Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സോഷ്യൽ മീഡിയയിലെ തരംഗമായ വിനോദ് നാരായൺ ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിൽ പങ്കെടുക്കുന്നു

സോഷ്യൽ മീഡിയയിലെ തരംഗമായ വിനോദ് നാരായൺ ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിൽ പങ്കെടുക്കുന്നു

സുനിൽ തൈമറ്റം

ന്യുജേഴ്‌സി:സമകാലീന സംഭവങ്ങളെ ആഴത്തിൽ അപഗ്രഥിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായ 'ബല്ലാത്ത പഹയൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിനോദ് നാരായൺ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ കോൺഫറൻസിൽ അതിഥിയായെത്തുന്നു. ദൃശ്യ-അച്ചടി-ഓൺലൈൻ മാധ്യമങ്ങൾക്കൊപ്പം തന്നെ പൊതുസമൂഹത്തിൽ നിർണായക സ്വാധീനം സോഷ്യൽ മീഡിയയും ചെലുത്തുന്നുവെന്ന തിരിച്ചറിവാണ് പ്രശസ്ത ബ്ലോഗറായ വിനോദ് നാരായൺ വടക്കേ അമേരിക്കയിലെ മലയാളമാധ്യമപ്രവർത്തകരുടെ കൂട്ടായ്മയോടൊപ്പം ക്ഷണിതാവായി എത്തുന്നുന്നത് .

2019 ഒക്ടോബർ 10, 11 , 12 തീയതികളിൽ ന്യൂജേഴ്‌സിയിലെ ഇ-ഹോട്ടലിൽ വച്ചാണ് വടക്കെ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ സമ്മേളനം അരങ്ങേറുന്നത്, രാഷ്ട്രീയ-മാധ്യമ -സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

കോഴിക്കോട്ടുകാരനായ 'ബല്ലാത്ത പഹയൻ വിനോദ് നാരായൺ'.... കോഴിക്കോട് ആർ.ഇ .സിയിൽ (ഇന്നത്തെ National Institute of Technology) നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ് കഴിഞ്ഞ് ഭാരതത്തിലും ദുബായിലും ലണ്ടനിലും ജോലിയും ബിസിനസ്സും ചെയ്ത് കഴിഞ്ഞ 19 വർഷമായി അമേരിക്കയിൽ സാൻ ഫ്രാൻസിസ്‌കോയിൽ താമസിക്കുന്നു. ഇപ്പോൾ സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയിൽ സേവനമനുഷ്ഠിക്കുന്നു.

www.vinodnarayan.com എന്ന ഇംഗ്ലീഷ് ബ്ലോഗ് വഴി കവിതകളും സമകാലീന കുറിപ്പുകളും എഴുതി തുടങ്ങി. കൂട്ടത്തിൽ മർത്ത്യൻ എന്ന പേരിൽ www.marthyan.com എന്ന ബ്ലോഗ് വഴി മലയാളം കവിതകളും പരിഭാഷകളും കഴിഞ്ഞ പത്ത് വർഷമായെഴുതുന്നു. 2016 ൽ ബല്ലാത്ത പഹയൻ യൂട്യൂബിൽ തുടങ്ങി... സമകാലീന സംഭവങ്ങളും അതിനെ കുറിച്ചുള്ള സ്വതന്ത്രമായ അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നു... അടുത്തായി സോഷ്യൽ മീഡിയയിലെ കവിതകളും കഥകളും വർത്തമാനങ്ങളുമായി പഹയന്റെ 'Pahayan's Malayalam Podcast' എന്നൊരു പോഡ്കാസ്റ്റും തുടങ്ങിയിട്ടുണ്ട്... iTunes ലും spotify ലും Player.fm ലും ലഭ്യമാണ് ... 2019ൽ ഇറങ്ങിയ 'ദി ഗാംബ്ലർ' എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുകയും ചെയ്തു...

ഇന്ത്യാ പ്രസ്‌ക്ലബിന്റെ 8 ചാപ്റ്ററുകളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിൽ സർവസ്പർശിയായി പ്രവൃത്തിക്കുന്ന സാമുഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, കേരളത്തിൽ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖർ, സാഹിത്യപ്രവർത്തകർ എന്നിവർ പങ്കെടുക്കും.വടക്കേ അമേരിക്കയിലെ മലയാളി സമൂഹം അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവർത്തകർ നയിക്കുന്ന ചർച്ചകൾ, പ്രബന്ധാവതരണം, സെമിനാറുകൾ തുടങ്ങിയവയാണ് എട്ടാമത് ദേശീയ കോൺ ഫ്രൻസിന്റെ സവിശേഷത. പ്രാദേശിക സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ കോൺഫ്രൻസ്‌ന്റെ മാറ്റ് കൂട്ടും.

എട്ടാമത് ദേശീയ കോൺ ഫ്രൻസ് സർവകാല വിജയമാക്കാൻ മധു കൊട്ടാരക്കര ( പ്രസിഡന്റ്),സുനിൽ തൈമറ്റം (സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറർ),ജയിംസ് വർഗീസ് (വൈസ് പ്രസിഡന്റ്), അനിൽ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോൻ ജോർജ്, (ജോയിന്റ് ട്രഷറർ), തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹർഷം സ്വാഗതം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP