Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.സി.സി.എൻ.എ സ്ഥാനാർത്ഥി സംവാദം ഷിക്കാഗോയിൽ നടന്നു

കെ.സി.സി.എൻ.എ സ്ഥാനാർത്ഥി സംവാദം ഷിക്കാഗോയിൽ നടന്നു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: അമേരിക്കയിലേയും കാനഡയിലേയും ക്നാനായ സംഘടനകളുടെ ഫെഡറേഷനായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ 2019 -20 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള വാശിയേറിയ തെരഞ്ഞെടുപ്പ് മാർച്ച് 23-നു ന്യൂയോർക്ക് ക്നാനായ കമ്യൂണിറ്റി സെന്ററിൽ വച്ചു നടക്കുകയാണ്.

രണ്ടു പാനലുകളിലായി മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളും പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ഷിക്കാഗോയിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദത്തിൽ പങ്കെടുത്തു.

ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന ഈ പരിപാടി കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തിൽ ഉദ്ഘാടനം ചെയ്തു. ട്രഷറർ ജെറിൻ പൂതകരി സ്ഥാനാർത്ഥികളെ സദസിനു പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പിൽ സ്വാഗതം ആശംസിച്ചു. കെ,സി.എസ് സെക്രട്ടറി റോയി ചേലമലയിലും എന്റർടൈന്മെന്റ് കമ്മിറ്റി ചെയർമാൻ ലിൻസൺ കൈതമലയിലും മോഡറേറ്റ്ഴ്സ് ആയി പ്രവർത്തിച്ചു.

യാതൊരുവിധത്തിലുള്ള വ്യക്തിഹത്യകൾക്കും മുതിരാതെ, ആശയങ്ങളിലും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും കേന്ദ്രീകരിച്ച് വളരെ സൗഹാർദ്ദപരമായി നടത്തിയ ഈ സംവാദം വളരെ ഉന്നത നിലവാരം നിലനിർത്തി.

ടീം ഹെറിറ്റേജിന്റെ ബാനറിൽ സ്ഥനാർത്ഥികളായ അനി മഠത്തിൽതാഴെ (പ്രസിഡന്റ്), സണ്ണി മുണ്ടപ്ലാക്കിൽ (വൈസ് പ്രസിഡന്റ്), ലൂക്ക് തുരുത്തുവേലിൽ (സെക്രട്ടറി), റോജി കണിയാംപറമ്പിൽ (ജോയിന്റ് സെക്രട്ടറി), ഷിജു അപ്പോഴിയിൽ (ട്രഷറർ) എന്നിവരും, ടീം യൂണഫൈഡിന്റെ ബാനറിൽ മത്സരിക്കുന്ന ജോസ് ഉപ്പൂട്ടിൽ (പ്രസിഡന്റ്), സിബി കാരക്കാട്ടിൽ (വൈസ് പ്രസിഡന്റ്), ജോസ് തൂമ്പനാൽ (സെക്രട്ടറി), ജോസ് മാമ്പിള്ളി (ജോയിന്റ് സെക്രട്ടറി), ചാക്കോച്ചൻ പുല്ലാനപ്പള്ളി (ട്രഷറർ) എന്നിവരും ശക്തമായ പ്രകടനത്തിലൂടെ ഏവരുടേയും മുക്തകണ്ഠമായ പ്രശംസ പടിച്ചുപറ്റി. നോർത്ത് അമേരിക്കൻ ക്നാനായ സമുദായം വരും നാളുകളിൽ ശക്തമായ കരങ്ങളിലായിരിക്കും എന്നു പ്രതീക്ഷ നൽകിയ ഈ സംവാദം സ്നേഹവിരുന്നോടെ സമാപിച്ചു. കെ.സി.എസ് സെക്രട്ടറി റോയി ചേലമലയിൽ അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP