Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജൻ പടവത്തിലിനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നാഷണൽ ട്രഷററായി തെരഞ്ഞെടുത്തു

രാജൻ പടവത്തിലിനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നാഷണൽ ട്രഷററായി തെരഞ്ഞെടുത്തു

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: രാജൻ പടവത്തിലിനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നാഷണൽ ട്രഷററായി തെരഞ്ഞെടുത്തു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന അദ്ദേഹം കോളജ് യൂണിയൻ സെക്രട്ടറി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 1989-ൽ അമേരിക്കയിലെ കേരളം എന്ന് അറിയപ്പെടുന്ന ഫ്ളോറിഡയിൽ സ്ഥിരതാമസമാക്കി. ആദ്യമായി 1995- 1997 വർഷത്തിൽ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് ഫ്ളോറിഡയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2002- 2003-ൽ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രസിഡന്റ്, 2003-2004-ൽ ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഫ്ളോറിഡയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2004- 2006 കാലഘട്ടത്തിൽ ഫൊക്കാന എന്ന ദേശീയ സംഘടനയുടെ ഓർലാൻഡോയിൽ വച്ചു നടത്തപ്പെട്ട കൺവൻഷന്റെ ചെയർമാനായി നിയോഗിക്കപ്പെട്ടു. തുടർന്ന് മികവുറ്റ പ്രവർത്തനങ്ങളുടെ അംഗീകാരമായി 2006- 2008-ൽ ഫൊക്കാനയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2008 -2012 വരെ ഫോക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റി വൈസ് ചെയർമാനായി പ്രവർത്തിച്ചു.

2012-ൽ ഫൊക്കാനയുടെ ചീഫ് ഇലക്ഷൻ കമ്മീഷറായി പ്രവർത്തിച്ച രാജൻ പടവത്തിൽ 2014- 2016 കാലഘട്ടത്തിൽ ഫൊക്കാന ഫൗണ്ടേഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 2012- 2016 വർഷത്തിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ സ്റ്റാറ്റർജി പ്ലാനിങ് കമ്മീഷൻ മെമ്പർ, വീണ്ടും 2017 -2019-ൽ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായും പിന്നീട് സെക്രട്ടറിയായും പ്രവർത്തിച്ചു. അതോടൊപ്പം 2016 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരള ചാപ്റ്റർ നാഷണൽ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരുന്ന രാജൻ പടവത്തിൽ എന്തുകൊണ്ടും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നാഷണൽ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാർഹമാണെന്നു നാഷണൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് എന്നിവർ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP