Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നൂറ് എപ്പിസോഡ് പിന്നിട്ട 'ജഗപൊഗ' വിജയാഘോഷം ഹൃദ്യമായി

നൂറ് എപ്പിസോഡ് പിന്നിട്ട 'ജഗപൊഗ' വിജയാഘോഷം ഹൃദ്യമായി

ന്യൂയോർക്ക്: പ്രേക്ഷകരെ ചിരിപ്പിച്ചും കുസൃതി ചോദ്യങ്ങളിലൂടെ ചിന്തിപ്പിച്ചും നൂറ് എപ്പിസോഡ് പിന്നിട്ട 'പരിപാടിയുടെ വിജയാഘോഷം ഹൃദ്യമായ അനുഭവമായി.

പേരുപോലെ തന്നെ നർമത്തിൽ ചാലിച്ച പരിപാടികളാണ് ജഗപൊഗയായി പ്രവാസി ചാനലിൽ പ്രേക്ഷക ഹൃദയം കവർന്നത്. കുസൃതി ചോദ്യങ്ങൾ കേൾക്കുമ്പോൾ നിസാരം. പക്ഷെ ഉത്തരം പറയാൻ നോക്കുമ്പോൾ സംശയം. ആളുകളെ കുഴയ്ക്കുന്ന ചോദ്യങ്ങളിലൂടെ അറിവും പ്രദാനം ചെയ്ത പരിപാടി ഏറെ കാഴ്ചക്കാരുള്ള പ്രോഗ്രാമുകളിൽ ഒന്നാണ്.

ഫിലാഡൽഫിയയിലെ അസൻഷൻ മാർത്തോമാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മലയാളി സമൂഹം ഒന്നാകെ പങ്കെടുത്തു. മലയാളി അസോസിയേഷൻ പ്രസിഡന്റ് ഏലിയാസ് പോൾ, കേരള ആർട്‌സ് ആൻഡ് ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക പ്രസിഡന്റ് സണ്ണി ഏബ്രഹാം, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരള ചാപ്റ്റർ പ്രസിഡന്റ് കുര്യൻ രാജൻ, വൈസ് പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ, പത്തനംതിട്ട അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡാനിയേൽ പി. തോമസ്, കോട്ടയം അസോസിയേഷൻ പ്രസിഡന്റ് ബെന്നി കൊട്ടാരം എന്നിവർ ചടങ്ങിനു മാറ്റു കൂട്ടി.

എബി വിൽസന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയിലെ പൊതു ചടങ്ങ് പ്രവാസി ചാനൽ സീനിയർ ആങ്കർ അനിയൻ ജോർജ് നിയന്ത്രിച്ചു. അജി പണിക്കരുടെ നേതൃത്വത്തിലുള്ള നൂപുര ഡാൻസ് അക്കാഡമിയിലെ ശ്രുതി മാമ്മന്റെ പൂജാനൃത്തം ചടങ്ങുകൾക്ക് ഭക്തിനിർഭരമായ തുടക്കം നൽകി.

പ്രവാസി ചാനലിന്റെ റീജണൽ ഡയറക്ടർ സാബു സ്‌കറിയ, ജഗപൊഗയുടെ നിർമ്മാതാക്കളായ ജിനോ ജേക്കബ്, മിക്കി തോമസ് എന്നിവർ സംസാരിച്ചു.

പ്രവാസി ചാനൽ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവും പ്രവാസി ചാനലിന്റെ സീനിയർ അവതാരകനുമായ അനിയൻ ജോർജ്, പ്രവാസി ചാനൽ റീജണൽ ഡയറക്ടർ സാബു സ്‌കറിയ, ഫോമ റീജണൽ വൈസ് പ്രസിഡന്റ് ജിബി തോമസ്, പ്രവാസി ചാനൽ ചീഫ് എഡിറ്റർ ജില്ലി സാമുവൽ, ജഗപൊഗ പ്രോഗ്രാം നിർമ്മാതാക്കളായ ജിനോ ജേക്കബ്, മിക്കി തോമസ്, മഴവിൽ എഫ്എം ഡയറക്ടർ ജോജോ കൊട്ടാരക്കര, മിത്രാസ് രാജൻ ചീരൻ, മിത്രാസ് ഡോ. ഷിറാസ് എന്നിവരും ഫിലാഡൽഫിയയിലെ എല്ലാ സംഘടനാ ഭാരവാഹികളും ചേർന്നു നിലവിളക്കു തെളിച്ചത് മലയാളികളുടെ ഒരുമയെ വിളിച്ചോതുന്നതായിരുന്നു. സാബു സ്‌കറിയ, സുനിൽ ട്രൈസ്റ്റാർ എന്നിവർ പ്രസംഗിച്ചു.

തുടർന്നു ഗായിക ഹെൽഡാ സുനിലിന്റെ ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. ജഗപൊഗ പരിപാടിയുടെ തന്നെ അവതാരകരായ ജിജോ, സുനിത എന്നിവരായിരുന്ന പ്രോഗ്രാമിന്റെ എംസിമാർ. ഫിലഡൽഫിയയിലെ പ്രശസ്ത ഡാൻസ് ഗ്രൂപ്പായ ടെമ്പിൾ അഗ്‌നി ടീമിന്റെ ബോളിവുഡ് ഡാൻസ് അരങ്ങേറി.

പ്രവാസി ചാനലിന്റെ പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ജിനോ മിക്കി എന്നിവരെ സാബു സ്‌കറിയയും ജില്ലി സാമുവലും ആദരിച്ചു. അജി പണിക്കരുടെ നേതൃത്വത്തിലുള്ള നൂപുര ഡാൻസ് അക്കാഡമിയുടെ വിവിധ നൃത്തങ്ങൾ ജഗപൊഗ സായംസന്ധ്യ വർണാഭമാക്കി. അനൂപ്, ശ്രീദേവി അനൂപ്, മെല്ലിസാ തോമസ്, പ്രിയ, ബിജു, സാബു പാമ്പാടി, ജെസ്‌ലിൻ, ക്രിസ്റ്റി, കെവിൻ, അൻസു എന്നിവരുടെ ഗാനങ്ങൾ ആലപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP