Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.സി.സി.എൻ എയ്ക്കു യുവ സാരഥികൾ: അനി മഠത്തിൽതാഴെ പ്രസിഡന്റ്; ലൂക്ക് തുരുത്തുവേലിൽ സെക്രട്ടറി

കെ.സി.സി.എൻ എയ്ക്കു യുവ സാരഥികൾ: അനി മഠത്തിൽതാഴെ പ്രസിഡന്റ്; ലൂക്ക് തുരുത്തുവേലിൽ സെക്രട്ടറി

ന്യൂയോർക്ക്: യുവതലമുറയ്ക്ക് അധികാരം കൈമാറിക്കൊണ്ട് ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക ചരിത്രം കുറിച്ചു. ഹൂസ്റ്റണിൽ നിന്നുള്ള അലക്സ് (അനി) മഠത്തിൽതാഴെ പ്രസിഡന്റായുള്ള പാനൽ എല്ലാ സീറ്റും നേടിയത് പുതുമായായി.

വൈസ് പ്രസിഡന്റായി ഷിക്കാഗോയിൽ നിന്നുള്ള സണ്ണി മുണ്ടപ്ലാക്കിൽ വിജയിച്ചു. ജനറൽ സെക്രട്ടറി ന്യൂയോർക്കിൽ നിന്നുള്ള ലൂക്ക് തുരുത്തികുന്നേലിന് 70 വോട്ട്. ജോ. സെക്രട്ടറി റോജി കണിയാംപറമ്പിലിനു 74 വോട്ട്. ട്രഷററായി വിജയിച്ച ലോസ്ആഞ്ചലസിൽ നിന്നുള്ള ഷിജു അപ്പൊഴിയിൽ 66 വോട്ട് നേടി.ആകെ വോട്ടർമാരുടെ എണ്ണം 118.

റീജണൽ വൈസ് പ്രസിഡന്റുമാർ: അലക്സാണ്ടർ പായിക്കാട്ട് (ഷിക്കാഗോ), സൈമൺ കണ്ടോത്ത് (ന്യൂയോർക്ക്), ചാക്കോ വെളിയന്തറ (മിനസോട്ട), ടോയി മണലേൽ (വാഷിങ്ടൺ), ഫിലിപ്പ് കൂട്ടത്തം (കാനഡ), സഞ്ജയ് നടുപ്പറമ്പിൽ (മയാമി), സെലിൻ മറ്റത്തിൽ (സാൻ അന്റോണിയോ), രാജു ചെമ്മാച്ചേരിൽ (സാൻഹൊസെ). പ്രാദേശിക സംഘടാ പ്രതിനിധികളാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.

വനിതാ ഫോറം പ്രസിഡന്റായി ബീന ഇണ്ടിക്കുഴി, വൈസ് പ്രസിഡന്റായി സ്മിത തോട്ടം, സെക്രട്ടറിയായി ലിബി വെട്ടുകല്ലേൽ, ട്രഷററായി ഷാന്റി കോട്ടൂർ, ജോ. സെക്രട്ടറിയായി റോണി വാണിയപ്പുരയ്ക്കൽ, ജോ. ട്രഷററായി ലിജി മെക്കാറ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് ഭാരവാഹികൾ: ടോവിൻ കട്ടിനച്ചേരിൽ, ലിയോൺ വട്ടപ്പറമ്പിൽ, ആഷ്ലി മറ്റത്തിക്കുന്നേൽ.

റോക്ക്ലാന്റ് കൗണ്ടിയിലെ ക്നാനായ കമ്യൂണിറ്റി സെന്ററിൽ രാവിലെ ആരംഭിച്ച ജനറൽ ബോഡിയിൽ കണക്കും റിപ്പോർട്ടും അംഗീകരിച്ചു. കൺവൻഷനിൽ അര ലക്ഷത്തിലേറെ ഡോളർ മിച്ചം ലഭിച്ചു. ചാരിറ്റി വിങ്41,000 ൽപ്പരം ഡോളർ സമാഹരിച്ച് അർഹരായവർക്ക് വിതരണം ചെയ്തു.

വൈകിട്ട് ഇലക്ഷൻ വിജയികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്നു നടന്ന നാഷണൽ കമ്മിറ്റി ആശയവിനിമയം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായി ക്നാനായ ടൈംസ് വെബ്സൈറ്റ് ശക്തിപ്പെടുത്തും. പ്രവർത്തനങ്ങൾക്കായി ഏതാനും പേരെ തെരഞ്ഞെടുത്തു.

കെ.സി.സി.എൻ.എയ്ക്കും അംഗ സംഘടനകൾക്കും ധനസമാഹരണത്തിനായി നാട്ടിൽ നിന്നും നേരിട്ട് ഒരു ഷോ കൊണ്ടുവരാൻ തീരുമാനമായി. ഇടനിലക്കാരില്ലാതെ ഷോ കൊണ്ടുവരും. അംഗ സംഘടനകൾ അത് പ്രാദേശികതലത്തിൽ അവതരിപ്പിക്കും. ഇതാദ്യമായാണ് ഇത്തരമൊരു സംരംഭം. മുമ്പ് ഇന്ത്യൻ ഡോക്ടർമാരുടെ സംഘടന ശ്രേയാ ഘോഷാലിന്റെ ഗാനമേള ഇതേ രീതിയിൽ വിജയകരമായി അവതരിപ്പിച്ചിരുന്നു.

അടുത്ത കണ്വൻഷനു നാലു നഗരങ്ങൾ മുന്നോട്ടു വന്നതിനാൽതീരുമാനം അടുത്ത നാഷണൽ കമ്മിറ്റിയിലേക്കു മാറ്റി.

പാനലിനെ വിജയിപ്പിച്ചതിനും തങ്ങളിൽ വിശ്വാസമർപ്പിച്ചതിനും പുതിയ പ്രസിഡന്റ് അലക്സ് മഠത്തിൽതാഴെ സമുദായാംഗങ്ങൾക്ക് നന്ദി പറഞ്ഞു. സംഘടനയുടേയും സമുദായത്തിന്റേയും താത്പര്യങ്ങൾ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. യുവതലമുറയെ സംഘടനയുടെ മുഖ്യധാരയിലെത്തിക്കും.

പുതിയ ജനറൽ സെക്രട്ടറി ന്യൂയോർക്കിൽ നിന്നുള്ള ലൂക്ക് തുരുത്തുവേലിനു 28 വയസേയുള്ളൂ. വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം. നീറിക്കാട് സ്വദേശിയായ ലൂക്ക് 16 വർഷമായി അമേരിക്കയിലെത്തിയിട്ട്. ഐ.കെ.സി.സിയിലും മറ്റും സജീവമായി പ്രവർത്തിച്ചിരുന്നു. ജെ.പി മോർഗൻ ചേസിൽ ഉദ്യോഗസ്ഥനാണ്. ഭാര്യ ഡിമ്പിൾ കുളക്കാട്ട് ഉഴവൂർ സ്വദേശിനിയെങ്കിലും ബ്രിട്ടണിലായിരുന്നു.

യുവാക്കൾ നേതൃത്വത്തിൽ വന്നാൽ യുവജനത കൂടുതലായി സംഘടനയിലേക്ക് വരുമെന്ന് ലൂക്ക് ചൂണ്ടിക്കാട്ടി. യുവജനതയാണ് സംഘടനയുടെ ഭാവി. യുവജനതയ്ക്ക് കൂടുതലായി ഒത്തുകൂടാൻ മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം പ്രാദേശികതലത്തിൽ വൈകാതെതന്നെ ആരംഭിക്കും.

സമുദായത്തിൽ നിന്നുതന്നെ വിവാഹിതരാകാനാണ് യുവതീയുവാക്കൾ കൂടുതലായി ആഗ്രഹിക്കുന്നത്. അതിനു അപവാദം ചുരുക്കമാണ്.

സിറ്റി കോളജ് വിദ്യാർത്ഥി ആയിരിക്കെ സൗത്ത് ഏഷ്യൻ ഫ്രറ്റേണിറ്റിയുടെ സ്ഥാപകരിലൊരാളായിരുന്നു.

ട്രഷററായ ഷിജു അപ്പൊഴിയിലും യുവാവ് തന്നെ. കൈപ്പുഴ സ്വദേശി. അമേരിക്കയിലെത്തിയിട്ട് 12 വർഷം. നാലു തവണ കെ.സി.സി.എൻ.എയുടെ നാഷണൽ കമ്മിറ്റി അംഗമായിരുന്നു. അതുപോലെ ലോസ്ആഞ്ചലസിൽ സംഘടനയുടെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു.

ഏറ്റവും വലിയ മലയാളി സംഘനയുടെ ഏറ്റവും വലിയ കൺവൻഷൻ എന്ന നിലയിൽ വലിയ തുക കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്വമാണ് ട്രഷറർക്ക്. അവ കൃത്യമായും ഉത്തരവാദിത്വ പൂർണ്ണമായും നിർവഹിക്കുമെന്നു ഷിജു പറഞ്ഞു. ഫിസിയോതെറാപ്പിസ്റ്റാണ് ഷിജു.

ഐ.കെ.സി.സി ആണു പരിപാടികൾക്കു ചുക്കാൻ പിടിച്ചത്. പ്രസിഡന്റ് മീര ഉറുമ്പേത്ത്, വൈസ് പ്രസിഡന്റ് ജ്യോതിസ് കുടിലിൽ, സെക്രട്ടറി ടോസിൻ പെരുമ്പളത്ത്, ജോ. സെക്രട്ടറീ ബിബി നടുപ്പറമ്പിൽ, ട്രഷറർ സോണി പടകണ്ടത്തിൽ എന്നിവർ നേത്രുത്വം നല്കി.


പ്രസിഡന്റ് അലക്സ് (അനി) മഠത്തിൽതാഴെ സംഘടനയുടെ വിവിധതലങ്ങളിൽ പ്രവർത്തിച്ച് പരിചയ സമ്പന്നനാണ്. നീണ്ടൂർ സ്വദേശി. 2007 09 കാലഘട്ടത്തിൽ കെ.സി.സി.എൻ.എ. വൈസ് പ്രസിഡന്റായിരുന്നു. ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റായും പ്രവർത്തിച്ചു. കെ.സി.സി.എൻ.എയുടെ റീജണൽ കൺവൻഷൻ 2007ൽ ടെക്സസിൽ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്കി. അന്നു മിച്ചം വന്ന തുക അംഗ സംഘടനകൾക്ക് നൽകി.

എച്ച്.കെ.സി.എസ് പ്രസിഡന്റ് എന്ന നിലയിൽ കമ്യൂണിറ്റി സെന്ററിൽ മാറ്റങ്ങൾ വരുത്തി. പ്ലെഗ്രൗണ്ട്, വോളിബോൾ കോർട്ട് എന്നിവ വികസിപ്പിക്കാനും നേതൃത്വം നൽകി. മലയാളി സംഘടനകളിലും സജീവം.

എൻഡോഗമിയിൽ ഒരു മാറ്റവുംഅംഗീകരിക്കുന്നില്ല. കോട്ടയം അതിരൂപതാധ്യക്ഷന് ലോകമെങ്ങുമുള്ള ക്നാനായക്കാരുടെ മേൽ അധികാരം വേണം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കും. അതിനു സഭാനേതൃത്വത്തിനോടൊത്ത് പ്രവർത്തിക്കും. വഴക്ക് ഉണ്ടാക്കി നേടാവുന്ന കാര്യമാണ് ഇതെന്നു കരുതുന്നില്ല.

യുവജനതയെ സംഘടനയിൽ സജീവമാക്കുക എന്നതു സുപ്രധാനമാണെന്ന് അലക്സ് ചൂണ്ടിക്കാട്ടുന്നു. നേതൃത്വം തന്നെ അവരിലെത്തണം. അവരാണ് സമുദായത്തിന്റെ ഭാവി. സമുദായത്തിൽ നിന്നുതന്നെ വിവാഹം കഴിക്കാൻ യുവതലമുറ കൂടുതലായി മുന്നോട്ടുവരുന്നുണ്ട്. ഒന്നാം തലമുറയിൽ ഇതത്ര പ്രകടമായിരുന്നില്ലെങ്കിലും ഇപ്പോൾ അങ്ങനെയല്ല.

യുവജനതയ്ക്ക് കൂടുതലായി ബന്ധപ്പെടാൻ റീജണൽ തലത്തിൽ മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം പതിവായി നടത്തുമെന്നാണ് ഒരു വാഗ്ദാനം. കെ.സി.സി.എൻ.എ കൺവൻഷൻ നഷ്ടത്തിൽ കലാശിക്കാറില്ല. മിച്ചം വരുന്ന തുക ചാരിറ്റിക്കും മറ്റും ഉപയോഗിക്കുന്നതിനു പുറമെ അംഗസംഘടനകളെ സഹായിക്കാനും വിനിയോഗിക്കും.

പ്രായം 75 പിന്നിട്ടവർക്കുവേണ്ടി ഒരു അസിസ്റ്റഡ് ലിവിങ് പ്രോഗ്രാം നടപ്പിലാക്കണമെന്നു ആഗ്രഹിക്കുന്നു. ടൗണിൽ നിന്നു മാറി ടാക്സ് കുറഞ്ഞ സ്ഥലത്ത് സ്ഥലം വാങ്ങി രണ്ടു ബെഡ് റൂമുകളിലുള്ള വീടുകളാണ് ലക്ഷ്യം. ആ കമ്യൂണിറ്റിയിൽ മെഡിക്കൽ, ഫിസിയോതെറാപ്പി, ഭക്ഷണം തുടങ്ങി വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഉദാഹരണത്തിന് ഹൂസ്റ്റണിനടുത്ത് അങ്ങനെയൊരു പ്രൊജക്ട് ഉണ്ടായാൽ ഹൂസ്റ്റൺ നിവാസികൾക്ക് അതൊരു അനുഗ്രഹമാകും. മക്കളുടെ അടുത്തുനിന്ന് ദൂരെ പോകാതെ കഴിയാം. മാതാപിതാക്കൾ സുരക്ഷിതരായി കഴിയുന്നു എന്ന ആശ്വാസം മക്കൾക്കും. മക്കളെ വിട്ട് വിദൂരത്ത് പോയി താമസിക്കാൻ ആർക്കും താത്പര്യമില്ല. അതിനാൽ റീജൺ തലത്തിലോ വലിയ യൂണീറ്റുകളായ ഷിക്കാഗോ, ന്യൂയോർക്ക് എന്നിവടങ്ങളിൽ യൂണീറ്റ് തലത്തിലോ ഇത്തരം ഫെസിലിറ്റികൾക്ക് രൂപം കൊടുക്കണം. പ്രായമായവർക്ക് വലിയ സാമ്പത്തിക ബാധ്യതകളുണ്ടാക്കാത്ത രീതിയിലുള്ള പ്രൊജക്ടണിത്.

സഭയും സംഘടനകളുമായോ വ്യക്തികളുമായോ ഉണ്ടാകുന്ന തർക്കങ്ങൾ തുടക്കത്തിലേ പരിഹരിക്കാൻ ഇടപെടുകയാണ് മറ്റൊരു ലക്ഷ്യം. ലോകമെങ്ങുമുള്ള ക്നാനായ സംഘടനകളെ പിന്തുണയ്ക്കുക, ലോകമെമ്പാടു നിന്നും ക്നാനായ യുവജനത കൺവൻഷനിൽ പങ്കെടുക്കാൻ വഴിയൊരുക്കുക, യുവജനതയിൽ മാനസീകാരോഗ്യത്തെപ്പറ്റി സെമിനാറുകളും മറ്റും നടത്തുക, പ്രാദേശിക തലത്തിൽ കരിയർ ഗൈഡൻസ് സംവിധാനം ഒരുക്കുക, അംഗ സംഘടനകൾക്ക് സഹായമെത്തിക്കാൻ ദേശീയതല ഫണ്ട് സമാഹരണം നടത്തുക, ആശയവിനിമയം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങൾ.

മാന്നാനം കെ.ഇ. കോളജിൽ പഠിക്കുമ്പോൾ നേതൃത്വ രംഗത്ത് പ്രവർത്തിച്ചിട്ടുള്ള അലക്സ് നഴ്സിങ് പാസായശേഷം അൽപകാലം കേരളത്തിൽ ജോലി ചെയ്തു. അമേരിക്കയിൽ വന്നപാടെ ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. ഭാര്യ: സിനി കൊടുവത്തറ. മക്കൾ: മേഘ പന്ത്രണ്ടിലും, ജേക്കബ് പത്തിലും, ജയിംസ് ഏഴിലും പഠിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP