Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രവർത്തനോത്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രവർത്തനോത്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു

ജീമോൻ റാന്നി

ഡാളസ് : ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ പ്രവർത്തനോത്ഘാടനവും പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണ ചടങ്ങും സണ്ണിവെയിൽ സിറ്റി മേയറും മലയാളികളുടെ അഭിമാനവുമായ സജി ജോർജ് ,കോപ്പേൽ സിറ്റി കൗൺസിൽ മെമ്പർ ബിജു മാത്യു ,ഐ എ പി സി നാഷണൽ ചെയര്മാന് ഡോ ബാബു സ്റ്റീഫൻ,വിശിഷ്ട അതിഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മാർച്ച് 24 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഡാളസ് കേരള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ വെച്ച് നടത്തപ്പെട്ടു.

ഉത്ഘാടന ചടങ്ങിൽ ഇൻഡോ അമേരിക്കൻ പ്രസ് ക്‌ളബ്ബ് ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മീനാ നിബു അദ്ധ്യക്ഷത വഹിച്ചു . ഇന്ത്യൻ അമേരിക്കൻ ദേശീയ ഗാനാലാപനത്തോടെയാണു പരിപാടികൾ ആരംഭിച്ചത് . തുടർന്നു മീന വിശിഷ്ട അതിഥികളെ സദസ്സിനു പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു .ഡാലാസ് ചാപ്റ്റർ രൂപീകരണത്തെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെ കുറിച്ചും ആമുഖമായി പ്രസിഡണ്ട് വിശദീകരിച്ചു .മുഖ്യാതിഥി മേയർ സജിജോർജ് ഐഎപിസി യുടെ പ്രവർത്തനംങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു. മാധ്യമ പ്രവപ്രവർത്തനത്തിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെയും ഉച്ചനീചത്വങ്ങൾക്കെതിരെയും തൂലിക പടവാളാക്കി പോരാടണമെന്ന് മേയർ ഉദ്ബോധിപ്പിച്ചു .തുടർന്നു ചാപ്റ്ററിന്റെ പ്രവത്തനോത്ഘാടനം സിറ്റി മേയർ സജി ജോർജ്ജ് , കൗൺസിലർ ബിജു മാത്യൂ , ഐഎപിസി നാഷണൽ ചെയർമാൻ ഡോ.ബാബു സ്റ്റീഫൻ ചാപ്റ്റർ ഭാരവാഹികളോടൊപ്പം നിലവിളക്കു കൊളുത്തി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.

സംഘടന രൂപീകരിച്ചു ആറു വർഷത്തിനുള്ളിൽ ഉണ്ടായ വളർച്ച അഭൂതപൂർവ്വ മാണെന്നും , ഇന്ത്യയിലും അമേരിക്കയിലും സംഘടനക്കു വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ചെയര്മാന് പറഞ്ഞു .മാധ്യമ രംഗത്തേക്ക് കടന്നുവരാൻ താല്പര്യമുള്ള ഇവിടെ ജനിച്ചു വളർന്ന യുവജനങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് മുൻഗണന നൽകുമെന്ന് ചെയര്മാന് പറഞ്ഞു.ആനുകാലിക വിഷയങ്ങളെ കുറിച്ച് ശരിയായി വിശകലനം ചെയ്തു സത്യസന്ധമായ വാർത്തകൾ വായനക്കാരിൽ എത്തിക്കുവാനുള്ള ഉത്തരവാദിത്വം മാധ്യമ പ്രവർത്തകരിൽ നിക്ഷിപ്തമാണെന്നു കൗൺസിലർ ബിജുമാത്യു പറഞ്ഞു

അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാൻ, ഐഎപിസി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ജയിംസ് കൂടൽ, നേർക്കാഴ്ച ന്യൂസ് പേപ്പർ ചീഫ് എഡിറ്റർ സൈമൺ വളച്ചേരി, കേരള അസോസിയേഷൻ സെക്രട്ടറി ഡാനിയേൽ കുന്നേൽ,വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യു , റിപ്പോർട്ടർ ടി വി ന്യൂസ് ഡയറക്ടർ അനുപമ വെങ്കിടേഷ് , ഐഎപിസി ഉപദേശക സമിതി ആംഗങ്ങളായ ഫ്രിക്‌സ്‌മോൻ മൈക്കിൾ , പ്രൊഫ . ജോയി പല്ലാട്ട് മഠം , രാജു തരകൻ ഐഎപിസി ഡാളസ് വൈസ് പ്രസിഡന്റ് , തിരുവല്ലാ അസോസിയേഷൻ പ്രസിഡന്റ് ജെ.പി ജോൺ ,ഹൂസ്റ്റൺ ഉപദേശക സമിതി അംഗം ജോജി ജോസഫ് , ജോജി അലക്‌സ്ണ്ടർ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ ദേശീയ മാധ്യമ സെമിനാർ ഈ വർഷം ഒക്ടോബർ 11,12,13 തിയതികളിൽ ഹൂസ്റ്റണിൽ വെച്ച് നടക്കുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മാധ്യമ രാഷ്ട്രീയ രംഗത്തെ ഇരുപതില്പരം ഉന്നതവ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ഐഎപിസി നാഷണൽ ചെയർമാൻ ബാബു സ്റ്റീഫൻ അറിയിച്ചു. ഹൂസ്റ്റണിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര മാധ്യമ സെമിനാറിന്റെ വിജയത്തിനു വേണ്ടി ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും എല്ലാ പിന്തുണയും ഉണ്ടാകണമെന്നും ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് കുടൽ അഭ്യർത്ഥിച്ചു .ഐഎപിസി ട്രഷറർ വിത്സൺ തരകൻ സ്വാഗതവും സെക്രട്ടറി സാം മത്തായി കൃതജ്ഞതയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP