Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ.പി.സി കുടുംബ സംഗമം ഫ്‌ളോറിഡയിൽ: റവ. ആന്റണി റോക്കി ചെയർമാൻ; സിഎം. ഏബ്രഹാം സെക്രട്ടറി, ജോൺസൺ ഏബ്രഹാം ട്രഷറാർ

ഐ.പി.സി കുടുംബ സംഗമം ഫ്‌ളോറിഡയിൽ: റവ. ആന്റണി റോക്കി ചെയർമാൻ; സിഎം. ഏബ്രഹാം സെക്രട്ടറി, ജോൺസൺ ഏബ്രഹാം ട്രഷറാർ

നിബു വെള്ളവന്താനം

ഒർലാന്റോ : പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമം 2019 ജൂലൈ 25 മുതൽ 28 വരെ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ച് നടത്തപ്പെടും. ലക്ഷക്കണക്കിനു ആഭ്യന്തര യാത്രികരും വിദേശ സഞ്ചാരികളും ദിവസേന സന്ദർശിക്കുന്നതും ലോക വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതുമായ വിശ്വവിഖ്യാതമായ ഡിസ്‌നി വേൾഡ് - സീ വേൾഡ് തീം പാർക്കുകൾക്ക് സമീപമുള്ള ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടൽ സമുച്ചയമാണ് കോൺഫ്രൻസിനായി സംഘാടകർ തിരഞ്ഞെടുത്തിരിക്കുന്നത്.

അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ ഒത്തുചേരലിനും ആത്മീയ ആരാധനയ്ക്കും സംഗമവേദിയാകുന്ന ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ ആന്റണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ ( ലേഡീസ് കോർഡിനേറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ആന്റണി റോക്കി ലേക്ക്‌ലാന്റ് ഐ.പി.സി സഭയുടെ അസോസിയേറ്റ് പാസ്റ്ററാണ്. പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നിന്നും വേദവചന പഠനം പൂർത്തിയാക്കിയതിനു ശേഷം ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ ദൈവസഭകളിൽ ശുശ്രൂഷകനായും, ന്യുയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സീനിയർ ശുശ്രൂഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: അലക്‌സ്, ആൻഡ്രു, ആൻസൺ.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ സി.എം. ഏബ്രഹാം അമേരിക്കയിലെ ആദ്യ മലയാളി പെന്തക്കോസ്ത് സഭയായ ന്യുയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവ അംഗമാണ്. എം ടി.എ സർവ്വീസിൽ ഭൗതീക ജോലി നിർവ്വഹിക്കുന്നതിനോടൊപ്പം വിവിധ മിഷൻ - ചാരിറ്റി പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്നു. ഭാര്യ: ഷീബ. മക്കൾ: സാറ, ഷാർലിൻ, കെസിയ.

ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ ജോൺസൻ ഏബ്രഹാം ഡാളസ് ഹെബ്രോൻ ഐ.പി.സി സഭയുടെ സജീവ പ്രവർത്തകനാണ്. കാൽനൂറ്റാണ്ടിലധികമായി അമേരിക്കയിൽ നടത്തപ്പെടുന്ന വിവിധ ആത്മീയ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. ഐ.പി.സി. ഫാമിലി കോൺഫ്രൻസിന്റെ യൂത്ത് കോർഡിനേറ്ററായും മിഡ് വെസ്റ്റ് റീജിയൻ പി.വൈ.പി.എ യുവജന സംഘടനയുടെ പ്രസിഡന്റായും പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ നാഷണൽ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഡയാന ഏബ്രഹാം. മക്കൾ: ഗബ്രിയെൽ, അനബെൽ.

ലേക്ക്‌ലാന്റ് ഐ.പി.സി സഭാംഗം ബ്രദർ ഫിൻലി വർഗീസാണ് യൂത്ത് കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്‌ളോറിഡ സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസിൽ ബിരുദ വിദ്യാർത്ഥിയാണ്. 16 മത് ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ സെൻട്രൽ ഫ്‌ളോറിഡ പ്രതിനിധിയായിരുന്നു.

സഹോദരി വിഭാഗം കോർഡിനേറ്ററായി തിരഞ്ഞെടുത്ത സിസ്റ്റർ ജെസ്സി മാത്യൂ, പാസ്റ്റർ ബെന്നി മാത്യൂവിന്റ സഹധർമ്മിണിയും ടൊറന്റോ യുണൈറ്റഡ് ക്രിസ്ത്യൻ പെന്തക്കോസ്തൽ ഫെലോഷിപ്പ് സഭാംഗവുമാണ്. ഭാരതത്തിലും വിദേശ രാജ്യങ്ങളിലുമായി ആത്മീയ ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്നു. മക്കൾ: കെവിൻ, ജോനാഥൻ, നോയൽ.

ചതുർദിന കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനുമായി എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് 9 മുതൽ 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

നിബു വെള്ളവന്താനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP