Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കലയ്ക്ക് പുതിയ നേതൃത്വം; ഡോ. ജയ്മോൾ ശ്രീധർ പ്രസിഡന്റ്

കലയ്ക്ക് പുതിയ നേതൃത്വം; ഡോ. ജയ്മോൾ ശ്രീധർ പ്രസിഡന്റ്

ജോയിച്ചൻ പുതുക്കുളം

ഫിലഡൽഫിയ: ഫിലഡൽഫിയയിലും പ്രാന്ത പ്രദേശങ്ങളിലും കഴിഞ്ഞ നാൽപ്പതു വർഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന കല -ഡെലവേർവാലി മലയാളി അസോസിയേഷന്റെ 2019-ലെ പ്രസിഡന്റായി ഡോ. ജെയ്മോൾ ശ്രീധർ ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.

കല സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിനും വാർഷിക കുടുംബ സംഗമത്തിനും മുമ്പായി നടന്ന ജനറൽബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഫോമയുടെ നാഷണൽ കമ്മിറ്റിയിലെ വിമൻസ് പ്രതിനിധിയും, സംഘടനാ പ്രവർത്തനങ്ങളിൽ സ്വന്തം കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയും, ഫിലഡൽഫിയയുടെ സമീപ പ്രദേശത്തുള്ള വൈഡനർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമാണ് ഡോ. ജെയ്മോൾ.

കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്ക് താഴെപ്പറയുന്നവരും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. കുര്യൻ മത്തായി (വൈസ് പ്രസിഡന്റ്), ജിന്റോ ആലപ്പാട്ട് (ജനറൽ സെക്രട്ടറി), ജോർജ് മാത്യു (ജോയിന്റ് സെക്രട്ടറി), ജോസഫ് സഖറിയ (ട്രഷറർ), ജോർജ് ഫിലിപ്പ്, ജോസഫ് വി. ജോർജ്, സുജിത് ശ്രീധർ, ജോർജ് ജോസഫ്, അലക്സ് ജോൺ, കുരുവിള ജേക്കബ് (ജെറി) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഡോ. ജയിംസ് കുറിച്ചിയും, ജോജോ കോട്ടൂരും കമ്മിറ്റിയിലെ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. ഓഡിറ്റേഴ്സ് ആയി ജോർജ് വി. ജോർജും, മാത്യു പി. ചാക്കോയും തെരഞ്ഞെടുക്കപ്പെട്ടു. അഡൈ്വസറി കൗൺസിൽ ചെയറായി തങ്കപ്പൻ നായരെ തെരഞ്ഞെടുത്തു. അൻസു വർഗീസാണ് വിമൻസ് ഫോറം ചെയർ, ജയ്ബി ജോർജ് കോ- ചെയറും.

ഡോ. ജയിംസ് കുറിച്ചി തന്റെ ആമുഖ പ്രസംഗത്തിൽ കലയുടെ ഭാവി യുവ നേതാക്കളിലാണെന്ന് ഉദ്ബോധിപ്പിച്ചു. കലയുടെ കടന്നുപോയ വർഷത്തിൽ ഒന്നിച്ചുനിന്നു പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. അലക്സ് ജോൺ ജനറൽ സെക്രട്ടറി ജോജോ കോട്ടൂരിനുവേണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോർജ് മാത്യു അവതരിപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ട് സമ്മേളനം പാസാക്കി.

കലയുടെ നേതൃത്വത്തിൽ നടന്ന കേരള ദുരിതാശ്വാസ ഫണ്ട് ശേഖരണത്തെപ്പറ്റി ജോർജ് മാത്യു വിശദീകരിച്ചു. കലയുടെ ലക്ഷ്യം 25,000 ഡോളർ ആയിരുന്നുവെങ്കിലും അതിലും കൂടുതൽ തുക കമ്മിറ്റി ശേഖരിച്ചെന്നും അത് കലയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് വിതരണം ചെയ്യാൻ കഴിഞ്ഞെന്നും അദ്ദേഹം പ്രസ്താവിച്ചു. കമ്മിറ്റിയുടെ പ്രവർത്തനത്തിൽ കലയ്ക്കുള്ള അഭിമാനവും നന്ദിയും പ്രസിഡന്റ് രേഖപ്പെടുത്തി.

പുതിയ പ്രസിഡന്റ് എല്ലാവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും പരിപാടികളിൽ സംബന്ധിച്ചവർക്ക് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. ജോജോ കോട്ടൂർ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP