Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂജേഴ്‌സി മലയാളികൾക്ക് ഓണസമ്മാനമായി ജയറാം ഷോ

ന്യൂജേഴ്‌സി മലയാളികൾക്ക് ഓണസമ്മാനമായി ജയറാം ഷോ

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്‌സി: സെന്റ് ബസേലിയോസ്  ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് (St. Basilios-Gregorios Orthodox Church) ദേവാലയത്തിന്റെ ധനശേഖരണാർഥം നടത്തുന്ന ജയറാംഷോയുടെ ടിക്കറ്റ് കിക്ക്ഓഫ്, ദേവാലയത്തിന്റെ ദീർഘകാല അഭ്യുദയകാംഷി മൈക്കിൾ തോമസിനു (വിഷൻ ടൂർസ് ആൻഡ് ട്രാവൽസ്) നൽകികൊണ്ട് ഇടവക വികാരിസി. സി. മാത്യു അച്ചൻ നിർവഹിച്ചു. സഹകാർമ്മികൻ വിജയ് തോമസ് അച്ചൻ തദവസരത്തിൽ സന്നിഹിതനായിരുന്നു.

വേനൽകാല അവധിക്കു കേരളത്തിൽപോയി കുളിർക്കെ കാഴ്ചകൾ കണ്ടുമടങ്ങിവരുന്നതിനു തതുല്യമോ അതിലധികമോ ആയിരിക്കും ജയറാമിന്റെയും കൂട്ടരുടേയും കൂടെയുള്ള ഒരുസായാഹ്നം എന്ന് പ്രോഗ്രാം കൺവീനർ വൽസൻ വർഗീസ് അഭിപ്രായപ്പെട്ടു.



ഈ മെഗാഷോയിൽ പങ്കെടുത്ത് ഇതിനെ ഒരു അവിസ്മരണീയ സംഭവം ആക്കിതീർക്കണമെന്ന് ട്രഷറർ സിജു പോൾ അഭ്യർത്ഥിച്ചു. പരിപാടിയുടെ പരിപൂർണ്ണ വിജയത്തിനായി പ്രധാന സംഘാടകർ ആയി സുനിൽ തോമസ് (908) 672 4350, ഫിലിപ്പ് ജോഷ്വ (732) 272 7365, ജോർജ് മാത്യു (ബൈജു) (732) 429 4955, വൽസൻ വർഗീസ് (908) 2855901 എന്നിവർ പ്രയത്‌നിക്കുന്നു. കൂടുതൽവിവരങ്ങൾക്ക് കുരിയാക്കോസ് ജേക്കബ് (908) 500 1821, മാത്യു ജോസഫ് (ബിനു) (609) 721 3376, സന്തോഷ് തോമസ് (848) 448 1375 website sbgoc.org
ന്യൂജേഴ്‌സിയിൽ നിന്ന് ജേക്കബ് നൈനാൻ (973) 650 0995 അറിയിച്ചതാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP