Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻഡോ-അമേരിക്കൻ പ്രസ്‌ക്ലബ് അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനം ഒക്ടോബർ 9 മുതൽ 12 വരെ ന്യൂയോർക്കിൽ: മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും ദയാബായിക്കും ബോബി ചെമ്മണ്ണൂരിനും ഐഎപിസി പുരസ്‌ക്കാരങ്ങൾ

ഇൻഡോ-അമേരിക്കൻ പ്രസ്‌ക്ലബ്  അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനം ഒക്ടോബർ 9 മുതൽ 12 വരെ ന്യൂയോർക്കിൽ: മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും ദയാബായിക്കും ബോബി ചെമ്മണ്ണൂരിനും ഐഎപിസി പുരസ്‌ക്കാരങ്ങൾ

തിരുവനന്തപുരം: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനം ഒക്ടോബർ 9   മുതൽ 12 വരെ  ന്യൂയൊർക്കിൽ നടക്കുമെന്നു ഐഎപിസി പുറത്തിറക്കുന്ന സ്‌പെഷ്യൽ സുവനീറിന്റെ ചീഫ് എഡിറ്ററും നാഷ്ണൽ കമ്മിറ്റി അംഗവുമായ തോമസ് മാത്യു ജോയിസും ലെയ്‌സൺ സെക്രട്ടറി ലാലു ജോസഫും പത്രസമ്മേളനത്തിൽ അറിയിച്ചു. ഒപ്പം ഐഎപിസിയുടെ ഈ വർഷത്തെ അവാർഡുകളും പ്രഖ്യാപിച്ചു. മിനിസ്റ്റർ ഓഫ് എക്‌സലൻസ് അവാർഡിന്  സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും സത്കർമ അവാർഡിന്  പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായിയും സദ്ഭാവന അവാർഡിന് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് സിഎംഡി ബോബി ചെമ്മണ്ണൂരും  അർഹരായി.

കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയിൽ നടപ്പാക്കിയ ആധുനികവൽക്കരണത്തെ മുൻനിർത്തിയാണ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ മിനിസ്റ്റർ ഓഫ് എക്‌സലൻസ് അവാർഡിനായി  തെരഞ്ഞെടുത്തത്. സംസ്ഥാന സർക്കാർ അടിസ്ഥാന വികസനത്തിനായി അനുവദിച്ച പദ്ധതി വിഹിതത്തിന്റെ മൂന്നിരിട്ടി വരെ തുക ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലുള്ള പൊതുമരാമത്ത് വകുപ്പ് വിനിയോഗിച്ചു. ലണ്ടനിലെ ഇന്ത്യ ഡെവലപ്‌മെന്റ് ഫണ്ടിന്റെ കേരളരത്‌ന പുരസ്‌ക്കാരം ഡെക്കാൻ ക്രോണിക്കിളിന്റെ ബെസ്റ്റ് മിനിസ്റ്റർ, അമേരിക്ക ആസ്ഥാനമായുള്ള ഇന്റർനാഷ്ണൽ റോഡ് ഫെഡറേഷന്റെ തുർക്കിയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രത്യേക പുരസ്‌കാരം, റോട്ടറി ഇന്റർനാഷ്ണലിന്റെ ബസ്റ്റ് മിനിസ്റ്റർ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ വി.കെ. ഇബ്രാഹിം കുഞ്ഞിനു ലഭിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലെ ബരുൾ ഗ്രാമത്തിലെ ആദിവാസി മേഖലയിൽ സാധാരണ ജീവിതം നയിക്കുന്ന മേഴ്‌സി മാത്യു എന്ന ദയാ ബായ് ലോകശ്രദ്ധ പിടിച്ചുപറ്റിയ സാമൂഹിക പ്രവർത്തകയാണ്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും മാനവികതയെയും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച ദയാബായിക്ക് സത്കർമ അവാർഡു നല്കിയാണ്  ആദരിക്കുന്നത് .  

ബിസിനസിലെയും സാമൂഹ്യപ്രവർത്തനത്തിലെയും മികവ് കണക്കിലെടുത്താണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പ് സിഎംഡി ബോബി ചെമ്മണ്ണൂരിന് സത് ഭാവന പുരസ്‌കാരം നൽകുന്നത്. ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ് റ്റിന്റെ സ്ഥാപകനായ അദ്ദേഹം നിരവധി സാമൂഹ്യപ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. രക്തദാനത്തിന്റെ മഹത്വം ജനങ്ങളിൽ എത്തിക്കാൻ 600 കിലോമീറ്ററോളം ഓടി ശ്രദ്ധേയനാണ് അദ്ദേഹം. സ്വതന്ത്ര ആംബുലൻസ് സർവീസ്, രക്തബാങ്ക്, സൗജന്യ അരിവിതരണം തുടങ്ങിയ അനേകം സാമൂഹ്യസേവന പ്രവർത്തനങ്ങളാണ് ബോബി ചെമ്മണ്ണൂർ തന്റെ ബിസിനസിനൊപ്പം ചെയ്യുന്നത്.

ന്യൂയോർക്ക് റോൺകോൺകോമയിലെ ക്ലാരിയോൺ ഹോട്ടൽ ആൻഡ് കോൺഫറൻസ് സെന്ററിൽ നടക്കുന്ന മാദ്ധ്യമ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ മാദ്ധ്യമപ്രവർത്തകർ നയിക്കുന്ന സെമിനാറുകളും വർക്കുഷോപ്പുകളും ഉണ്ടായിരിക്കും.

റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ നികേഷ് കുമാർ,  ജയ്ഹിന്ദ് ടിവി എക്‌സിക്യൂട്ടീവ് എഡിറ്റർ ജെ.എസ്. ഇന്ദുകുമാർ, മംഗളം അസോസിയേറ്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്ടുമായ  ആർ. അജിത്ത്കുമാർ, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, മനോരമയുടെ സുജിത് നായർ ഡോക്യുമെന്ററി ഫിലിംമേകെഴ് സ്  സൈമൺ കുര്യൻ,  ഗീതാജ്ഞലി കുര്യൻ,  ദി സൗത്ത് ഏഷ്യൻ ടൈംസ് മാനേജിങ് എഡിറ്റർ പർവീൺ ചോപ്ര തുടങ്ങിയ മാദ്ധ്യമ പ്രതിഭകൾ സമ്മേളനത്തിൽ പങ്കെടുക്കും.  

മീഡിയ കോൺഫ്രൻസിന്റെ ബ്രോഷർ തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ ഐഎപിസി നാഷ്ണൽ കമ്മിറ്റി അംഗം തോമസ് മാത്യു ജോയിസിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ. അജിത്ത് കുമാർ പ്രകാശനം ചെയ്തു.

അച്ചടി ദൃശ്യ ഓൺലൈൻ മാദ്ധ്യമരംഗത്തുള്ള ഇന്ത്യൻ  അമേരിക്കൻ മാദ്ധ്യമ പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി മാദ്ധ്യമ പ്രവർത്തകർക്ക് ഉപകാരപ്രദമായ രീതിയിൽ സമന്വയിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) കഴിഞ്ഞ വർഷം നവംബറിലാണ് രൂപീകരിച്ചത്. പ്രസിഡന്റ് അജയ് ഘോഷ് , ചെയർമാൻ ജിൻസ്‌മോൻ സക്കറിയ, ജനറൽ സെക്രട്ടറി വിനീത നായർ,  എക്‌സികുടിവ്  വൈസ്  പ്രസിഡന്റ് ഫാദർ  ജോൺസൻ പുഞ്ചകോണം , മറ്റ്  അംഗങ്ങൾ എന്നിവരുടെ  കർമ്മനിരതമായ പ്രവർത്തന ശൈലികൊണ്ടും സഹകരണം കൊണ്ടുമാണ് ഇതിനോടകം ദേശീയ ശ്രദ്ധയാകർഷിക്കുന്ന രീതിയിലേക്ക് ഈ സംഘടന വളർന്നത്. അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഗൾഫിലുമുള്ള മാദ്ധ്യമരംഗത്തെ പ്രമുഖർ ഐഎപിസിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. വളർന്നു വരുന്ന മാദ്ധ്യമപ്രവർത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പി ക്കുന്നതിനും ഐഎപിസി പ്രതിജ് ഞാബധ് ധമാണ്.

സാമൂഹ്യപ്രവർത്തന മേഖലയിലും പ്രസ്‌ക്ലബ് സജീവമാണ്. അതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിനോടനുബന്ധിച്ച് ദയാബായി എന്ന മേഴ്‌സി മാത്യുവിനു സത്കർമ്മ അവാർഡ് നൽകി ആദരിക്കുന്നത്. സമ്പന്നതയുടെപടവുകൾ ചവിട്ടിയിറങ്ങി ദാരിദ്രത്തെ വാരിപ്പുണർന്നുകൊണ്ട് ആദിവാസികളുടെയും നിസഹായരുടെയും പരിരക്ഷക്കായി ജാതിയുടെയോ മതത്തിന്റെയോ ചിഹ്നങ്ങളില്ലാതെ സേവനം ഒരു തപസ്യ ആക്കി കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ത്യാഗിയായി ജീവിക്കുന്ന ദയാബായിയെ ആദരിക്കുന്നതിലൂടെ പ്രസ്‌ക്ലബ് തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത കൂടുതൽ വ്യക്തമാക്കുകയാണ്.  

അന്താരാഷ്ട്ര മാദ്ധ്യമ കൺവൻഷനോടനുബന്ധിച്ചു നാഷണൽകമ്മിറ്റി അംഗം സിറിയക്ക്  സ്‌കറിയുടെ നേതൃത്വത്തിൽ  പ്രസ് ക്ലബ് തുടങ്ങിവച്ചിരിക്കുന്ന പൊളിറ്റിക്കൽ ലോഗോമത്സരം ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയെ പോലും സ്വാധീനിച്ച വ്യക്തിത്വമാണ് അമേരിക്കൻ പ്രസിഡന്റ് ബാറക് ഒബാമയുടെത്. ഒബാമ ആവിഷ്‌കരിച്ച സാങ്കേതികവിദ്യകളും മാർക്കറ്റിങ് തന്ത്രങ്ങളും ഒരു പരിധി വരെ ഫലപ്രദമായി പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പിലും വിനിയോഗിക്കുകയുണ്ടായി. പ്രത്യാശയുടെ ചിഹ്നമായ് ഉദയ സൂര്യനും മാറ്റം (ഇഒഅചഏഋ) എന്ന സ്ലോഗനും ഒബാമയെ ചരിത്ര വിജയത്തിന് സഹായിച്ചതുപോലെ അച്ചാദിൻ തുടങ്ങിയ രാഷ്ട്രീയസ്ലോഗനുകൾ ഇന്ത്യയിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വിജയം കണ്ടെത്തുകയുണ്ടായി. വരും കാലങ്ങളിൽ പൊളിറ്റിക്കൽ ലോഗോകൾ ഒരു സാർവദേശീയ തന്ത്രമാകുമെന്നു ഈ പ്രസ്സ് ക്ലബ് വിലയിരുത്തുന്നതിനാൽ, ജനാധിപത്യത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിത്തിരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോൾ തുടങ്ങിവച്ചിരിക്കുന്ന അമേരിക്കൻ പൊളിറ്റിക്കൽ ലോഗോ മത്സരം(ജീഹശശേരമഹ ഘീഴീ ഇീിലേേെ). ഒപ്പം അമേരിക്കയിലെ എഴുത്തുകാരെയും ഫോട്ടോഗ്രാഫർമാരൈയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉപന്യാസരചനാമത്സരവും ഫോട്ടോഗ്രാഫി മത്സരവും പ്രസ്‌ക്ലബ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP