Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫിലാഡൽഫിയയിൽ കോൺഗ്രസ് വിജയം ആഘോഷിച്ചു

ഫിലാഡൽഫിയയിൽ കോൺഗ്രസ് വിജയം ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

ഫിലാഡൽഫിയ: ഇന്റർനാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരളാ ചാപ്റ്റർ ഡിസംബർ പത്താംതീയതി സ്വചൗനൻ ചൈനീസ് റെസ്റ്റോറന്റിൽ കൂടി കോൺഗ്രസിന്റെ തിളക്കമാർന്ന വിജയം ആഘോഷിച്ചു. ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളാ നാഷണൽ പ്രസിഡന്റ് ജോബി ജോർജ്, ചാപ്റ്റർ വൈസ് പ്രസിഡന്റ് അലക്സ് തോമസ്, മുൻ പ്രസിഡന്റ് കുര്യൻ രാജൻ, ജനറൽ സെക്രട്ടറി ഷാലു പുന്നൂസ്, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, സെക്രട്ടറി ജോൺസൺ സാമുവേൽ, കോര പി. ചെറിയാൻ, ജോമോൻ കുര്യൻ, സജി ജേക്കബ്, കെ.എസ് ഏബ്രഹാം, വർഗീസ് കുര്യൻ, മാത്യു ജോഷ്വാ, സണ്ണി, ജിജോമോൻ ജോസഫ് എന്നിവർ സംസാരിച്ചു.

കോൺഗ്രസ് ഗവൺമെന്റ് അധികാരത്തിൽ വന്നാൽ മാത്രമേ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ സാധിക്കൂ എന്നും, ഇന്ത്യൻ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കൂ എന്നും, നാനാത്വത്തിൽ ഏകത്വം എന്നത് അന്വർത്ഥമാകൂ എന്നും, ഭരണഘടന വിഭാവനം ചെയ്ത രീതിയിലുള്ള ഒരു ഭരണം കാഴ്ചവെയ്ക്കപ്പെടൂ എന്നും യോഗം വിലയിരുത്തി. മൂന്നു സംസ്ഥാനങ്ങളിലെ തിളക്കമാർന്ന വിജയം 2019-ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മിന്നുന്ന വിജയം ആവർത്തിക്കുവാൻ കോൺഗ്രസിന് സാധ്യമാകട്ടെ എന്നും യോഗം ആശംസിച്ചു. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസിന്റെ വിജയക്കുതിപ്പിന് ശക്തിപകരുവാൻ പ്രവാസ മണ്ണിൽ നിന്നും പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത് ആവശ്യമാണെന്നും യോഗം വിലയിരുത്തി. 2019-ലെ ഇലക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഇവിടെനിന്നും അംഗങ്ങൾ പോകുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുവാൻ കോൺഗ്രസ് ഗവൺമെന്റിനു മാത്രമേ സാധിക്കൂ എന്നും യോഗം അഭിപ്രായപ്പെട്ടു.

കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും തൃശൂർ ഡി.സി.സി പ്രസിഡന്റുമായിരുന്ന സി.എൻ. ബാലകൃഷ്ണന്റെ നിര്യാണത്തിൽ യോഗം അനുശോചനം അറിയിച്ചു.

ഫിലഡൽഫിയയിലെ ഓവർസീസ് കോൺഗ്രസ് ചാപ്റ്റുമായി ചേർന്ന് പ്രവർത്തിക്കുവാൻ താത്പര്യമുള്ളവരെ കണ്ടെത്തി കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനു ഒരു മെമ്പർഷിപ്പ് കാമ്പയിൻ നടത്തുന്നതിനും തീരുമാനിച്ചു. താത്പര്യമുള്ളവർക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്. പി.ആർ.ഒ കുര്യൻ രാജൻ അറിയിച്ചതാണിത്.

സന്തോഷ് ഏബ്രഹം (പ്രസിഡന്റ്) 215 605 6914, ഷാലു പുന്നൂസ് (ജനറൽ സെക്രട്ടറി) 215 482 9123, ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ) 215 605 7310.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP