Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈരളി ആർട്സ് ക്ലബ് സൗത്ത് ഫ്ളോറിഡയ്ക്ക് നവ നേതൃത്വം; പ്രസിഡന്റായി വർഗ്ഗീസ് ജേക്കബിനെയും സെക്രട്ടറിയായി മഞ്ജു റോബിൻ സാമുവേലിനെയും തെരഞ്ഞെടുത്തു

കൈരളി ആർട്സ് ക്ലബ് സൗത്ത് ഫ്ളോറിഡയ്ക്ക് നവ നേതൃത്വം;  പ്രസിഡന്റായി വർഗ്ഗീസ് ജേക്കബിനെയും സെക്രട്ടറിയായി മഞ്ജു റോബിൻ സാമുവേലിനെയും തെരഞ്ഞെടുത്തു

ജോയിച്ചൻ പുതുകുളം

ഫ്ളോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട് സുപ്രസിദ്ധി ആർജിച്ച ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ്ബിന് പുതിയ നേതൃത്വം ചാർജെടുത്തു. കൈരളിയുടെ സജീവ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ വറുഗീസ് ജേക്കബ് ആണ് പ്രസിഡന്റ്. കെ എസ് യുവിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച, മാർത്തോമാ യുവജന സഖ്യത്തിലും മറ്റും നല്ല പ്രവർത്തനം കാഴ്ച വച്ചാണ് അമേരിക്കയിലേക്ക് കുടിയേറിയത്. സൗത്ത് ഫ്ളോറിഡാ മാർ തോമാ ചർച്ച വൈസ് പ്രസിഡന്റ്, ട്രസ്റ്റീ, മണ്ഡലം മെംബർ തുടങ്ങി പല നിലകളിലും പ്രവർത്തിച്ചു. ഭോപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്. സി നേടിയിട്ടുണ്ട്.

സെക്രട്ടറി മഞ്ജു റോബിൻ സാമുവേൽ സമൂഹത്തിലെ പല രംഗങ്ങളിലും നേതൃത്വം നൽകുന്ന ആളാണ്. നഴ്സിങ്ങിൽ ഡോക്ടറേറ്റ് ഉള്ള മഞ്ജു, മയാമി സൗത്ത് ഈസ്റ്റേൺ കോളേജിൽ നഴ്സിങ് പ്രൊഫസറാണ്.

സൗത്ത് ഫ്ളോറിഡാ നഴ്സസ് അസോസിയേഷന്റെ സെക്രട്ടറിയായി സ്തുത്യർഹമായ സേവനം ചെയ്യുന്നു. സെന്റ് ജോൺസ് സി എസ് ഐ കോൺഗ്രഗേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ട്രസ്റ്റീ യായി പ്രവർത്തിക്കുന്ന മഞ്ജുവിന്റെ നേതൃത്വം കൈരളിക്കു പുതിയ രൂപവും ഭാവവും നല്കുമെന്നുറപ്പാണ്.

ട്രഷറർ ജോർജ് മാത്യു (എബി) വിവിധ സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിച്ചു പരിചയ സമ്പന്നനാണ്.കാലിക്കറ്റ് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ നിന്നും പഠനത്തിന് ശേഷം എം ആർ എഫിൽമെക്കാനിക്കൽ എൻജിനീയറായി പ്രവർത്തിച്ചു.

വൈസ് പ്രസിഡന്റ് മാത്യു ജേക്കബ് അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്. ജോയിന്റ് സെക്രട്ടറി അവിനാഷ് ഫിലിപ്പ് മികച്ച കലാകാരനാണ്. സൗത്ത് ഫ്ളോറിഡാ സി എസ് ഐ കോൺഗ്രിഗേഷനിലെ കമ്മറ്റി അംഗമായി സേവനം ചെയ്യുന്നു.

ജോയിന്റ് ട്രഷറർ ശോശാമ്മ വറുഗീസ് പല ഔദ്യോഗിക സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ സെക്രെട്ടറിയായും സൺഡേ സ്‌കൂൾ അദ്ധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്.

മുൻ പ്രസിഡന്റ് വറുഗീസ് സാമുവേൽ കൈരളിയുടെ ട്രസ്റ്റീ ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ഫ്ലോറിഡാ ക്നാനായ അസോസിയേഷൻ പ്രസിഡന്റ് രാജുമോൻ ഇടുക്കള കൈരളിയുടെ നിയുക്ത പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

രാജൻ പാടവത്തിൽ, ഡോ മാമ്മൻ സി ജേക്കബ്, ജോർജി വറുഗീസ്, ഏബ്രഹാം കളത്തിൽ, മേരി ജോർജ്, ചെറിയാൻ മാത്യു എന്നിവർ കമ്മറ്റി അംഗങ്ങളായി പ്രഖ്വർത്തിക്കും.
ഫൊക്കാനയുടെ 100വീട് പദ്ധതിയിൽകൂടി കൈരളി ആർട്സ് ക്ലബ് 3 വീടുകളും കൈരളി അംഗങ്ങൾ 3 വീടുകളും ഉൾപ്പെടെ 6 വീടുകൾ വയ്ക്കാൻ പണം നൽകിയത് അടുത്തിടെയാണ്.

കൊറോണ വൈറസ് ഭീഷണി മൂലം ലോകമാസകലം ഭീതിയിൽ കഴിയുമ്പോൾ സമൂഹ നന്മക്കു വേണ്ടി കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വറുഗീസ് ജേക്കബ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP