമിയിലെത്തിയ നമുക്ക് നമ്മുടെ മാതൃ സംസ്‌കാരം പിന്തുടരാൻ സ്വാതന്ത്ര്യമുള്ളതു ഒരനുഗ്രഹം തന്നെയാണ്. സ്വാതന്ത്ര്യാനന്തരം ധാരാളം വെല്ലുവിളികളെ നേരിട്ട ഇന്ത്യ ഇന്ന് ലക്ഷ്യബോധമുള്ള ശക്തനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസനത്തിലും മാറ്റത്തിലും വികസിത രാജ്യങ്ങൾക്കൊപ്പമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് വൈറ്റ് പ്ലെയിൻസ് മേയർ ടോം റോഷ്, വെസ്റ്റ് ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് റോബ് ആസ്റ്ററിനോ, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ആൻഡ്രിയ സ്റ്റുവർട്ട് കസിൻസ്, ന്യൂ യോർക്ക് സ്റ്റേറ്റ് അസംബ്ലി റെപ്രെസെന്ററ്റീവ്സ് ഷെല്ല്യ മേയർ, ഡേവിഡ് ബുച്വാൾഡ്, ഇന്ത്യൻ കോൺസൽ ശ്രീ കൃഷ്ണമൂർത്തി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഇവരെ കൂടാതെ വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് കെവിൻ പ്ലങ്കറ്റ്, പാർക്ക് ആൻഡ് റിക്രിയേറ്റീവ് ഡയറക്ടർ വെയിൻ ബാസ്സ്, യൂത്ത് ബ്യൂറോ ഡയറക്ടർ ഫ്രാങ്ക് വില്യംസ്, എന്നിവരും സന്നിഹിതരായിരുന്നു. കോൺഗ്രസ് വുമൺ നീത ലോവിയുടെ ആശംസ റെപ്രെസെന്ററ്റീവ് വായിക്കുകയുണ്ടായി. വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഓഗസ്റ്റ് 15 ഇന്ത്യൻ ഇൻഡിപെൻഡൻസ് ഡേ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊക്ലമേഷൻ കൈമാറി. ന്യൂ യോർക്ക് സ്റ്റേറ്റും വൈറ്റ് പ്ലെയിൻസ് സിറ്റിയും വെസ്റ്റ്ചെസ്റ്റർ കൗണ്ടിയും പ്രൊക്ലമേഷൻ കൈമാറി.

ഓവർസീസ് ഫ്രണ്ട് ഓഫ് ബിജെപി, ഹിന്ദു സ്വയംസേവക് സംഘ്, ആര്യ സമാജ്, ഹിന്ദു ടെംപിൾ ഓഫ്‌ ്രൈടസ്റ്റേസ്, ഏകൽ വിദ്യാലായ്, യോങ്കേഴ്സ് മലയാളി അസോസിയേഷൻ, ഐ സി എ ഡബ്ലിയു, ഇന്ത്യ സെന്റർ, തുടങ്ങിയ സംഘടനകൾ സജീവമായി പങ്കെടുത്തു. മുംബൈ സ്പൈസസ്, ഇന്ത്യ കഫേ, റോയൽ പാലസ് എന്നീ ഇന്ത്യൻ റസ്റ്റോറന്റുകൾ ലഘു ഭക്ഷണം വിതരണം ചെയ്തു. കൂടാതെ അദ്വിതീയ കുണ്ടു, ശ്രീറാം ശ്രീരാമകൃഷ്ണൻ, ലീന ഗോർ എന്നിവരും വിദ്യാർത്ഥികളും ദേശഭക്തിഗാനങ്ങൾ ആലപിച്ചു അന്തരീക്ഷം കൂടുതൽ ദേശഭക്തി സാന്ദ്രമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP