Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ ജയനെ ആദരിച്ചു

മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ ജയനെ ആദരിച്ചു

ജീമോൻ റാന്നി

ന്യൂജെഴ്‌സി: മിമിക്രി കലാരംഗത്ത് 25 വർഷം പിന്നിടുന്ന മിമിക്രി ആർട്ടിസ്റ്റും ഗായകനുമായ കലാഭവൻ ജയനെ കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജെഴ്‌സി ആദരിച്ചു കലാഭവൻ ,ഹരിശ്രി,തുടങ്ങി നിരവധി ട്രൂപ്പുകളിലൂടെ ഇന്ത്യയിലും വിദേശങ്ങളിലുമായ് ഒട്ടേറെ വേദികളിൽ ഇപ്പൊഴും സജീവ സാന്നിധ്യമായ കലാഭവൻ ജയന് ഫോക്കാന പ്രസിഡന്റ് മാധവൻ ബി നായർ മൊമ്മൊന്റോ നൽകി ആദരിച്ചു.

കേരള കൾച്ചർ ഫോറം പ്രസിഡന്റ് കോശി കുരുവിള അദ്ധ്യക്ഷത വഹിച്ചു പേട്രൺ ടി. എസ് .ചാക്കോ, ഫൊക്കാന നാഷണൽ കമ്മറ്റി അംഗം ദേവസി പാലാട്ടി, ഫൊക്കാന നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പിള്ളി, ലൈസി അലക്‌സ്( ഫൊക്കാന വുമൻസ് ഫോറം ) ഷീല ജോസഫ്(ഫൊക്കാന വിമൻസ് ഫോറം) ജോയ് ചാക്കപ്പൻ,ഫിലിപ്പോസ്ഫിലിപ്പ്, ചിന്നമ്മ പാലാട്ടി തുടങ്ങിയവർ സംസാരിച്ചു

നാടൻപാട്ടും, ഗാനങ്ങളും, ഫാമിലി ഗയിംഷോയും, ചാക്യാർകൂത്തും ഇടകലർത്തി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ജയൻ പ്രോഗ്രാമുകൾ വേദിയിൽ അവതരിപ്പിക്കുന്നത്. കേരളത്തിലെ മഹാപ്രളയത്തിൽ രണ്ട് തവണ സ്വന്തം വീട് പൂർണ്ണമായി മുങ്ങി സർവ്വവും നഷ്ടപ്പെട്ടപ്പോഴും നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പ്രോഗ്രാമുകളുമായ് ജയൻ ഓടിനടന്നു. 'പ്രളയാനുഭവങ്ങൾ' അദ്ദേഹം ചാക്യാർകൂത്തിലൂടെ വേദികളിൽ അവരി്പ്പിക്കുന്നത് ഏറെ ശ്രദ്ധയാകർഷിക്കുന്നു.

മലയാള സിനിമയിലെ അതുല്ല്യ പ്രതിഭയായിരുന്ന കലാഭവൻ മണിയോടൊത്ത് അഞ്ഞൂറിലധികം വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള കലാഭവൻ ജയൻ ജഗതി, ഇന്നസെന്റ്, സലിംകുമാർ, എൻ.എഫ്. വർഗ്ഗീസ്,ദിലീപ്,നാദിർഷ,ഹരിശ്രീ അശോകൻ,സാജു കൊടിയൻ, അബി, ടിനിടോം തുടങ്ങി ഓട്ടേറെ പ്രമുഖർക്കൊപ്പം വേദികളിൽ പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ്,കൈരളി,ഫ്‌ളവേഴ്‌സ് ചാനലുകളിൽ ശ്രദ്ധയമായ പരിപാടികൾ അവതിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മാസങ്ങളായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ 'മിമിക്‌സ് വൺമാൻ ഷോ' അവതരിപ്പിച്ച ജയൻ നാളെ കേരളത്തിലേക്ക് മടങ്ങിപ്പോകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP