Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിയാറാമത് ടെലികോൺഫെറൻസ് ഏപ്രിൽ 08, 2020 വൈകീട്ട് ഒമ്പതുമണിക്ക്

കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിയാറാമത് ടെലികോൺഫെറൻസ് ഏപ്രിൽ 08, 2020 വൈകീട്ട് ഒമ്പതുമണിക്ക്

സ്വന്തം ലേഖകൻ

അമേരിക്ക: കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിയാറാമത് ടെലികോൺഫെറൻസ് ഏപ്രിൽ 08, 2020 വൈകീട്ട് ഒമ്പതുമണിക്ക് നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.വിഷയം അവതരിപ്പിക്കുന്നത്: പ്രഫ. ഡോ. എം. കെ. മാത്യു.വിഷയം: 'മതങ്ങളുടെ മനഃശാസ്ത്രം'.ഏപ്രിൽ എട്ടാം തീയതി വിഷയമവതരിപ്പിക്കുന്ന പ്രഫ. മാത്യു, മാന്നാനം കെ. ഇ. കോളേജ് സൈക്കോളജി ഡിപ്പാർട്‌മെന്റ്റ് ഹെഡായി റിട്ടയർ ചെയ്ത ദേഹമാണ്. അദ്ദേഹം കോഴിക്കോട് സർവകലാശാലയിൽനിന്ന് 1983-ൽ സൈക്കോളജിയിൽ എം. എ. യും 1990-ൽ പിഎച്ച്ഡിയും കരസ്ഥമാക്കി.അദ്ദേഹം പല സർവകലാശാലകളിലും മനഃശാസ്ത്ര വിഭാഗത്തിലെ ബോർഡ് ഓഫ് സ്റ്റഡീസ് ആയിരുന്നിട്ടുണ്ട്. കൂടാതെ മനഃശാസ്ത്രത്തിൽ അന്താരാഷ്ട്ര ഗവേഷണ ജേർണലിന്റെ അസ്സിസ്റ്റന്റ്റ് ഏഡിറ്ററായും റ്റി എം എ ഐസി ജേണൽ ഓഫ് കൗൺസിലിങ്ങിന്റെ റീവ്യൂവർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 2000 മുതൽ

ഗവേഷണ വിദ്യാർത്ഥികളുടെ റിസർച്ച് ഗൈഡ് ആയി പ്രവർത്തിച്ചു വരുന്നു. അനേകം ഗവേഷണ പ്രബന്ധങ്ങൾ ദേശീയവും അന്തർദേശീയവുമായ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതു കൂടാതെ 2009-ൽ ഓർഗ്ഗസൈസേഷൻ കൾച്ചർ ആൻഡ് ഏംപ്ലോയി ബിഹേവിയർ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1958-ൽ മോനിപ്പള്ളിയിൽ ഓക്കാട്ട് കുടുംബത്തിൽ ജനാിച്ച അദ്ദേഹം ഏറ്റുമാനുരാണ് സ്ഥിരതാമസം. റിട്ടയർമെന്റ്റിനുശേഷം കൺസൾട്ടനിസ്റ്റ് ഫിസിയോളജിസ്റ്റ് ആയി സേവനം ചെയ്യുന്നു. മതത്തിന്റെ മനഃശാസ്ത്രത്തെ വിശകലനം ചെയ്യുമ്പോൾ ആദ്യംതന്നെ മതമെന്തെന്ന് നിർവചിക്കേണ്ടിയിരിക്കുന്നു. പൊതുവിൽ പറഞ്ഞാൽ അതിമാനുഷികമായ ഒരു ശക്തിയിൽ (ദൈവത്തിൽ) വിശ്വസിച്ച് അതിനെ ആരാധിക്കുകയാണ് മതങ്ങളുടെ അടിസ്ഥാന സ്വഭാവം.അതിന് വിശ്വാസത്തിന്റെയും ആരാധനയുടെയുമായ പ്രത്യേക സംവിധാനമുണ്ട്. സ്ഥാപനവൽക്കരിച്ച മതത്തിന് ആചാരങ്ങളുണ്ട്, ചടങ്ങുകളുണ്ട്, ആരാധന രീതികളുണ്ട്,നിയമങ്ങളുണ്ട്, പാരമ്പര്യങ്ങളുണ്ട്. അത്തരം മതങ്ങൾ മതഗ്രൂപ്പുകളാണ്. ഉദാഹരണത്തിന് യഹൂദമതം, ഇസ്ലാംമതം,ക്രിസ്തുമതം. മത ഗ്രൂപ്പുകൾ സമൂഹത്തിന്റെ സംസ്‌കാരസൃഷ്ടിയിലും വളർച്ചയിലും സാരമായ പങ്കുവഹിച്ചിട്ടുണ്ട്. മതം വ്യക്തിപരവുമാകാം . അതിന് ഗ്രൂപ്പില്ല,ആചാരാനുഷ്ഠാനങ്ങളില്ല, നിയമങ്ങളില്ല, പാരമ്പര്യങ്ങളില്ല. അത്‌വ്യക്തിക്ക് നിർവൃതിജനകമായ അനുഭവങ്ങളെ സൃഷ്ടിക്കുന്നു.സമൂഹവുമായി ബന്ധപ്പെട്ട് സംഘടിക്കാത്ത വ്യക്തിഗത മതംമറ്റുള്ളവർക്ക് ഉപദ്രവമെന്നും ചെയ്യുകയില്ല. ഇവിടെ വ്യക്തിയുടെപരമാനന്ദമാണ് പരമപ്രധാനം.യഥാർത്ഥത്തിൽ ആചാരാനുഷ്ഠാനങ്ങളുടെ പിന്നിലെ മനഃശാസ്ത്രവുംമതങ്ങളുടെ മനഃശാസ്ത്രവും കെട്ടുപിണഞ്ഞാണ് കിടക്കുന്നത്.

കാരണംമതവിശ്വാസങ്ങളെ അനാവരണം ചെയ്ത് അനുഭൂതിയാക്കി മാറ്റുന്നത് ആചാരങ്ങളും ചടങ്ങുകളും മറ്റും വഴിയാണ്.മതത്തെ വൈജ്ഞാനിക വീക്ഷണത്തിലൂടെയാണ് നോക്കിക്കാണേണ്ടത്.മതം തികച്ചും യുക്തിരഹിതമാണെന്ന് നിരീശ്വരവാദികൾ പറയുന്നു.മതങ്ങൾക്ക് അതിന്റ്റേതായ യുക്തിബോധമുണ്ടെങ്കിലും അതൊരു ശാസ്ത്രീയ യുക്തിബോധമല്ല. മതങ്ങൾ മനുഷ്യനിൽ പ്രവർത്തിക്കുന്നതുകൊണ്ടും ആചാരാനുഷ്ഠാനങ്ങളിലൂടെയും പ്രകടമാക്കുന്നതുകൊണ്ടും മതവിശ്വാസികൾ മനഃശാസ്ത്രപരമായി ചായ്വുള്ളവരായതുകൊണ്ടും അവരെ മതയുക്തിയിൽനിന്നകറ്റി വൈകാരിക തലത്തിലേയ്ക്ക് മാറ്റി തളയ്ക്കാനാകും. അതുകൊണ്ടാണ് മനുഷ്യരുടെ രോഗങ്ങളെയും ബുദ്ധിമുട്ടുകളെയും സ്വാർത്ഥതയെയും മത പുരോഹിതർ മുതലെടുക്കുന്നത്. വിശ്വാസികളെ ഏതുവിധേനെയും ചൂഷണം ചെയ്യാൻ പറ്റിയ രീതിയിലാണ് അവരുടെ തൊഴിലിന്റ്റെ രീതീശാത്രത്തെ മനഃശാസ്ത്രപരമായി അവർ അവതരിപ്പിക്കുന്നത്.

കത്തോലിക്ക സഭയിലെ ധ്യാനഗുരുക്കന്മാരായ സേവ്യർ ഖാൻ വട്ടായി,ഡൊമിനിക് വളംനാൽ, മാത്യു നായ്ക്കംപമ്പിൽ, ഡാനിയേൽ പൂവനത്തിൽ, ജോസഫ് വല്യവീട്ടിൽ തുടങ്ങിയ പുരോഹിതരുടെ ആത്മീയ കച്ചവടം അഭിവൃദ്ധി പ്രാപിക്കുന്നത്, മനുഷ്യമനസ്സുകളെ മനഃശാസ്ത്രപരമായി കൈകാര്യം ചെയ്തുകൊണ്ടുമാത്രമാണ്.ബൈബിളിനെയും ക്രൈസ്തവ വിശ്വാസങ്ങളെയും പുരാതനആചാരങ്ങളെയും ആരാധന ക്രമങ്ങളെയും സഭാനിയമങ്ങളെയും എന്നുവേണ്ട ആനുകാലിക നവോദ്ധാന പ്രവർത്തനങ്ങളെയും വരെ അവർ അതിന് ഉപാധികളായി ഉപയോഗിക്കും.പല മതങ്ങളുടെയും പുരോഹിതരുടെ പ്രഭാഷണങ്ങൾ സമൂഹത്തിന് ഹാനിയായി വരുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രഫ. എം. കെ.മാത്യുവിനെപ്പോലെയുള്ള പണ്ഡിതരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും വിലപ്പെട്ടതുതന്നെയാണ്. അദ്ദേഹത്തെശ്രവിക്കാനുള്ള സുവർണ അവസരമാണിത്. എല്ലാവരേയും ടെലികോൺഫെറൻസിലേയ്ക്ക് പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP