Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ അനുശോചന യോഗം ഫെബ്രുവരി 15നു ഷിക്കാഗോയിൽ

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ അനുശോചന യോഗം ഫെബ്രുവരി 15നു ഷിക്കാഗോയിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ്ബിന്റെയും ഷിക്കാഗോ പൗരാവലിയുടെയും നേതൃത്വത്തിൽ ഫെബ്രുവരി 15നു ഷിക്കാഗോ യിൽ വെച്ച് ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ അനുശോചന സമ്മേളനം നടത്തുന്നതാണ്. വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ 9 വരെയാണ് പൊതുദർശനം. വെള്ളിയാഴ്ച രാവിലെ 9:30ന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. അന്നേ ദിവസം വൈകുന്നേരം 7 മണിക്കാണ് അനുശോചന യോഗം ചേരുന്നത്.

വളരെ ബൃഹത്തായൊരു സുഹൃദ്വലയത്തിനുടമയായ ജോയ് ചെമ്മാച്ചേലിന്റെ ആകസ്മിക വിയോഗം അദ്ദേഹത്തെ അറിയുന്നവരിൽ വല്ലാത്തൊരു നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കു വെക്കുന്നതിനും ദുഃഖത്തിൽ പങ്കാളികളാവുന്നതിനും എല്ലാ സുഹൃത്തുക്കളെയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നു.

സ്ഥലം: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി, 7800 വെസ്റ്റ് ലയൺസ് സ്ട്രീറ്റ്, മോർട്ടൻ ഗ്രോവ്, ഇല്ലിനോയി 60053 (St. Mary's Knanaya Catholic Church, 7800 W. Lyons tSreet, Morton Grove, IL 60053). സമയം: ഫെബ്രുവരി 15 വെള്ളിയാഴ്ച 7:00 PM

ഇന്ത്യ പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറൽ സെക്രട്ടറി സുനിൽ തൈമറ്റം, അനിയൻ ജോർജ് (ഫോമാ), പ്രസ് ക്ലബ് ഷിക്കാഗോ ചാപ്റ്റർ ഭാരവാഹികൾ, വിവിധ സാമൂഹ്യ സാംസ്‌കാരിക മത സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ബിജു കിഴക്കേക്കൂറ്റ് (7732559777), പ്രസന്നൻ പിള്ള (6309352990), ബിജു സക്കറിയ (8476306462), ജോസ് കണിയാലി (6307287956), പീറ്റർ കുളങ്ങര (8479514476).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP