Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.സി.ആർ.എം. നോർത്ത് അമേരിക്ക ഏകദിന സമ്മേളനം ഓഗസ്റ്റ് 10-ന് ഷിക്കാഗോയിൽ

കെ.സി.ആർ.എം. നോർത്ത് അമേരിക്ക ഏകദിന സമ്മേളനം ഓഗസ്റ്റ് 10-ന് ഷിക്കാഗോയിൽ

ജോസ് കല്ലിടുക്കിൽ, ഷിക്കാഗോ

ണ്ട് വർഷത്തിലേറെയായി സഭാ പണ്ഡിതനും എഴുത്തുകാരനുമായ ചാക്കോ കളരിക്കലിന്റെ നേതൃത്വത്തിൽ പ്രതിമാസ ടെലികോൺഫ്രൻസ്സ് വഴി അമേരിക്കയിൽ സജീവമായി പ്രവർത്തിക്കുന്ന കെ.സി.ആർ.എം. നോർത്ത് അമേരിക്കയുടെ പ്രഥമ ദേശീയ സമ്മേളനം ഓഗസ്റ്റ് 10 ശനിയാഴ്ച ഷിക്കാഗോയിൽ വച്ച് നടത്തപ്പെടുന്നതാണ്. സമ്മേളനത്തിന് വേദിയാകുന്നത് മൗണ്ട്പ്രോസ്പക്ടിലെ 834 ഈസ്റ്റ് റാണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളാണ് (സ്യൂട്ട് 13). നവീകരണത്തിലൂടെ കത്തോലിക്കാ സഭയെ കൂടുതൽ സ്വീകാര്യവും മഹത്വപ്പെടുത്തുവാനും ആഗ്രഹിക്കുന്ന ഷിക്കാഗോയിലും അമേരിക്കയിലെ ഇതര നഗരങ്ങളിൽ നിന്നുമുള്ള നിരവധി വിശ്വാസികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും.

രാവിലെ കൃത്യം 9.30ന് സമ്മേളനം ഉത്ഘാടനം ചെയ്യപ്പെടും. ഉത്ഘാടന കർമ്മത്തിനും അദ്ധ്യക്ഷപ്രസംഗത്തിനും ശേഷം ഇപ്പോൾ കേരള സമൂഹത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ചർച്ച് ആക്ടിനെ കുറിച്ച് പ്രബന്ധം അവതരിക്കപ്പെടും.

അച്യുതാനന്ദൻ ഗവൺമെന്റിന്റെ അഭ്യർത്ഥനമാനിച്ച് അന്തരിച്ച മുൻ സുപ്രീം കോടതി ജഡ്ജി വി.ആർ.കൃഷ്ണയ്യർ തയ്യാറാക്കി 2009ൽ അന്നത്തെ നിയമമന്ത്രി വിജയകുമാറിന് കൈമാറിയതാണ് ചർച്ച് ആക്ട്. വിശ്വാസികളിൽ ബഹുഭൂരിപക്ഷത്തിനും ബിൽ നിയമമായി മാറണമെന്ന ആഗ്രഹമുള്ളപ്പോഴും, സഭാ നേതൃത്വത്തിന് തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമോയെന്ന ഭയത്താൽ സ്വീകരിച്ചിട്ടുള്ള വിരുദ്ധനിലപാടാണ് ഇടത്വലത് ഭരണകൂടങ്ങളെ നിയമനിർമ്മാണവുമായി മുന്നോട്ടു പോകുവാൻ നിരുത്സാഹപ്പെടുത്തുന്നത്. വിശ്വാസ സമൂഹത്തിന്റെ ശക്തമായ സമ്മർദ്ദമാർഗ്ഗങ്ങൾ വഴി മാത്രമേ പ്രസ്തുത നിയമം പ്രാബല്യത്തിൽ വരുകയുള്ളൂ എന്നതാണ് കെ.സി.ആർ.എം. നോർത്ത് അമേരിക്കയുടെ ഉറച്ച വിശ്വാസം. പ്രബന്ധാവതരണത്തെ തുടർന്ന് വിഷയത്തെക്കുറിച്ച് 2 മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ച നടത്തപ്പെടും. ചർച്ച് ആക്ടിനെകുറിച്ച് ശ്രോതാക്കൾക്കുള്ള സംശയങ്ങൾക്ക് പ്രസിഡന്റ് ചാക്കോ കളരിക്കൽ മറുപടി നൽകും. 2009മുതൽ ഈ നിയമത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള അദ്ദേഹം വിഷയത്തെ ആസ്പദമാക്കി നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ളതുമാണ്.

ലഞ്ചിന് ശേഷം 2 PMന് ചേരുന്ന മദ്ധ്യാഹ്ന സെഷനിൽ സംഘടനയുടെ സ്ഥാപനം, റെജിസ്ട്രേഷൻ, ഇതുവരെയുള്ള പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സെക്രട്ടറി ജെയിംസ് കുരിക്കാട്ടിൽ റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് സംഘടനയെ വടക്കെഅമേരിക്കയിലെ ഏറ്റവും ശക്തമായൊരു ആത്മായ സംഘടനയാക്കി മാറ്റുവാനുള്ള ചർച്ചകൾക്ക് അദ്ദേഹം തന്നെ നേതൃത്വം നൽകും.

ഓഗസ്റ്റ് 10 സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ലൂക്കോസ് പാറേട്ടിന്റെ(പ്രസിഡന്റ് കാനാ) നേതൃത്വത്തിൽ ഒരു കമ്മറ്റി സജീവ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ടോമി മേത്തിപ്പാറ, ജോയി ഒറവണക്കുളം, ജോസ് കല്ലിടിക്കിൽ(ഷിക്കാഗോ), ജെയിംസ് കുരിക്കാട്ടിൽ(ഡിട്രോയിറ്റ്), ജോർജ് നെടുവേലിൽ(ഫ്ളോറിഡ), ജോർജ് തൈല(ന്യൂയോർക്ക്), മേരി ജോസ് (ക്ലീവ്ലൻഡ്) എന്നിവരാണ് കമ്മിറ്റിയിലെ ഇതര അംഗങ്ങൾ. സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുന്ന സൊവനീറിലേയ്ക്ക് ലേഖനങ്ങൾ, കഥകൾ, കവിതകൾ എന്നിവ സംഭാവന ചെയ്യുവാൻ ആഗ്രഹിക്കുന്നവർ സൊവനീറിന്റെ ചുമതലയുള്ള സെക്രട്ടറി ജെയിംസ് കുരിക്കാട്ടിലുമായി ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. കൂടാതെ ഫാമിലി ഫോട്ടോ നൽകി ഈ സംരഭത്തെ സഹായിക്കുവാൻ താൽപര്യപ്പെടുന്നവർക്കും അദ്ദേഹവുമായി ബന്ധപ്പെടാം. ഈ മെയിൽ ഗൗൃലലസേേസമശഹ@ഴാമശറഹ.രീാ. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സായാഹ്നം 5.30ന് സമ്മേളനം സമാപിക്കും. തുടർന്ന് നടത്തപ്പെടുന്ന സോഷ്യൽ ഹൗറിൽ ഗാനമേളയും ഉൾപ്പെടുത്തിയിട്ടുണ്ട്

കെ.സി.ആർ.എം. നോർത്ത് അമേരിക്കയുടെ ഈ പ്രഥമ സമ്മേളനത്തിലേയ്ക്ക് ഷിക്കാഗോയിലേയും അമേരിക്കയുടെ ഇതരഭാഗത്തുമുള്ള കത്തോലിക്കാ സഭാംഗങ്ങൾക്കൊപ്പം, ഇതര ക്രിസ്തീയ സഭാംഗങ്ങളേയും, പുരോഹിതരേയും, സന്യസ്തരേയും, എല്ലാ മനുഷ്യസ്നേഹികളേയും സംഘാടക സമിതി ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഇതര നഗരങ്ങളിൽ നിന്നു വരുന്നവർക്ക് ഹോട്ടൽ സൗകര്യങ്ങളെക്കുറിച്ച് വിവരം ആവശ്യമെങ്കിൽ, ടോമി മേത്തിപ്പാറയുമായി ബന്ധപ്പെടാവുന്നതാണ്(ഫോൺ7734050411).

ജോസ് കല്ലിടിക്കിൽ, ചി്ക്കാഗോ, വൈസ് പ്രസിഡന്റ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP