Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെ.സി.എസ് യുവജനോത്സവം: ഡാനിയേൽ കലാപ്രതിഭ, ആഞ്ചലീന കലാതിലകം, ലേന റൈസിങ് സ്റ്റാർ

കെ.സി.എസ് യുവജനോത്സവം: ഡാനിയേൽ കലാപ്രതിഭ, ആഞ്ചലീന കലാതിലകം, ലേന റൈസിങ് സ്റ്റാർ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഇരുനൂറിൽപ്പരം കലാപ്രതിഭകൾ മാറ്റുരച്ച കെ.സി.എസ് യുവജനോത്സവം 2019-ൽ കലാപ്രതിഭയായി ഡാനിയേൽ മാത്യു തേക്കുനിൽക്കുന്നതിലും, കലാതിലകമായി ആഞ്ചലീന ജോസ് മണക്കാട്ടും, റൈസിങ് സ്റ്റാർ ആയി ലേനാ മാത്യൂസ് കുരുട്ടുപറമ്പിലും തെരഞ്ഞെടുക്കപ്പെട്ടു.    നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ സംഘടനയായ ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈവർഷത്തെ യുവജനോത്സവം സംഘടനാമികവിലും, പങ്കാളിത്തത്തിലും ശ്രദ്ധേയമായിരുന്നു. ജൂൺ ഒന്നാം തീയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് കെ.സി.എസ് ഭാരവാഹികളുടേയും എന്റർടൈന്മെന്റ് കമ്മിറ്റി അംഗങ്ങളുടേയും സാന്നിധ്യത്തിൽ മുൻവർഷത്തെ കലാപ്രതിഭ കായിൻ കാരാപ്പള്ളിൽ, കലാതിലകം റൊമീന ചാലുങ്കൽ, റൈസിങ് സ്റ്റാർസായ ഡാനിയേൽ തേക്കുനിൽക്കുന്നതിൽ, സാനിയ കോലടി, ലെക്‌സിയാ ഇടുക്കുതറയിൽ എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.    തുടർന്നു നാലു സ്റ്റേജുകളിലായി വിവിധ കലാമത്സരങ്ങളിൽ ഇരുനൂറിൽപ്പരം കുട്ടികൾ പങ്കെടുത്തു. സബ് ജൂണിയർ സ്‌പെല്ലിങ് ബീ മത്സരവും പതിനഞ്ചിൽപ്പരം കുരുന്നുകൾ പങ്കെടുത്ത പുഞ്ചിരി മത്സരവും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.    സിനിമാറ്റിക് ഡാൻസ്, പുരാതനപ്പാട്ട്, ക്ലാസിക്കൽ ഡാൻസ്, ഫോക് ഡാൻസ്, ഫാൻസി ഡ്രസ് എന്നീ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ കലാതിലകം ആഞ്ചലീന, മണക്കാട്ട് ജോസ്-  ലിൻസി ദമ്പതികളുടെ പുത്രിയാണ്. ഇംഗ്ലീഷ് ലൈറ്റ് മ്യൂസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ബൈബിൾ ക്വിസ്, സ്‌പെല്ലിങ് ബീ, വെസ്റ്റേൺ ഡാൻസ് എന്നിവയിൽ സമ്മാനം വാങ്ങിയ കലാപ്രതിഭ ഡാനിയൽ, തേക്കുനിൽക്കുന്നതിൽ ജോബി - മഞ്ജരി ദമ്പതികളുടെ പുത്രനാണ്. കുരുട്ടുപറമ്പിൽ ഷാബിൻ- ജീന ദമ്പതികളുടെ പുത്രിയായ റൈസിങ് സ്റ്റാർ ലേന മലയാളം ഫിലിം സോംഗ്, പുരാതനപ്പാട്ട്, ഭക്തിഗാനം എന്നിവയിൽ സമ്മാനം നേടി.    യുവജനോത്സവത്തിന്റെ വിജയത്തിനു ചുക്കാൻ പിടിച്ചത് ലിൻസൺ കൈതമലയുടെ നേതൃത്വത്തിലുള്ള എന്റർടൈന്മെന്റ് കമ്മിറ്റിയാണ്. ജോസ് ആനമല, മിഷേൽ ഇടുക്കുതറ, നിധിൻ പടിഞ്ഞാത്ത് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. ഇവരോടൊപ്പം കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തിൽ, വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പിൽ, സെക്രട്ടറി റോയി ചേലമലയിൽ, ജോയിന്റ് സെക്രട്ടറി ടോമി എടത്തിൽ, ട്രഷറർ ജെറിൻ പൂതക്കരി, ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ മാറ്റ് വിളങ്ങാട്ടുശേരി എന്നിവരും മറ്റു ബോർഡ് അംഗങ്ങളും പരിപാടികൾക്കു നേതൃത്വം നൽകി.കെ.സി.എസ് സെക്രട്ടറി റോയി ചേലമലയിൽ അറിയിച്ചതാണിത്.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP