Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിങ്കുന്നം ദേശീയ സംഗമത്തിന് ഷിക്കാഗോ വേദിയാകുന്നു: കരിങ്കുന്നം നിവാസികളുടെ സംഗമം സെപ്റ്റംബറിൽ

കരിങ്കുന്നം ദേശീയ സംഗമത്തിന് ഷിക്കാഗോ വേദിയാകുന്നു: കരിങ്കുന്നം നിവാസികളുടെ സംഗമം സെപ്റ്റംബറിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ദേശീയതലത്തിൽ ആദ്യമായി കൂടുന്ന കരിങ്കുന്നം കൂട്ടായ്മയ്ക്കും പിക്‌നിക്കിനും ഷിക്കാഗോ ആതിഥേയത്വം വഹിക്കുന്നു. സോയ് കുഴിപ്പറമ്പിലിന്റെ ഭവനത്തിൽ ചേർന്ന ആലോചനാ യോഗത്തിൽ അമേരിക്കയിലും കാനഡയിലുമായി പടർന്നു കിടക്കുന്ന കരിങ്കുന്നം നിവാസികളുടെ  മഹാസംഗമം സെപ്റ്റംബർ അഞ്ചാം തീയതി ശനിയാഴ്ച ഷിക്കാഗോയിൽ വച്ച് നടത്തുവാൻ തീരുമാനമായി. അമേരിക്കയിലെ മുഴുവൻ കരിങ്കുന്നം നിവാസികളേയും പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. സാധിക്കാവുന്ന എല്ലാവരേയും അറിയിക്കുവാനും അവർക്കുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും വിവിധ തലങ്ങളിലും, സ്ഥലങ്ങളിലും കമ്മിറ്റികൾ രൂപീകരിച്ചു.

കരിങ്കുന്നംകാർക്ക് ഓർക്കുവാനും സ്മരണകൾ പങ്കിടുവാനും നടുപ്പറമ്പിൽ എൻ.കെ. ലൂക്കോസ് മെമോറിയൽ വോളിബോൾ ടൂർണമെന്റിനോടനുബന്ധിച്ചാണ് പരിപാടികൾ നടത്തുന്നത്. ഗൃഹാതുരത്വത്തിന്റെ നല്ല ഓർമ്മകൾ പങ്കുവെയ്ക്കുന്നതിനും, സുഹൃദ്ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും പുതുക്കുന്നതിനും ലോകത്താകമാനമുള്ള എല്ലാ കരിങ്കുന്നം നിവാസികളേയും, കരിങ്കുന്നത്തുനിന്നും വിവാഹം കഴിപ്പിച്ചുവിട്ടവരേയും, അവരുടെ കുടുംബാംഗങ്ങളേയും ഈ കരിങ്കുന്നം കൂട്ടായ്മയിലേക്ക് ഭാരവാഹികൾ ക്ഷണിക്കുന്നു.

ന്യൂയോർക്ക്- സജി ചെമ്പനാൽ, ഹൂസ്റ്റൺ- സാബു മുളയാനികുന്നേൽ, മിയാമി- സൈമൺ ചക്കുങ്കൽ, മിനസോട്ട- സാനു കളപ്പുര, സാൻജോസ്- ജോസ് വടക്കേക്കര, ലോസ്ആഞ്ചലസ്- ബിനീഷ് മാനുങ്കൽ, താമ്പാ- ജെസ്സി മാത്തുക്കുട്ടി പാറടിയിൽ, കാനഡ- അനിൽ ചന്ദ്രപ്പുള്ളിയിൽ, സാൻഅന്റോണിയോ- ബിന്നി കളപ്പുര, അറ്റ്‌ലാന്റാ- സിബി മുളയാനിക്കുന്നേൽ എന്നിവരാണ് യൂണീറ്റ് കോർഡിനേറ്റർമാർ.

സെപ്റ്റംബർ അഞ്ചിന് നടക്കുന്ന പിക്‌നിക്കും, സെപ്റ്റംബർ ആറിന് നടക്കുന്ന വോളിബോൾ ടൂർണമെന്റും വൻ വിജയമാക്കണമെന്ന് സംഘാടർ അഭ്യർത്ഥിക്കുന്നു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്. കൂടുതൽ വിവരങ്ങൾക്ക്: നാഷണൽ കോർഡിനേറ്റർമാരായ ജോൺ പാട്ടപ്പതി (1 847 312 7151), തോമസ് മഠത്തിപ്പറമ്പിൽ (1 224 628 0270) എന്നിവരുമായി ഷിക്കാഗോ കോർഡിനേറ്റർമാരായ ജോസ് ഓലിയാനി (1 773 837 8924), ബിനു കൈതക്കത്തൊട്ടി (1 773 544 1975), മാത്യു തട്ടാമറ്റം (1 773 317 3444).



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP