Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന നമ്പ്യാർ കാൻജ് മിസ് ഇന്ത്യ 2017; ചരിത്രം കുറിച്ച് കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി

സന നമ്പ്യാർ കാൻജ് മിസ് ഇന്ത്യ 2017; ചരിത്രം കുറിച്ച് കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി

ന്യൂജേഴ്സി : അമേരിക്കയിലെ മലയാളി അസ്സോസിയേഷനുകളുടെ ചരിത്രത്തിൽ ആദ്യമായി ലോക നിലവാരത്തിൽ ഒരു മിസ് ഇന്ത്യ സൗന്ദര്യ മത്സരം വിജയകരമായി അവതരിപ്പിച്ചു എന്ന ഖ്യാതി ഇനി കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിക്കു സ്വന്തം/ അഭിമാനത്തോടെ സംഘാടകർ. വൈകിട്ട് കൃത്യം അഞ്ചു മണിക്ക് തന്നെ മത്സരത്തിന് തുടക്കം കുറിച്ചു, നിറഞ്ഞ കൈയടികൾക്കിടയിൽ വേദിയിൽ എത്തിയ പ്രസിഡന്റ് സ്വപ്ന രാജേഷ് ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാ അതിഥികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.

കാൻജ് ഇങ്ങനെ ഒരു സൗന്ദര്യ മത്സരം സംഘടിപ്പിച്ചതിനു പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചു സംസാരിച്ച സ്വപ്ന രാജേഷ് 'മാനവി' എന്ന വനിതകൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയ്ക്ക് വേണ്ടിയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും വാചാലയായി, ഇത്രയും ചിലവേറിയ ഒരു മത്സരം സംഘടിപ്പിക്കുന്നതിന് സഹായിച്ച എല്ലാ പ്രായോജകരെയും പ്രസിഡന്റ് ചടങ്ങിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് വേദി പ്രമുഖ അവതാരകൻ വിക്രം സിങ്ങിനു കൈമാറി, കൂടെ മിസ് ടീൻ ഇന്ത്യ റിയ മഞ്ജരേക്കർ, ഇരുവരും ചേർന്ന് മത്സരാർത്ഥികളെ അതിഥികൾക്ക് പരിചയപ്പെടുത്തി,

അഭിരാമി,സെലിൻ, അലിഷാ , എലിസബത്ത് , ജീവന, ജോസ്ലിൻ , കീർത്തന,നയന , നികിത, ഫിബി, ശാലിനി, ഷെൽസിയ, സന, ശ്രീവർഷ തുടങ്ങി ന്യൂ ജേഴ്സി, ന്യൂ യോർക്ക് മറ്റു വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നുമായി പതിനാലു മത്സരാർത്ഥികളാണ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തത്,

തുടർന്ന് മത്സരാർത്ഥികളുടെ ആദ്യ പ്രകടനം, ഒന്നിനൊന്നു മികവോടെ ഉള്ള പ്രകടനം കാണികളെയും അതുപോലെ ജഡ്ജസിനെയും ഒരു പോലെ വിസ്മയിപ്പിച്ചു, നൃത്ത നൃത്യങ്ങളും ചിത്ര രചനയും അഭിനയവും ഒക്കെയായി ഓരോരുത്തരും സ്വന്തം കഴിവുകൾ അവതരിപ്പിച്ചപ്പോൾ ന്യൂ യോർക്കിൽ നിന്ന് വന്ന ഷെൽസിയയുടെ അഭിനയ മികവ് വിധികർത്താക്കളുടെ പോലും കണ്ണ് നിറയിച്ചു, അതുപോലെ തന്നെ ഡെലവെയറിൽ നിന്നുമെത്തിയ എലിസബത്തിന്റെ പ്രസംഗം, ന്യൂ ജേഴ്‌സിയിൽ നിന്നുമുള്ള ജോസ്ലിൻ, നികിത, സെലിൻ, അലീഷ തുടങ്ങിയവരുടെ നൃത്തം ഒക്കെ വളരെ നിലവാരം പുലർത്തുന്നവയായിരുന്നു.

ഓരോ സെഷനുമിടയിൽ ത്രസിപ്പിക്കുന്ന നൃത്ത പ്രകടനങ്ങളുടെ ഒരു സംഗമം ഒരുക്കിക്കൊണ്ടായിരുന്നു ബീന മേനോൻ കലാശ്രീ സ്‌കൂൾ ഓഫ് ആർടിസ്‌ന്റെ വരവ്, ഒന്നിനൊന്നു മികച്ച നിന്ന കലാ വിരുന്നുകൾ അക്ഷരാർത്ഥത്തിൽ കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു. മാതാപിതാക്കളും കലാശ്രീയും എത്രമാത്രം പരിശ്രമിച്ചിട്ടുണ്ടാവാം ഇങ്ങനെയുള്ള നിലവാരത്തിലേക്ക് സ്വന്തം കുട്ടികളെ വളർത്തിയെടുക്കുവാൻ, ബീന മേനോന്റെ വിദ്യാർത്ഥികൾ കലാശ്രീയുടെ യശ്ശസുയർത്തിയെന്നത് എടുത്തു പറയേണ്ട കാര്യമാണ്,

അവസാന റൗണ്ടിൽ എത്തിയ അഞ്ചു പേരെ തിരഞ്ഞെടുത്തത് പോലെ തന്നെ ആകാംഷ നിറഞ്ഞതായിരുന്നു അവസാന റൗണ്ടിൽ നിന്നും ആദ്യ മൂന്നു പേരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ, ഇഞ്ചോടിഞ്ചു തകർത്താടിയ പ്രകടനങ്ങളിൽ എല്ലാവരും ഒന്നിനൊന്നു മികവ് പുലർത്തി .
അവസാന വിജയികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് ജഡ്ജിങ് പാനലിലെ എല്ലാവരെയും വേദിയിൽ ആദരിക്കുന്ന ചടങ്ങു നടത്തപ്പെട്ടു , കമ്മറ്റി അംഗങ്ങൾ അവരെ അഭിനന്ദന ഫലകം നൽകി ആദരിച്ചു.


പ്രമുഖ മലയാള സിനിമ താരം മന്യ നായിഡുവിന്റെ നേതൃത്വത്തിൽ ശരൺജിത് ധിന്റ്, പ്രകാശ് പാട്ടീൽ, സുനിത മഞ്ജരേക്കർ , രാജ് റാഹി എന്നീ പ്രമുഖർ അടങ്ങിയ ജഡ്ജിങ് പാനലിനെയാണ് വിധി നിർണയത്തിന് നിയോഗിച്ചിരുന്നത്, അഡ്ജ്യുഡിക്കേറ്റർ ആയി സിറിയക് കുന്നത്ത് പ്രവർത്തിച്ചു.

ഇത്രയും വലിയ ഒരു പരിപാടി വിജയകരമായി നടത്തിയെടുക്കുവാൻ പിന്നിൽ പരിശ്രമിച്ച കമ്മറ്റി അംഗങ്ങളെയും ട്രസ്റ്റി ബോർഡ് അംഗങ്ങളെയും മറ്റു പ്രമുഖ വ്യക്തികളെയും ആദരിക്കുക എന്ന ചടങ്ങായിരുന്നു അടുത്തത്, പ്രസിഡന്റ് സ്വപ്ന രാജേഷ്, വൈസ് പ്രസിഡന്റും ബ്യൂട്ടി പാജന്റ് കൺവീനറുമായ അജിത് കുമാർ ഹരിഹരൻ, യൂത്ത് അഫയേഴ്സ് ചെയർ കെവിൻ ജോർജ്, ട്രസ്റ്റി ബോർഡ് മെമ്പർ ഷൈല ജോർജ് കൂടാതെ മറ്റു കമ്മറ്റി അംഗങ്ങളായ ജനറൽ സെക്രട്ടറി ജെയിംസ് ജോർജ്, ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ട്രഷറർ എബ്രഹാം ജോർജ്, ജോയിന്റ് ട്രഷറർ സണ്ണി വാലിപ്ലാക്കൽ , നന്ദിനി മേനോൻ (ചാരിറ്റി അഫയേഴ്‌സ്), പ്രഭു കുമാർ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), ദീപ്തി നായർ (കൾച്ചറൽ അഫയേഴ്‌സ് ) അലക്‌സ് മാത്യു (എക്‌സ് ഒഫീഷ്യൽ ) ജോസഫ് ഇടിക്കുള (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ). കൂടാതെ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് വിളയിൽ, ട്രസ്ടി ബോർഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പിൽ,റോയ് മാത്യു, മാലിനി നായർ, സ്മിത മനോജ്, ജോൺ തോമസ് എന്നിവരും വേദിയിൽ ആദരിക്കപ്പെട്ടു. അനിയൻ ജോർജ്, ദിലീപ് വർഗീസ്, ജയൻ എം ജോസഫ് തുടങ്ങിയവരുടെ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കുംപ്രേത്യേകം നന്ദി പറയുന്നുവെന്ന് കൺവീനർ അജിത് കുമാർ ഹരിഹരൻ പറഞ്ഞു.

ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾക്ക് വിരാമമിട്ടു കൊണ്ട് വിജയികളുടെ പേരുകൾ പ്രഖാപിക്കപ്പെട്ടു, സെക്കൻഡ് റണ്ണർ അപ്പ് എലിസബത്ത് സഖറിയ, ഫസ്റ്റ് റണ്ണർ അപ്പ് നികിത ഹരികുമാർ , ഒന്നാം സ്ഥാനത്തേക്ക് കാഞ്ച് മിസ് ഇന്ത്യ വിജയി ആയി സന നമ്പ്യാർ, നിലയ്ക്കാത്ത കരഘോഷങ്ങൾക്കും ക്യാമറ ഫ്‌ലാഷുകൾക്കുമിടയിൽ കാഞ്ച് മിസ് ഇന്ത്യ വിജയി ആയ സന നമ്പ്യാർക്ക് സ്വപ്ന രാജേഷ് കിരീടമണിയിച്ചു, ജോയ് ആലുക്കാസ് ഗ്രൂപ്പ് നൽകിയ ഡയമെൻഡ് നെക്ലസ് ജോയ് ആലുക്കാസ് ഗ്രൂപ്പിന് വേണ്ടി വിനോയ് ഡേവിസ് കൈമാറി.

ഫസ്റ്റ് റണ്ണർ അപ്പ് നികിത ഹരികുമാറിനെ ദീപ്തി നായർ കിരീടമണിയിച്ചു, പബ്ലിക് ട്രസ്‌റ് റിയാലിറ്റി ഗ്രൂപ്പിനു വേണ്ടി ലിനി അരുൺ തോമസ്, സിസ്സി ജോർജ് എന്നിവർ ക്യാഷ് പ്രൈസ് കൈമാറി,സെക്കൻഡ് റണ്ണർ അപ്പ് എലിസബത്ത് സഖറിയയ്ക്ക് നീന ഫിലിപ്പ് കിരീടമണിയിച്ചു, മീഡിയ ലോജിസ്റ്റിക്സ് നു വേണ്ടി സുനിൽ ട്രൈ സ്റ്റാർ ക്യാഷ് പ്രൈസ് കൈ മാറി.ട്രസ്റ്റി ബോർഡ് മെമ്പറും കോർഡിനേറ്ററുമായ ആനി ജോർജ് മൂവർക്കും പൂച്ചെണ്ടുകൾ കൈമാറി.

കാഞ്ച് മിസ് ഇന്ത്യ ആയി തെരെഞ്ഞെടുക്കപ്പെട്ട സന നമ്പ്യാർ റട്ട്ഗേഴ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്. മാർക്കറ്റിങ് അനലിസ്റ്റ് ആകുകയാണൂ ലക്ഷ്യം. കലാ സാഹിത്യ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച സന റോട്ടറി ക്ലബുകൾക്ക് വേണ്ടി ഫണ്ട് സമാഹരണങ്ങൾ നടത്തുകയും പ്രസിഡൻഷ്യൽ വോളന്റിയറിങ് സർവീസ് അവാർഡ് നേടുകയും ഭരത നാട്യത്തിനും ബോളിവുഡ് ഡാൻസിനും ഹിന്ദുസ്ഥാനി സംഗീതത്തിനും കവിതാ രചനക്കും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ഫസ്റ്റ് റണ്ണർ അപ്പ് നികിത ഹരികുമാർ (17) ഹിൽസ്ബൊറോ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഡോക്ടറാകുക എന്ന ലക്ഷ്യത്തോടെ പഠിക്കുന്ന നികിത ജെ ആൻഡ് ജെ ടെക്നോളജി ഇന്റേൺഷിപ്പ്, സ്പോർട്ട്സ് ഫിസിക്കൽ തെറപ്പി ഇന്റേൺഷിപ്പ് എന്നിവ നേടിയിട്ടുണ്ട്
നാഷണൽ ഓണർ സൊസൈറ്റി, സ്പാനിഷ് ഓണർ സൊസൈറ്റി എന്നിവയിൽ അംഗംമാണ് സ്റ്റിമുലേറ്റിങ് സയന്റിഫിക്ക് മൈൻഡ്സ് എന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് നികിത.

സെക്കൻഡ് റണ്ണർ അപ്പ് എലിസബത്ത് സഖറിയ (18) (ഡെലവെയർ) ചാർട്ടർ സ്‌കൂളിൽ നിന്നു ഗ്രാഡ്വേറ്റ് ചെയ്ത ശേഷം യൂണിവേഴ്സിറ്റി ഓഫ് ഡെലവേറിൽ പഠിക്കുവാൻ ലക്ഷ്യമിടുന്നു പീഡിയാട്രിക്ക് ഓൺകോളജിസ്‌റ് ആകുവാൻ ആഗ്രഹിക്കുന്ന എലിസബത്ത് സഖറിയ ജെഫേഴ്സൻ അവാർഡ്സ് നാഷണലിൽ ഡെലവെയറിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഡെലവർ നാഷണൽ സോഷ്യൽ സർവീസ് ഗോൾഡ് മെഡലും ദേശീിയ തലത്തിൽ വെള്ളി മെഡലും നേടി. ഫീൽഡ് ഹോക്കിയിൽ പേട്രിയറ്റ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് .

ഫോമയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപ്പറമ്പിൽ, ഷാജി എഡ്വേഡ്ഡ്, ജോസ് എബ്രഹാം,രേഖാ നായർ ഫൊക്കാനയെ പ്രതിനിധീകരിച്ച് പോൾ കറുകപ്പള്ളിൽ തുടങ്ങി അനേകം സംഘടനാ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
പ്രമുഖ മലയാളി ചലച്ചിത്ര താരം രചന നാരായണൻ കുട്ടി പ്രത്യേക ക്ഷണിതാവായിരുന്നു,

സുനിൽ ട്രൈ സ്റ്റാറിന്റെ നേതൃത്വത്തിൽ മീഡിയ ലോജിസ്റ്റിക് എന്ന പ്രമുഖ കമ്പനി സൗണ്ട് , ലൈറ്റ്, ലൈവ് ടെലികാസ്‌റ്, വീഡിയോ റെക്കോർഡിങ്, എഡിറ്റിങ് തുടങ്ങി എല്ലാവിധ പ്രവർത്തനങ്ങളും മഹേഷ് കുമാർ, വിജി ജോൺ ഇവന്റ് ക്യാറ്റ്സ്, ജിലി വർഗീസ് സാമുവൽ , എബി വിഷ്വൽ ഡ്രീംസ് തുടങ്ങിയവരുടെ പിന്തുണയോടെ ഒരു തടസ്സങ്ങളുമില്ലാതെ വിജയകരമാക്കി.

ഏഷ്യാനെറ്റിനുവേണ്ടി രാജു പള്ളത്ത്, ഷിജോ പൗലോസ്, ഫ്ളവേഴ്സ് ചാനലിന് വേണ്ടി രാജൻ ചീരൻ , സോജി സോജി മീഡിയ,ജെംസൺ കുര്യാക്കോസ്,
പ്രവീണ മേനോൻ, പ്രവാസി ചാനലിന് വേണ്ടി മഹേഷ് കുമാർ, ജിലി വർഗീസ്, ഇമലയാളി ന്യൂസിനു വേണ്ടി ജോർജ് ജോസഫ്,കേരള ടൈംസിനു വേണ്ടി ബിജു കൊട്ടാരക്കര,അശ്വമേധം ന്യൂസിനു വേണ്ടി മധു രാജൻ കൊട്ടാരക്കര, ഫ്രീഡിയ എന്റർടൈന്മെന്റിനു വേണ്ടി ഡോക്ടർ ഫ്രീമു വർഗീസ്,മീഡിയ കണക്റ്റിനു വേണ്ടി ആനി ലിബു, സംഗമം ന്യൂസിനെ പ്രതിനിധീകരിച്ച് ജോസഫ് ഇടിക്കുള തുടങ്ങിയവർ പങ്കെടുത്തു,
ജോൺ മാർട്ടിൻ പ്രൊഡക്ഷന്‌സിനു വേണ്ടി ജോൺ മാർട്ടിൻ , സൗമ്യ ജോൺ ടീം തുടക്കം മുതലുള്ള ചിത്രങ്ങൾ പകർത്തി,

ജനറൽ സെക്രട്ടറി ജെയിംസ് ജോർജ്, ട്രഷറർ എബ്രഹാം ജോർജ് എന്നിവർ സംയുക്തമായി തുടക്കം മുതൽ ഈ പരിപാടി വിജയകരമാക്കുവാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചു, വിഭവ സമൃദ്ധമായ ഡിന്നറോടു കൂടി പരിപാടിയ്ക് സമാപനമായി.!

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP