Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎപിസി അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിനു കണക്ടിക്കട്ടിൽ അത്യുജ്ജല തുടക്കം

ഐഎപിസി അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിനു കണക്ടിക്കട്ടിൽ അത്യുജ്ജല തുടക്കം

കണക്ടിക്കട്ട്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി)ന്റെ മൂന്നാമത് അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിന് കണക്ടിക്കട്ടിലെ സ്റ്റാംഫോർഡ് ഹോട്ടലിൽ അത്യുജ്ജ്വല തുടക്കം. ന്യൂയോർക്കിലെ ഇന്ത്യൻ ഡെപ്യുട്ടി കോൺസിലേറ്റ് ജനറൽ മനോജ് കെ. മൊഹപത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. 

അമേരിക്കൻ സമൂഹത്തിൽ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ സാന്നിധ്യം അറിയിക്കാൻ ഐഎപിസി വലിയ സംഭാവനയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ വംശജർക്കുവേണ്ടി കോൺസുലേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചതിനൊപ്പം മാദ്ധ്യമങ്ങൾക്ക് സമുഹത്തിലുള്ള പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റിയും മാദ്ധ്യമങ്ങൾ സമൂഹത്തിൽ ചലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഐഎപിസി ചെയർമാൻ ജിൻസ്‌മോൻ പി. സക്കറിയ, പ്രസിഡന്റ് പർവീൺ ചോപ്ര, ജനറൽ സെക്രട്ടറി കോരസൺ വർഗീസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ട്രഷറർ അനിൽമാത്യു, കോ ചെയർപേഴ്‌സൺ വിനീത നായർ, കൺവൻഷൻ ചെയർമാൻ മാത്തുക്കുട്ടി ഈശോ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. തുടർന്ന് പ്രസ് അക്കാദമി മുൻ ചെയർമാൻ ജി ശക്തിധരൻ, മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ശേഖരൻ നായർ, റിപ്പോർട്ടർടിവി എംഡി എംവി നികേഷ് കുമാർ, ജയ്ഹിന്ദ്ടിവി എക്‌സിക്യൂട്ടീവ് എഡിറ്റർ ജെ.എസ് ഇന്ദുകുമാർ, ഏഷ്യാനെറ്റ് കോഓർഡിനേറ്റിങ് എഡിറ്റർ മാങ്ങാട് രത്‌നാകരൻ, രാഷ്ട്രദീപിക കൊച്ചി എഡിറ്റർ ഇൻ ചാർജ് സുജിത്ത് സുന്ദരേശൻ, മുഖ്യമന്ത്രിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, സീനിയർ ദൃശ്യമാദ്ധ്യമപ്രവർത്തകൻ സജി ഡൊമനിക്, കേരളീയം ജനറൽ സെക്രട്ടറി എൻ.ആർ. ഹരികുമാർ, മനോരമ ന്യൂസ് സീനിയർ കാമറമാൻ സിന്ധുകുമാർ, യുവ കവിയത്രി മീര നായർ തുടങ്ങിയ മാദ്ധ്യമപ്രവർത്തകരെ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.

ഐഎപിസി പ്രസിഡന്റ് പർവീൺ ചോപ്ര അധ്യക്ഷത വഹിച്ചു. നവമാദ്ധ്യമങ്ങൾക്ക് ഇന്നത്തെ സമുഹത്തിൽ വലിയപ്രാധാന്യമുണ്ടെങ്കിലും ഇന്നും അച്ചടിമാദ്ധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക രാഷ്ട്രീയത്തിൽ മാദ്ധ്യമങ്ങൾക്കു എത്രമാത്രം പ്രധാന്യമുണ്ടെന്നും മാദ്ധ്യമസമൂഹത്തിലെ എല്ലാവരെയും ഒരുപോലെ കോർത്തിണക്കി സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് ഐഎപിസിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎപിസിയുടെ പ്രവർത്തനങ്ങളക്കുറിച്ച് ചെയർമാൻ ജിൻസ്‌മോൻ പി.സക്കറിയ വിശദീകരിച്ചു. കോൺഫ്രൻസ് വിജയമാക്കിയ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുകയും അവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.
കിഴക്കിനെയും പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്ന മികച്ചൊരു വേദിയാണ് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് എന്ന് കർണാടക മുന്മന്ത്രി ജെ. അലക്‌സാണ്ടർ ഐഎഎസ് പറഞ്ഞു. സമൂഹത്തിൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കലാണ് ഇന്നത്തെ മാദ്ധ്യമങ്ങൾ നേരിടുന്ന പ്രസക്തിയും വെല്ലുവിളിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പനോരമ ചീഫ് എഡിറ്റർ പ്രഫ. ഇന്ദ്രജിത്ത് സലൂജ, ഗോപിയോ ചെയർമാൻ തോമസ് എബ്രാഹം, ഇൻഡോ അമേരിക്കൻ വ്യവസായ പ്രമുഖൻ മുകേഷ് മോദി, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ ജി. ശക്തിധരൻ, ശേഖരൻ നായർ, എം വി നികേഷ് കുമാർ, ജെ.എസ്. ഇന്ദുകുമാർ, മാങ്ങാട് രത്‌നാകരൻ, സജി ഡൊമനിക്ക്, സിന്ധുകുമാർ, മുഖ്യമന്ത്രിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, ഐഎപിസി ഡയറക്ടർ ബാബു ജേസുദാസ്, അറ്റലാന്റാ ചാപ്റ്റർ പ്രസിഡന്റ് ഡൊമനിക്ക് ചാക്കോ, തിരുവനന്തപുരം റോട്ടറി ക്ലബ് സെക്രട്ടറി ഡോ. ജെ.മോസസ്, മനോരമ ന്യൂസ് ചീഫ് കാമറമാൻ സിന്ധുകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പ്രസ്‌ക്ലബിന്റെ ഈ വർഷത്തെ സുവനീർ ചീഫ് എഡിറ്റർ ഡോ. മാത്യുജോയിസ് ഡെപ്യുട്ടി കോൺസിലേറ്റ് ജനറൽ മനോജ് കെ. മൊഹപത്രയ്ക്കു നൽകിക്കൊണ്ടു പ്രകാശനം ചെയ്തു. കൺവൻഷൻ ചെയർമാൻ മാത്തുക്കുട്ടി ഈശോ നന്ദി പറഞ്ഞു.


ചിത്രങ്ങൾ: ലിജോ ജോൺ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP